ഇനി ദുബായ് പോലിസ് പറന്നെത്തും ബെന്റ്റ്‌ലി ബെന്റൈഗയില്‍

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: രാജ്യത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ദുബയ് പോലിസ് ഇനി പറന്നെത്തുക അത്യാഢംബര കാറായ ബെന്റ്റ്‌ലി ബെന്റൈഗയില്‍. പുതിയ കോര്‍പറേറ്റ് ഐഡന്റിറ്റി സ്വന്തമാക്കുന്നതിന്റെ ഭാഗമായി ലോഗോയിലടക്കം മാറ്റങ്ങള്‍ വരുത്തിയാണ് ദുബയ് പോലിസ് പുതുവര്‍ഷത്തെ വരവേറ്റത്. കഴിഞ്ഞ ദിവസം ദുബയ് പൊലീസ് ജനറല്‍ ഹെഡ്ക്വാട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ അല്‍ ഹബ്ത്തൂര്‍ ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് ഖലഫ് അല്‍ ഹബ്ത്തൂരില്‍ നിന്ന് ദുബായ് പോലിസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അസിസ്റ്റന്റ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരിയും സംഘവും ചേര്‍ന്ന് പുതിയ അഢംബര കാര്‍ ഏറ്റുവാങ്ങി.

ശശീന്ദ്രനെതിരായ കേസ്; യുവതിയെ പിന്തിരിപ്പിച്ചത് തോമസ് ചാണ്ടി?

ലോകത്തിലെ മുന്‍നിര ആഢംബരകാറായി കണക്കാക്കപ്പെടുന്ന ബെന്റ്റ്‌ലി ബെന്റൈഗയില്‍ ദുബയ് പോലിസിന്റെ എംബ്ലം ആലേഖനം ചെയ്ത് സിറ്റിവാക്കില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ദുബയ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ \'താങ്ക് യു മുഹമ്മദ് ബിന്‍ സായിദ്\' എന്ന സന്ദേശവും കാറില്‍ കുറിച്ചിട്ടുണ്ട്. 600 ഹോഴ്‌സ്പവറും വി12 എഞ്ചിനുമുള്ള ബെന്റ്‌ലി ബെന്റൈഗയുടെ ഏറ്റവും പുതിയ മോഡലാണ് ദുബായ് പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്. വെറും 4.1 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ അതിവേഗ കാറുകള്‍ക്ക് സാധിക്കും. ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്.യു.വി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കാറിന് 301 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനുമാവും.

dubai

വളര്‍ച്ചയുടെയും പുരോഗതിയുടെയും അധുനികവല്‍ക്കരണത്തിന്റെയും കാര്യത്തില്‍ ദുബയ് പോലിസ് ഇതിനകം കൈവരിച്ച നേട്ടങ്ങളുടെ പ്രതീകമായാണ് പുതിയ കാര്‍ സ്വന്തമാക്കാനുള്ള തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. കമാന്റ് സെന്ററായി പ്രവര്‍ത്തിക്കാവുന്ന കംപ്യൂട്ടര്‍ സംവിധാനം, ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുതകുന്ന റഡാര്‍ സംവിധാനം തുടങ്ങിയവ അടങ്ങിയതാണ് പുതിയ കാര്‍. ബുര്‍ജ് ഖലീഫ പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് കാറിന്റെ സേവനം ഉപയോഗപ്പെടുത്തുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dubai Police add Bentley Bentayga to luxury car fleet

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്