കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിള്‍ ന്യൂ ഐപാഡ് യുഎഇയില്‍ മാര്‍ച്ച് 19 മുതല്‍

  • By Shabnam Aarif
Google Oneindia Malayalam News

New iPad
ദുബയ്: യുഎഇക്കാര്‍ക്ക് ആപ്പിളിന്റെ പുതിയ ഐപാഡ് മാര്‍ച്ച് 19 മുതല്‍ സ്വന്തമാക്കാം. ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് ആപ്പിള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പുതിയ ഐപാഡ് പുറത്തിറങ്ങിയത്.

ഐപാഡ് 3 എന്നാണ് പുതിയ ഐപാഡിന് പേരെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നത് എങ്കിലും അവസാനം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് തീരെ പ്രതീക്ഷിക്കാത്ത ഒരു പേരാണ് പുതിയ ഐപാഡിന് ആപ്പിള്‍ നല്‍കിയിരിക്കുന്നത്; ന്യൂ ഐപാഡ്.

അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ മാര്‍ച്ച് 16ന് എത്തും ന്യൂ ഐപാഡ്. എന്നാല്‍ മൂന്നു ദിവസം കൂടി കഴിഞ്ഞേ യുഎഇയില്‍ ന്യൂ ഐപാഡ് എത്തൂ. അതായത് മാര്‍ച്ച് 19നോ 20നോ ആയിരിക്കും പുതിയ ഐപാഡ് യുഎഇയില്‍ എത്തുക.

പുതിയ ഐപാഡിന്റെ വൈഫൈ മാത്രമുള്ള വേര്‍ഷന് 25,000 രൂപയോളം ആണ് വില.എന്നാല്‍ വൈഫൈയും 4ജി കണക്റ്റിവിറ്റിയും കൂടിയുള്ള 16 ജിബി വേര്‍ഷന് 30,000 രൂപയിലധികവും 32 ജിബിയ്ക്ക് 35,000 രൂപയിലധികവും 64 ജിബി വേര്‍ഷന് 40,000 രൂപയിലധികവും ആണ് വില.

പഴയ ഐപാഡ് മോഡലിന് 100 ഡോളര്‍ വില കുറച്ചു കഴിഞ്ഞു ആപ്പിള്‍. യുഎഇയില്‍ പഴയ മോഡലിന് ഓരോ ആഴ്ചയും വില കുറഞ്ഞു കൊണ്ടിരിക്കുകയാണ്.

English summary
Apple's the New iPad will hit the stores across the US and Canada on March 16. However, retailers in the UAE say it would take them just three days more to bring the new device to the UAE. The device would thereby be available in stores in the UAE as early as March 19 to 20.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X