കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാറിന് സമയമില്ല!!!

Google Oneindia Malayalam News

ദുബായ്: കേരളത്തിലെ മാറിവരുന്ന സര്‍ക്കാരുകള്‍ പ്രവാസികള്‍ക്ക് വേണ്ട രീതിയിലുള്ള പരിഗണന നല്‍കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രവാസം മതിയാക്കി നാട്ടിലെത്തുന്ന ഗള്‍ഫ് പ്രവാസികള്‍ നാട്ടില്‍ അഭയാര്‍ത്ഥികളെ പോലെയാണ് ജിവിക്കുന്നതെന്നും പാറക്കല്‍ അബ്ദുള്ള എംഎല്‍എ അഭിപ്രായപ്പെട്ടു. പ്രവാസി പ്രശ്‌നങ്ങള്‍ ഉയര്‍ത്തികൊണ്ടുവാരാനാണ് ഏറെ കാലത്തെ പ്രവാസ ജീവിതം നയിച്ച താന്‍ നിയമസഭയില്‍ എത്തിയത്.

എന്നാല്‍ അവിടെ ഉന്നയിക്കുന്ന വിഷയങ്ങള്‍ വേണ്ടത്ര രീതിയില്‍ ഉള്‍ക്കൊള്ളാനോ കാര്യഗൗരവം മനസ്സിലാക്കാനോ അധികാരികള്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ പ്രധാന പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമ്പോള്‍ അത് കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍ വരുന്ന വിഷയമാണെന്ന് പറഞ്ഞ് തള്ളും. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നില്‍ക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നും പാറക്കല്‍ അഭിപ്രായപ്പെട്ടു.

pressmeetpicture

ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധിയേക്കാള്‍ വില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ എന്ന് പോലും സംശയിച്ച് പോവുന്നു. ഏതൊരു സര്‍ക്കാരിനെയും മറിച്ചിടാന്‍ കഴിയുന്ന രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനം. ഇത്തരം ഉദ്യോഗസ്ഥരാണ് പല കാര്യങ്ങളിലും തടസ്സം നില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായിവര്‍ത്തിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് സമ്പൂര്‍ണ്ണ പരിഹാരം കാണുന്നതിന് പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണമെന്ന് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. പറഞ്ഞു.

ദുബായ് കെ.എം.സി.സി. വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വിവിധ പ്രവാസി വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനവും സമാധാനാന്തരീക്ഷവും പ്രവാസികളുടെ വിയര്‍പ്പിന്റെ ഫലമായി നിലനില്‍ക്കുന്നതാണെന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിയാതെ പോവുകയാണ്. നാട്ടില്‍ സാധാരണക്കാരന് തൊഴില്‍ സാധ്യതയുണ്ടാക്കുന്നതില്‍ വലിയ പങ്ക് ഗള്‍ഫ് പ്രവാസികള്‍ വഹിക്കുന്നുണ്ട്. നിര്‍മാണമേഖലയില്‍ ഉള്‍പ്പെടെ ഇത് ദൃശ്യമാണ്. പ്രത്യക്ഷമായും പരോക്ഷമായും ഇതുപോലെയുള്ള സ്വാധീനം നാടിന്റെ വളര്‍ച്ചയില്‍ ഉണ്ട്.

നാട്ടില്‍ സാധാരണക്കാരന് തൊഴില്‍ സാധ്യതകള്‍ കുറഞ്ഞുവന്നാല്‍ കവര്‍ച്ചയും അക്രമവും ഉള്‍പ്പെടെ സൈ്വരജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കപ്പെടും. അതുകൊണ്ട് തന്നെ പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണ് എന്ന കാര്യത്തില്‍ സംശയമില്ല എന്ന് പാറക്കല്‍ പറഞ്ഞു. ദശാബ്ദങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന യാത്രാ പ്രശ്‌നം, നിതാഖാത്ത് പോലെ ഗള്‍ഫ് നാടുകളില്‍ ഉണ്ടാവുന്ന നിയമങ്ങള്‍ വഴി ജോലി നഷ്ട്ടപെട്ട് കൂട്ടത്തോടെ നാട്ടിലേക്ക് തിരിക്കുന്നവരുടെ പുനരധിവാസം, പ്രവാസിപെന്‍ഷന്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് നടപടി എടുക്കുന്നതിന് എംബസിയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുക.

തിരിച്ചെത്തുന്ന പ്രവാസിക്ക് ചെറുകിട സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കുക, നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായ മാറ്റങ്ങള്‍വരുത്തി പ്രവാസികള്‍ക്ക് പ്രയോജനപ്രദമായ രീതിയിലാക്കുക, യു.ഡി.എഫ്. നടപ്പിലാക്കിയ പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് ആരംഭിക്കുക, തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനി കളുടെമേല്‍ കര്‍ശനമായ നിയന്ത്രണമുണ്ടാക്കുക, എംബസ്സിയുടെ വെല്‍ഫെയര്‍ ഫണ്ട് അര്‍ഹതപ്പെട്ട പ്രവാസികള്‍ക്ക് ലഭ്യമാക്കാനുള്ള ആവശ്യമായ നിയമ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയുള്ള പ്രശ്‌നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുമ്പാകെ കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്ന് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. പറഞ്ഞു.

ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദുബായ് കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിംമുറിച്ചാണ്ടി, ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍, ട്രഷറര്‍ എ.സി. ഇസ്മായില്‍, ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍ ഹാജി, എം.എ.മുഹമ്മദ് കുഞ്ഞി, അഡ്വ: സാജിദ് അബൂബക്കര്‍, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ആര്‍.അബ്ദുല്‍ ശുക്കൂര്‍ എന്നിവര്‍ സംബന്ധിച്ചു.

English summary
Dubai KMCC's press conference with Parakkal Abdulla MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X