കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍ത്ത് കെയര്‍ സി ഇ ഒ പുരസ്‌കാരം ഡോക്ടര്‍ ആസാദ് മൂപ്പന്

Google Oneindia Malayalam News

ദുബായ്: ആരോഗ്യമേഖലയില്‍ കഴിഞ്ഞ വര്‍ഷം കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങള്‍ കണക്കിലെടുത്താണ് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനെ ഹെല്‍ത്ത് കെയര്‍ സി ഇ ഒ പുരസ്‌കാരം നല്‍കി ആദരിച്ചത്. മിഡില്‍ ഈസ്റ്റിലും, ഇന്ത്യയിലും ആരോഗ്യമേഖലയില്‍ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന സ്ഥാപനമായി ആസ്റ്ററിനെ മാറ്റിയതാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയത്.

ഗള്‍ഫ് മേഖലയില്‍ വ്യവസായ രംഗത്ത് അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്കാണ് സി ഇ ഒ മിഡില്‍ ഈസ്റ്റ് അവാര്‍ഡ് നല്‍കുന്നത്. ദുബായില്‍ നടന്ന ചടങ്ങില്‍ ഡോ. ആസാദ് മൂപ്പന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 30 വര്‍ഷം മുമ്പ് യുഎഇ ല്‍ ആദ്യത്തെ ക്ലീനിക്ക് ആരംഭിച്ച മൂപ്പന്‍ ദുബായില്‍ ആസ്റ്റര്‍ ഹോസ്പിറ്റലും, കൊച്ചിയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയും ബഹ്‌റൈനില്‍ രാജ്യത്തെ തങ്ങളുടെ ആദ്യത്തെ ആസ്റ്റര്‍ ക്ലിനിക്കിനും തുടക്കം കുറിച്ചു കഴിഞ്ഞു. ഏതാണ്ട് 50 ലധികം ക്ലിനിക്കുകളാണ് ഇപ്പോള്‍ ആസ്റ്ററിന് കീഴിലുള്ളത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആഗോള സംഘടനയായ അല്‍ ജലീല ഫൌണ്ടേഷനുമായി ആതുര സേവനരംഗത്ത് പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ ധാരണയായതും, ആരോഗ്യമേഖലയില്‍ മികച്ച ഗവേഷണ സാധ്യതകള്‍ ഒരുക്കുന്നതിനായി യു എ ഇ ദിര്‍ഹം 10 മില്ല്യണ്‍ ധനസഹായം നല്‍കിയതും ഈ കാലയളവിലെ പ്രവര്‍ത്തന മികവായാണ് അധിക്രതര്‍ ചൂണ്ടിക്കാണിക്കുന്നത്. സി ഇ ഒ മിഡില്‍ ഈസ്റ്റ് അവാര്‍ഡ്‌സിലെ ഈ വര്‍ഷത്തെ ഹെല്‍ത്ത് കെയര്‍ സി ഇ ഒ ബഹുമതി ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. ഒരു സ്ഥാപനം എന്ന നിലയില്‍ ആസ്റ്റര്‍ വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

healthcareceo

എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യമായതും, എന്നാല്‍ ഉന്നത നിലവാരമുള്ളതുമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും ഡോക്ടര്‍ മൂപ്പന്‍ വ്യക്തമാക്കി. ഒരു മികച്ച നേതാവിനു വേണ്ട എല്ലാ ഗുണങ്ങളും ഡോ. ആസാദ് മൂപ്പനുണ്ടെന്ന് സി ഇ ഒ മിഡില്‍ ഈസ്റ്റ് എഡിറ്റര്‍ നീല്‍ കിങ്ങ് പറഞ്ഞു. ബിസിനസ്സ് രംഗത്തെ നേട്ടങ്ങള്‍ക്കുപരി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ചുമതലകളെ കുറിച്ചു ഉത്തമബോധ്യവും, രോഗികളോട് സ്‌നേഹപൂര്‍വ്വം ഇടപ്പെടുന്നതിലും ഡോ. മൂപ്പന്‍ കാട്ടുന്ന മികവ് പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനാല്‍ തന്നെ ഈ പുരസ്‌കാരത്തിലൂടെ അദ്ദേഹത്തെ ബഹുമാനിക്കുന്നതില്‍ അഭിമാനമുണ്ടെന്നും നീല്‍ കിങ്ങ് വ്യക്തമാക്കി. ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനമായ ആസ്റ്ററിനു ജിസിസിയിലും, ഇന്ത്യയിലുമായി 290 യൂണിറ്റുകളും, 13,000 തൊഴിലാളികളുമുണ്ട്. ഇന്ത്യയിലും, പുറത്തുമായുള്ള എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഡോക്ടര്‍ മൂപ്പന്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്.

English summary
Dr. Azad Moopen honoured with Health care CEO award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X