ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ തന്ത്രവുമായി അബുദാബി; തിരക്കുള്ള റോഡുകളില്‍ ടോള്‍ ഈടാക്കും!

  • Posted By: Desk
Subscribe to Oneindia Malayalam

അബുദാബി: റോഡിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ കര്‍മപദ്ധതിയുമായി അബുദാബി രംഗത്ത്. തിരക്കേറിയ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി ഇതുവഴി പോകുന്ന വാഹനങ്ങള്‍ക്ക് സാലിക്ക് എന്ന് അറബിയില്‍ പറയുന്ന ടോള്‍ പിരിക്കാനാണ് പദ്ധതി. പദ്ധതി നടപ്പിലാക്കാന്‍ ഗതാഗത വകുപ്പിന് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കി. വാഹനത്തില്‍ ഘടിപ്പിക്കുന്ന ഇലക്ട്രോണിക് കാര്‍ഡുകള്‍ വഴി നികുതി ഈടാക്കാനാണ് നീക്കം. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ ഉടമകളുടെ ഇ-വാലറ്റില്‍ നിന്ന് പണം തനിയെ കുറയുന്ന രീതിയാണിത്. പദ്ധതി നടപ്പിലാക്കുന്നതോടെ അത്യാവശ്യ വാഹനങ്ങള്‍ മാത്രമേ റോഡിലിറങ്ങൂ എന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.

അഞ്ചു ശതമാനം വാറ്റ്: സൗദിയിലെ ബഖാലകളും ബൂഫിയകളും അടച്ചുപൂട്ടലിന്റെ വക്കില്‍

ഏതൊക്കെ റോഡുകളിലാണ് ടോള്‍ സമ്പ്രദായം ഏര്‍പ്പെടുത്തേണ്ടത്, ഏതൊക്ക സമയത്തിനിടയില്‍ ടോള്‍ ഏര്‍പ്പെടുത്തണം, നിരക്ക് എത്ര, അതിനു വേണ്ട സാങ്കേതിക സംവിധാനങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പഠനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഗതാഗത വകുപ്പിലെ വിദഗ്ധര്‍ തയ്യാറാക്കുന്ന നിര്‍ദേശങ്ങള്‍ അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരം നേടുന്നതോടെ പദ്ധതി നടപ്പാവും. റോഡ് ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയും യാത്രാസമയം കുറയ്ക്കുന്നതിലൂടെ മികച്ച ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗതവകുപ്പ് അണ്ടര്‍ സെക്രട്ടറി ഖലീഫ മുഹമ്മദ് അല്‍ മസ്‌റൂയി പറഞ്ഞു.

dhabi

ടോള്‍ സമ്പ്രദായം നിലവില്‍ വരുന്നതോടെ സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ബസ്സ്, മെട്രോ സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്താനും ഇതുപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആംബുലന്‍സുകള്‍, സായുധസേനാ-സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍, പൊതു ബസ്സുകള്‍, മോട്ടോര്‍ ബൈക്കുകള്‍ എന്നിവയെ ടോളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടോള്‍ നല്‍കാതെ തട്ടിപ്പ് നടത്തിയാല്‍ 10,000 ദിര്‍ഹം വരെയയിരിക്കും പിഴ. ഒരു വര്‍ഷത്തിനുള്ളില്‍ പിഴ 25,000 കവിയരുതെന്നും നിയമമുണ്ട്.

English summary
abudhabi to introduce troll on roads

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്