വിസ്മയക്കാഴ്ചകളിലേക്ക് കിളിവാതില്‍ തുറന്നിട്ട് ദുബയ് ഫ്രെയിം; പുതുവര്‍ഷത്തില്‍ സന്ദര്‍ശകരെ അനുവദിക്കും

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ദുബയ് നഗരത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും കാഴ്ചയ്ക്കായി തുറന്നിടുന്ന ദുബയ് ഫ്രെയിം (ബിര്‍വാസ് ദുബായ്) പുതുവത്സര ദിനത്തില്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. ദുബയ് നിവാസികള്‍ക്കുള്ള പുതുവല്‍സര സമ്മാനമായിരിക്കും ജാഫിലിയ്യയ്ക്ക് സമീപമുള്ള സഅബീല്‍ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്ന ഈ ദൃശ്യവിസ്മയമെന്ന് ദുബയ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുറിയില്‍ അടച്ചുപൂട്ടി പെണ്‍വാണിഭം; ദുബയില്‍ മൂന്നു പേര്‍ക്ക് തടവും പിഴയും

മണിക്കൂറില്‍ 200 പേര്‍ മാത്രം

മണിക്കൂറില്‍ 200 പേര്‍ മാത്രം

എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് ഏഴ് വരെയാണ് സന്ദര്‍ശന സമയം. മണിക്കൂറില്‍ 200 പേര്‍ക്ക് മാത്രമായിരിക്കും ദുബായ് ഫ്രെയിമിനകത്ത് പ്രവേശനാനുമതി ലഭിക്കുക. ടിക്കറ്റ് ബുക്കിംഗിനായി ഉടന്‍ പുറത്തിറക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ലഭിക്കുന്ന ടിക്കറ്റില്‍ ഓരോരുത്തര്‍ക്കും അനുവദിക്കുന്ന ദിവസവും സമയവും രേഖപ്പെടുത്തിയിരിക്കും. ടിക്കറ്റിലുള്ള സമയത്ത് വരുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹം, മൂന്ന് മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 20 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസിന് താഴെയുള്ളവര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും പ്രവേശനം സൗജന്യം.

93 മീറ്റര്‍ കണ്ണാടിപ്പാലം

93 മീറ്റര്‍ കണ്ണാടിപ്പാലം

സഅബീല്‍ പാര്‍ക്കിലാണ് 150 മീറ്റര്‍ ഉയരത്തിലുള്ള രണ്ട് ചില്ല് സ്തൂപങ്ങളുമായി ദുബയ് ഫ്രെയിം തലയുയര്‍ത്തി നില്‍ക്കുന്നത്. ഈ രണ്ട് സ്തൂപങ്ങളെ ബന്ധിപ്പിക്കുന്ന 93 മീറ്റര്‍ നീളമുള്ള കണ്ണാടിപ്പാലമാണ് ഏറ്റവും വലിയ സവിശേഷത. ഇതിലൂടെ സഞ്ചരിക്കുമ്പോള്‍ പഴയതും പുതിയതുമായ ദുബയ് 360 ഡിഗ്രിയില്‍ കാഴ്ചയില്‍ തെളിഞ്ഞുവരും. ഇതിന്റെ തെക്കു ഭാഗത്ത് ഷെയ്ഖ് സായിദ് റോഡിനോടു ചേര്‍ന്നുള്ള അംബരചുമ്പികളായ കെട്ടിടങ്ങളും വന്‍ഷോപ്പിംഗ് മാളുകളുടങ്ങുന്ന പുതിയ ദുബയ് ദൃശ്യങ്ങളും, വടക്കു ഭാഗത്ത് ദേറ, ഉമ്മു ഹുറൈര്‍, കറാമ തുടങ്ങിയ സ്ഥലങ്ങളിലെ പഴയ ദുബയിലെ സുപ്രധാന കാഴ്ചകളുമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ, 50 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ദുബയ് എങ്ങനെയായിരിക്കുമെന്ന ഫ്യൂച്ചര്‍ ദുബയ് പ്രദര്‍ശനം മെസനൈന്‍ ഹാളില്‍ ഒരുക്കിയിട്ടുണ്ട്.

26 കോടി ദിര്‍ഹം ചെലവ്

26 കോടി ദിര്‍ഹം ചെലവ്

മൊത്തം 7,145 ചതുരശ്ര മീറ്ററിലാണ് 26 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിച്ച ദുബായ് ഫ്രെയിം സ്ഥിതി ചെയ്യുന്നത്. പ്രതിവര്‍ഷം 20 ലക്ഷം പേര്‍ ദുബയ് ഫ്രെയിമിലെ ദൃശ്യവിസ്മയങ്ങള്‍ കാണാനെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കണ്ണഞ്ചിപ്പിക്കുന്ന വാട്ടര്‍ ഫൗണ്ടനാണ് പ്രവേശന കവാടത്തില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുക. അവിടെ നിന്ന് ദുബയ്‌യുടെ പുരാതനകാലം തൊട്ടുള്ള വളര്‍ച്ച പ്രതിഫലിപ്പിക്കുന്ന മ്യൂസിയത്തിലേക്ക് പ്രവേശിക്കും. ബദവികളുടെ ജീവിതം, ഒട്ടകങ്ങള്‍, പുരാതന നൃത്തങ്ങള്‍ തുടങ്ങിയവ 3ഡി രൂപത്തില്‍ ഇവിടെ കാണാനാവും. ദുബയുടെ ചരിത്രത്തിലേക്ക് സന്ദര്‍ശകരെ വഴിനടത്തുന്ന ദുബയ് പാസ്റ്റ് ഗാലറിക്കു പുറമെ, ദുബായ് ഫ്യൂച്ചര്‍ ഗാലറി, സ്‌കൈ ഡെക്ക്, സോഷ്യല്‍ മിഡിയാ വാള്‍, കരകൗശല വസ്തുക്കളുടെ കട എന്നിവയാണ് ദുബായ് ഫ്രെയിമിനകത്ത് കാണികളെ കാത്തിരിക്കുന്നത്.

50 കൊല്ലത്തിന് ശേഷമുള്ള ദുബയ്

50 കൊല്ലത്തിന് ശേഷമുള്ള ദുബയ്

50 കൊല്ലങ്ങള്‍ക്ക് ശേഷം ദുബയ് എങ്ങനെയിരിക്കുമെന്ന് വെര്‍ച്വല്‍ റിയാലിറ്റി രൂപത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുകയാണ് താഴെ നിലയിലെ ഫ്യൂച്ചര്‍ ദുബയ് ഗാലറി. പറക്കുന്ന കാറുകള്‍, സ്വയം യാത്ര ചെയ്യുന്ന വാഹനങ്ങള്‍ തുടങ്ങി ഭാവിയില്‍ വരാന്‍ സാധ്യതയുള്ള മാറ്റങ്ങളുടെ ലോകത്തെ ദുബയ് നഗരമാണ് വലിയ സ്‌ക്രീനില്‍ തെളിയുക. ഭാവിയിലെ ആരോഗ്യരംഗം, ഇ ലേണിംഗ് സംവിധാനങ്ങള്‍, വെര്‍ച്വല്‍ ക്ലാസ് മുറികള്‍, സാങ്കേതികവിദ്യ തുടങ്ങിയവ ചിത്രീകരിക്കുന്ന ഭാവി ദുബയ് നഗരത്തിന്റെ ഭാവനാ കാഴ്ചകള്‍ കാണികളെ വിസ്മയലോകത്തെത്തിക്കുമെന്നതില്‍ സംശയമില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
dubai frame to open to public on january 1

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്