70 ലക്ഷം ദിർഹത്തിന്റെ അവകാശി പ്രത്യക്ഷപ്പെട്ടു! കൊച്ചിക്കാരൻ മാത്യു! പക്ഷേ, പകുതി പാക്കിസ്താനിക്ക്..

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

ദുബായ്: ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം അബുദാബി ബിഗ് ലോട്ടറി നറുക്കെടുപ്പിൽ സമ്മാനം ലഭിച്ച പ്രവാസി മലയാളിയെ കണ്ടെത്തി. കൊച്ചി സ്വദേശി മാനേക്കുടി വർക്കി മാത്യുവിനെയാണ് ഒടുവിൽ കണ്ടെത്തിയത്. നിലവിൽ കൊച്ചിയിൽ അവധിക്കാലം ചെലവഴിക്കുന്ന വർക്കി മാത്യു സെപ്റ്റംബർ 17ന് അബുദാബിയിലെത്തി സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ഹാജരാക്കും.

ഗൾഫുകാരന്‍ ഭർത്താവിന് സംശയരോഗം! പീഡനം! ഹനാൻ ജീവനൊടുക്കിയതിന് പിന്നിൽ ഇതെല്ലാം... നബീൽ റിമാൻഡിൽ...

തെന്നിന്ത്യൻ സിനിമയിലെ 'പപ്പേട്ടന്' പാലക്കാട് ദാരുണാന്ത്യം! ആരും കണ്ടില്ല, സമ്പാദ്യവും നഷ്ടപ്പെട്ടു

അബുദാബി ബിഗ് ലോട്ടറി നറുക്കെടുപ്പിൽ വർക്കി മാത്യുവിന് 70 ലക്ഷം ദിർഹം(12.2 കോടി രൂപ) സമ്മാനം ലഭിച്ചതായി കഴിഞ്ഞ വ്യാഴാഴ്ചയാണ് അറിഞ്ഞത്. എന്നാൽ സമ്മാനം ലഭിച്ചിട്ടും കഴിഞ്ഞദിവസം വരെ വർക്കി മാത്യു ലോട്ടറി ടിക്കറ്റ് ഹാജരാക്കിയിരുന്നില്ല. ലോട്ടറിയെടുക്കുന്ന സമയത്ത് വർക്കി മാത്യു നൽകിയ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വർക്കി മാത്യുവിനെ കിട്ടിയില്ലെന്നാണ് ബിഗ് ലോട്ടറി അധികൃതർ പറഞ്ഞത്.

ശ്രീനിവാസന്റെ ആ രഹസ്യം മുകേഷ് പരസ്യമായി പറഞ്ഞു! ഇനി ആരും കരിഓയിൽ ഒഴിച്ച് വികൃതമാക്കരുത്....

അൽഐനിൽ...

അൽഐനിൽ...

കൊച്ചി സ്വദേശിയായ മാനേക്കുടി വർക്കി മാത്യു അൽഐനിലെ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യ ചിന്നമ്മയ്ക്കും രണ്ട് മക്കൾക്കുമൊപ്പം അൽഐനിലാണ് വർക്കി മാത്യു താമസിക്കുന്നത്.

നാട്ടിൽ പോകുമ്പോൾ...

നാട്ടിൽ പോകുമ്പോൾ...

ആഗസ്റ്റ് 24ന് നാട്ടിൽ പോകുന്നതിനിടെയാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വർക്കി മാത്യു ബിഗ് ലോട്ടറിയെടുത്തത്. 500 ദിർഹം വിലയുള്ള ബിഗ് ലോട്ടറിയുടെ നറുക്കെടുപ്പിൽ 70 ലക്ഷം ദിർഹം സമ്മാനം ലഭിച്ച വിവരം വർക്കി മാത്യു കഴിഞ്ഞദിവസം വരെ അറിഞ്ഞിരുന്നില്ല.

വിളിച്ചിട്ടും കിട്ടിയില്ല...

വിളിച്ചിട്ടും കിട്ടിയില്ല...

ലോട്ടറിയെടുത്ത സമയത്ത് വർക്കി മാത്യു നൽകിയ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ബിഗ് ലോട്ടറി അധികൃതർ പറഞ്ഞത്.

ഫോൺ തകരാറിലായി...

ഫോൺ തകരാറിലായി...

എന്നാൽ, താൻ ഉപയോഗിച്ചിരുന്ന ഫോൺ വെള്ളത്തിൽ വീണതിനെ തുടർന്ന് തകരാറിലായെന്നാണ് വർക്കി മാത്യു അറിയിച്ചത്. ഫോൺ തകരാറിലായതിനെ തുടർന്നാണ് വിളിച്ചിട്ട് കിട്ടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് രണ്ട് പേരും...

മറ്റ് രണ്ട് പേരും...

സമ്മാനത്തുകയായ 70 ലക്ഷം ദിർഹത്തിന് മറ്റ് രണ്ട് അവകാശികൾ കൂടിയുണ്ട്. മറ്റൊരു ഇന്ത്യക്കാരനും പാക്കിസ്താനിയുമാണ് സമ്മാനത്തുകയുടെ മറ്റു അവകാശികൾ. ടിക്കറ്റിന്റെ പകുതി തുക ഇവരുടേതാണ്. സമ്മാനത്തുകയുടെ പകുതി ഇരുവർക്കും വീതിച്ച് നൽകുമെന്ന് വർക്കി മാത്യു അറിയിച്ചിട്ടുണ്ട്.

ആളെ കാണാനില്ല...

ആളെ കാണാനില്ല...

സമ്മാനം ലഭിച്ച വ്യക്തി ഇത്രയും ദിവസമായിട്ട് ടിക്കറ്റ് ഹാജരാക്കാത്ത സംഭവം ആദ്യമാണെന്നാണ് ബിഗ് ലോട്ടറി നടത്തിപ്പുകാർ അറിയിച്ചത്. വർക്കി മാത്യുവിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് മാധ്യമങ്ങളിലും വാർത്ത വന്നിരുന്നു.

നിരവധി മലയാളികൾ...

നിരവധി മലയാളികൾ...

ഇതിനു മുൻപും നിരവധി മലയാളികൾക്ക് ബിഗ് ലോട്ടറി നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിട്ടുണ്ട്. 2017 ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് 12 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. മലപ്പുറം സ്വദേശിനിയും അമേരിക്കയിലെ ഡോക്ടറുമായ നിഷിത രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടി രൂപ സമ്മാനം ലഭിച്ചതും ഈ വർഷമായിരുന്നു. ഇതുവരെ 178 പേരാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടിപതികളായിട്ടുള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
abu dhabi big lottery; finally found the winner.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്