ബിസിനസ്സ് സംരംഭകര്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാകണം; ഡോ. ഗള്‍ഫാര്‍ മുഹമ്മദലി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാകണമെന്ന് പ്രമുഖ വ്യവസായി ഡോ; ഗള്‍ഫാര്‍ പി മുഹമ്മദലി അഭിപ്രായപ്പെട്ടു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് സംരംഭക കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐ.പി.എ ) ദുബായില്‍ സംഘടിപ്പിച്ച ഇന്‍സ്പൈര്‍-2017 ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. നല്ല സമൂഹത്തിന്റെ സൃഷ്ടിക്കു വേണ്ടി സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും നിരാലംബരായ മനുഷ്യര്‍ക്ക് ഒപ്പം അണിനിരന്ന് അവരെ പൊതു സമൂഹത്തിന്റെ മുഖ്യധാരായിലേക്ക് കൊണ്ടുവരുന്നതിലും സംരംഭകര്‍ ശ്രദ്ധയൂന്നണം.

പ്രതിസന്ധി ഘട്ടങ്ങളിലും പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോവാന്‍ സംരംഭകര്‍ക്കാവണമെന്നും ഐ പി എ ഇന്‍സ്പൈര്‍ -മീറ്റില്‍ ഡോ: ഗള്‍ഫാര്‍ മുഹമ്മദലി ഓര്‍മ്മപ്പെടുത്തി. ബിസിനസില്‍ ലാഭേച്ഛയോടെ മാത്രം പ്രവര്‍ത്തിക്കുന്നത് ഗുണകരമല്ല. അത്തരം കാഴ്ച്ചപ്പാടുകള്‍ വെച്ച് പുലര്‍ത്തി മാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ രംഗത്ത് അധിക കാലം നിലനില്‍പ്പുണ്ടാകില്ല. കര്‍മ്മ രംഗത്ത് വിജയവും പരാജയവും വന്നേക്കാം. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. ഒരിക്കലും പ്രതീക്ഷ കൈവിടരുത്. സത്യസന്ധതയും അച്ചടക്കവും ജിവിതത്തില്‍ വെച്ച് പുലര്‍ത്തിയാല്‍ അന്തിമ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും ഐ പി എ ബിസിനസ് കുട്ടായ്മയ്ക്ക് മുന്നില്‍ തന്റെ ജീവിതത്തിന്റെ നാള്‍ വഴികള്‍ പരിജയപ്പെടുത്തി ഡോ: ഗള്‍ഫാര്‍ പി മുഹമ്മദലി അഭിപ്രായപ്പെട്ടു.

ഐ.പി.എ പോലുളള ലക്ഷ്യബോധമുളള കൂട്ടായ്മകള്‍ ഈ രംഗത്തുളളവര്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസ് മേഖലയില്‍ ഇന്നും ആദരണിയനായ വ്യക്തിത്വമുള്ള വ്യവസായി ആയതുകൊണ്ടാണ് ഇന്‍സ്പൈര്‍ -2017 മീറ്റില്‍ ഡോ. ഗള്‍ഫാര്‍ മുഹമ്മദലിയുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ പ്രത്യേക സെഷന്‍ ഐ പി എ സംഘടിപ്പിച്ചതെന്ന് ഐപിഎ ഭാരവാഹികളായ എ.കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, കെ പി സഹീര്‍ സ്റ്റോറിസ്, ജോജോ സി കാഞ്ഞിരക്കാടന്‍, സി കെ മുഹമ്മദ് ഷാഫി അല്‍ മൂര്‍ഷിദി ഗ്രൂപ്പ്, യുനസ് തണല്‍ എന്നിവര്‍ പറഞ്ഞു.

bussiness

ഐ പി എ ബിസിനസ് കുട്ടായ്മയെ പരിചയപ്പെടുത്തുന്ന പുതിയ പ്രൊഫൈല്‍ വിഡിയോ ചടങ്ങില്‍ അവതരിപ്പിച്ചു. ഐ പി എ ബിസിനസ് സംരംഭകന്‍ സാബു വര്‍ഗീസ് ചടങ്ങിന് സ്വാഗതം പറഞ്ഞു. ബഷീര്‍ തിക്കോടി ഡോ: ഗള്‍ഫാര്‍ മുഹമ്മദലിയെ സദസിന് പരിചയപ്പെടുത്തി. ചെയര്‍മാന്‍ എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ് അദ്ധ്യക്ഷത വഹിച്ചു. യുനിവെഴ്സല്‍ ഹോസ്പിറ്റല്‍ എം ഡി ഡോ; ഷബീര്‍ നെല്ലിക്കോട് ഗള്‍ഫാര്‍ മുഹമ്മദലിക്ക് ഉപഹാരം സമര്‍പ്പിച്ചു .ഐ പി എ -പ്രൊഫൈല്‍ വീഡിയോ തയ്യാറാക്കിയ മാധ്യമ പ്രവര്‍ത്തകന്‍ ഷംസീര്‍ ഷാന്‍, ബബിലേഷ് എന്നിവരടങ്ങിയ ടീമിനെ ഐപിഎ സ്ട്രാറ്റജിക്ക് ഡയറക്ടര്‍ കെ പി സഹീര്‍ സ്റ്റോറിസ് ഉപഹാരം നല്‍കി ആദരിച്ചു.

എ കെ നിഷാദ് മലബാര്‍ ഗോള്‍ഡ്, ആസാ ഗ്രൂപ്പ് എം ഡി സാലിഹ്, കെ പി സഹീര്‍ സ്റ്റോറിസ്, നെല്ലറ ഷംസുദ്ദീന്‍, അബ്ദുല്‍ ജലീല്‍ ജെയ്.എന്‍.ജെയ്, റിയാസ് കില്‍റ്റന്‍, എഎകെ മുസ്തഫ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോജോ സി കാഞ്ഞിരക്കാടന്‍ അവതാരകനായ ചടങ്ങില്‍ ഹാരിസ് വുഡ്സ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സാബു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഐ പി എ ടീം അംഗങ്ങളുടെ വാണിജ്യ മേഖലകള്‍ പരിജയപ്പെടുത്തുന്ന അവതരണവും നടന്നു. വൈകാതെ പുറത്തിറങ്ങുന്ന താരം എന്ന സിനിമയില്‍ ഗാനം ആലപിച്ച ഗായകന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഇന്‍സ്പൈര്‍ മീറ്റിന് മാറ്റുകൂട്ടി.

English summary
Dr.Galfar Muhammad Ali; Business entrepreneurs should have social commitment
Please Wait while comments are loading...