വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാംഭിച്ചു: സ്വകാര്യബസ് കടത്തിവിടാത്തതിനെതിരെ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ചുരത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി. ചുരത്തിലൂടെ ഞായറാഴ്ച രാവിലെ മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിത്തുടങ്ങി. ചുരത്തിലെ ചിപ്പിലിത്തോട് ഭാഗത്ത് മണ്ണിടിഞ്ഞ് റോഡിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്നാണ് ചുരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നിയന്ത്രണമേര്‍പ്പെടുത്തിയ സമയത്ത് റോഡ് തകര്‍ന്ന ഭാഗം വരെ മാത്രമാണ് ബസ് സര്‍വീസ് നടത്തിയിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ 200 മീറ്റര്‍ കാല്‍നടയായി നടന്ന് ചിപ്പിലിത്തോട് അങ്ങാടിയില്‍ നിന്നുമായിരുന്നു ബസ് കയറിപ്പോയിരുന്നത്. ഞായറാഴ്ച കെ എസ് ആര്‍ ടി സി സര്‍വീസ് പുനരാരംഭിച്ചതോടെ ഈ യാത്രാക്ലേശത്തിന് പരിഹാരമായി. വരിയായാണ് ഇരുഭാഗങ്ങളിലേക്കും വാഹനങ്ങള്‍ കടത്തി വിടുന്നത്. രാത്രി 10 മുതല്‍ രാവിലെ ആറ് വരെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി യുടെ മള്‍ട്ടി ആക്സില്‍ ബസുകള്‍ കടത്തി വിടും.

wayanad-

എന്നാല്‍ ചുരംവഴി ദീര്‍ഘദൂര സ്വകാര്യബസ് സര്‍വീസിന് ഇനിയും അനുമതി നല്‍കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ദിനംപ്രതി നൂറിലധികം കെ എസ് ആര്‍ ടി സി ബസുകള്‍ കടത്തി വിടുമ്പോഴും സ്വകാര്യബസുകള്‍ കടത്തിവിടാത്തത് ഇരട്ടത്താപ്പാണെന്നാണ് സ്വകാര്യബസ് ജീവനക്കാര്‍ ആരോപിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വകാര്യ ബസ് ജീവനക്കാര്‍ പരസ്യ പ്രതിഷേധവുമായി എത്തുകയും ചെയ്തു. പൊതുവെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ ദീര്‍ഘദൂര സര്‍വ്വീസ് നടത്താന്‍ അനുവദിക്കാത്തത് പ്രതിസന്ധി ഇരിട്ടിയാക്കുമെന്ന് ജീവനക്കാര്‍ പറയുന്നു. നേരത്തെ കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ സ്വകാര്യബസുകളുടെ സര്‍വ്വീസ് നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചുരമിടിഞ്ഞ് വീണ്ടും സര്‍വീസ് മുടങ്ങിയിരിക്കുന്നത്. ഇനിയും അനുമതി നല്‍കിയില്ലെങ്കില്‍ സമരപരിപാടികളിലേക്ക് തിരിയേണ്ടിവരുമെന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, വലിയ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇനിയും ചുരത്തില്‍ അനുമതിയുണ്ടാകില്ല. ചരക്ക് വാഹനങ്ങള്‍ക്കും നിലവിലെ നിരോധനം തുടരും. ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചുരം ബൈപ്പാസ് ഉപയോഗിക്കണം. ചുരത്തിലൂടെ യാത്ര ചെയ്യുന്നവര്‍ സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പരമാവധി പൊതു വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ എസ് ആര്‍ ടി സി ബസുകള്‍ മാത്രമല്ല ഇതര സംസ്ഥാന സര്‍ക്കാറുകളുടെ യാത്രാ വാഹനങ്ങളും കടത്തിവിടുന്നുണ്ട്. രാത്രി 10 മുതല്‍ രാവിലെ 6 വരെയാണ് ഈ വാഹനങ്ങളെ കടത്തിവിടുക.

ശനിയാഴ്ച ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കെഎസ്ആര്‍ടിസി ബസില്‍ ഇരു ഭാഗത്തേക്കും യാത്ര ചെയ്ത് പരീക്ഷണ ഓട്ടം നടത്തിയതിന് ശേഷമാണ് കെ എസ് ആര്‍ ടി സി സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയത്.

വയനാട് ചുരത്തിലെ ചിപ്പിലിത്തോടിലെ റോഡ് ഗതാഗതയോഗ്യമായപ്പോള്‍

Wayanad
English summary
wayanasd local news Ksrtc service restores.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X