ഫാന്‍സി നമ്പര്‍ ലേലത്തില്‍ വിളിച്ച് വണ്ടിച്ചെക്ക് നല്‍കി പറ്റിച്ച യുഎഇ പൗരന് മൂന്ന് വര്‍ഷം തടവ്

  • Posted By: Desk
Subscribe to Oneindia Malayalam

അബുദാബി: അബുദാബി നമ്പര്‍ 1 എന്ന ഫാന്‍സി നമ്പര്‍ പ്ലേറ്റ് 31 ദശലക്ഷം ദിര്‍ഹമിന് (54 കോടിയിലേറെ രൂപ) ലേലത്തില്‍ സ്വന്തമാക്കിയ ബിസിനസുകാരന്‍ നല്‍കിയത് വണ്ടിച്ചെക്ക്. കേസില്‍ യുഎഇ സ്വദേശിക്ക് ലഭിച്ചത് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ. 2016 നവംബറില്‍ അബുദാബി സര്‍ക്കാരിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ലേലത്തിലാണ് 31 മില്യണ്‍ ദിര്‍ഹത്തിന് 33കാരനായ സ്വദേശി ബിസിനസുകാരന്‍ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്. ഇദ്ദേഹം നല്‍കിയ ചെക്ക് മടങ്ങിയതോടെയാണ് സംഘാടകരായ എമിറേറ്റ്‌സ് ഓക്ഷന്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ തന്ത്രവുമായി അബുദാബി; തിരക്കുള്ള റോഡുകളില്‍ ടോള്‍ ഈടാക്കും!

തട്ടിപ്പ്, വണ്ടിച്ചെക്ക് നല്‍കി കബളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയത്. കൂടുതല്‍ കാശിന് നമ്പര്‍ പ്ലേറ്റ് മറിച്ചു വില്‍ക്കുകയും ലേലത്തുക അടച്ച ശേഷം ബാക്കി സ്വന്തമാക്കുകയും ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ നമ്പര്‍ പ്ലേറ്റ് കൂടുതല്‍ തുകയ്ക്ക് വാങ്ങാന്‍ ആളെ ലഭിക്കാത്തതാണ് പ്രശ്‌നമായതെന്നും ഇയാള്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, ലേലത്തില്‍ ജയിച്ച വ്യക്തി മുഴുവന്‍ പണവും അടച്ചു കഴിഞ്ഞാല്‍ മാത്രമേ നമ്പര്‍ പ്ലേറ്റ് മറിച്ചുവില്‍ക്കാന്‍ പാടുള്ളൂ എന്നും അല്ലാതെ നടക്കുന്ന ഇടപാടുകള്‍ നിയമവിരുദ്ധമാവുമെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു.

number

അക്കൗണ്ടില്‍ പണമില്ലെന്ന് അറിഞ്ഞ് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിന് മൂന്ന് വര്‍ഷത്തെ തടവിനാണ് അബൂദബി കോടതി ഇയാളെ ശിക്ഷിച്ചത്. ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതിയുടെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. അബൂദബി പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലേലത്തില്‍ ഈ നമ്പര്‍ പ്ലേറ്റ് വിളി തുടങ്ങിയത് ഒരു ദശലക്ഷം ദിര്‍ഹം മുതലായിരുന്നു. വാശിയേറിയ ലേലത്തില്‍ 31 ദശലക്ഷം ദിര്‍ൃഹമിന് ഇയാള്‍ നമ്പര്‍ സ്വന്തമാക്കുകയായിരുന്നു. ഇതിന് എത്ര തുക വേണമെങ്കിലും ചെലവാക്കാന്‍ താന്‍ ഒരുക്കമായിരുന്നുവെന്ന് ലേലത്തിന് ശേഷം ഇദ്ദേഹം വീമ്പിളക്കിയിരുന്നു. പ്ലേറ്റിന്റെ ഇടതുഭാഗത്ത് മുകളില്‍ 50 എന്ന് രേഖപ്പെടുത്തിയാണ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ലേലം ചെയ്ത നമ്പറുകള്‍ ഇറക്കിയിരുന്നത്.

English summary
Buyer of No. 1 license plate for Dh31m jailed for 3 years in Abu Dhabi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്