ദുബായിയില്‍ റമദാന്‍ നൈറ്റ് മാര്‍ക്കറ്റിന് തുടക്കമായി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന റമദാന്‍ നൈറ്റ് മാര്‍ക്കറ്റിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്റ്‌റില്‍ തുടക്കമായി. രാത്രി 8 മണിക്ക് ആരംഭിക്കുന്ന മാര്‍ക്കറ്റ് പുലര്‍ച്ചെ രണ്ട് വരെ നീളും. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് ദുബായിലെ ഏറ്റവും വലിയ നിശാ വിപണി എന്നറിയപ്പെടുന്ന റമദാന്‍ നൈറ്റ് സംഘടിപ്പിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റ്‌റിലെ ഹാള്‍ നമ്പര്‍ ഏഴിലും എട്ടിലും നടക്കുന്ന വിപണിയിലേക്ക് ആയിരങ്ങളാണ് യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നത്. ദുബായ് കമ്യൂണിറ്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുല്‍ കരീം മുഹമ്മദ് ജുല്‍ഫാര്‍ ഈ വര്‍ഷത്തെ മേള ഉദ്ഘാടനം ചെയ്തു.

അഞ്ച് ദിര്‍ഹമാണ് പ്രവേശന നിരക്ക്. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, കരകൗശല വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ ഒരു വലിയ വിപണിയാണ് റമദാന്‍ നൈറ്റ് മാര്‍ക്കറ്റ്. കുടുംബങ്ങളോടപ്പം എത്തുന്ന കുട്ടികള്‍ക്ക് വിവധ തരത്തിലുള്ള ഗെയിമുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മഷ്‌റഖ് ബാങ്ക് കാര്‍ഡ് വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റിന് മറ്റൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

nightmarket

ഈ വര്‍ഷം നിരവധി മത്സരങ്ങളും സന്ദര്‍ശകര്‍ക്കായ് ഒരുക്കിയിട്ടുണ്ട്. പത്ത് ദിവസത്തെ മേളയ്ക്കിടയില്‍ ഒന്നിലധികം ഗിന്നസ് റെക്കോര്‍ഡുകള്‍ സ്ഥാപിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കോഫി കപ്പുകള്‍ കൊണ്ട് പിരമിഡ് നിര്‍മ്മിക്കല്‍, പെന്‍സിലുകള്‍ തറയില്‍ കുത്തിനിര്‍ത്തല്‍ തുടങ്ങി നിരവധി മത്സരങ്ങളില്‍ ലോക റെക്കോര്‍ഡ് നേടാന്‍ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

English summary
Dubai; Ramzan night market started
Please Wait while comments are loading...