സിറിയയിലേക്ക് അറബ് സേനയെ അയയ്ക്കണം: ഖത്തര്‍

സിവിലിയന്മാരെ കൊന്നൊടുക്കുന്ന നടപടി തുടരുന്നതിനാല്‍ ഇക്കാര്യത്തില്‍ ആരെങ്കിലും ഇടപെട്ടേ പറ്റൂ. സിറിയയില്‍ അറബ് രാജ്യങ്ങള്‍ ഇടപെടുന്നതിനെ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അമിര്‍ ഇങ്ങനെ പ്രതികരിച്ചത്. സിറിയയില്‍ ആയിരകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. നീതിക്കുവേണ്ടിയുള്ള ഏത് പോരാട്ടത്തെയും ഖത്തര്‍ പിന്തുണയ്ക്കും. അറബ് ലീഗ് നിരീക്ഷണ സംഘം ഒരു പരാജയമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.
അതേ സമയം അറബ് സൈന്യം എങ്ങനെ ഇടപെടുമെന്ന കാര്യത്തില്‍ അമീര്‍ വ്യക്തമായൊന്നും പറഞ്ഞിട്ടില്ല. സിറിയയില്‍ സൈനികമായ ഇടപെടല്‍ വേണമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ആദ്യരാജ്യം ഖത്തറാണ്.












Click it and Unblock the Notifications