ആരാധകരുടെ മനം കവർന്ന് ദുല്‍ഖർ സൽമാൻ: മസ്കത്തിൽ ഹൃദ്യമായ വരവേൽപ്പ്

  • By: Sandra
Subscribe to Oneindia Malayalam

മസ്കത്ത്: മലയാള സിനിമയിലെ കുഞ്ഞിക്ക ദുൽഖർ സൽമാനെ സ്നേഹത്തോടെ വരവേറ്റ് ആരാധകർ. അവന്യൂസ് മാളിൽ പ്രവർത്തനമാരംഭിക്കുന്ന കൊച്ചിൻ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ രണ്ടാമത്തെ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ദുൽഖർ. ആയിരങ്ങളാണ് യുവനടനെ കാണുന്നതിനായി അവന്യൂസ് മാളിലെത്തിയത്. ജ്വല്ലറിയുടെ ആദ്യ വില്‍പ്പന മജാൻ കാറ്ററിംഗ് സർവ്വീസസ് ചെയർമാൻ സുധാകരനും ഭാര്യ ദിജി സുധാകരനും നൽകിക്കൊണ്ട് ദുൽഖര്‍ നിർവ്വഹിച്ചു.

dulqarsalman

ദുൽഖറിന് പുറമേ മലയാള സിനിമാ താരങ്ങളായ ശ്വേത മനോൻ, നിയാസ്, സംഗീത സംവിധായകന്‍ വിദ്യാധരൻ മാസ്റ്റർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മാനേജിംഗ് ഡയറക്ടർ ജഗജിത് പ്രഭാകരൻ, ചെയർമാൻ റെയ്ദ് അഹമ്മദ് ബക്കർ, ഡയറക്ടർ അനുരാജ് സിൻഹ, മാനേജിംഗ് പാർട്ട്ണർ രാജേഷ് ഗോവിന്ദന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.

dq-25
English summary
Dulqar Salaman in Mascut for jwellery inauguration.
Please Wait while comments are loading...