ഷാര്‍ജയില്‍ 20 ലക്ഷം ദിര്‍ഹമിന്റെ ബിറ്റ്‌കോയിന്‍ തട്ടിപ്പ്; പാകിസ്താനി പറ്റിച്ചത് ഇന്ത്യക്കാരനെ

  • Posted By: Desk
Subscribe to Oneindia Malayalam

ഷാര്‍ജ: യുഎഇയില്‍ ആദ്യമായി ഓണ്‍ലൈന്‍ കറന്‍സിയായ ബിറ്റ്‌കോയിന്റെ പേരില്‍ തട്ടിപ്പ്. ഷാര്‍ജയിലാണ് ബിറ്റോകോയിന്‍ നല്‍കാമെന്ന് പറഞ്ഞ് ഒരു പാകിസ്താനിയും അയാളുടെ സുഹൃത്തും ചേര്‍ന്ന് ഇന്ത്യക്കാരനില്‍ നിന്ന് രണ്ട് ദശലക്ഷം ദിര്‍ഹം തട്ടിയെടുത്തത്. എന്നാല്‍ പോലിസിന്റെ സമയോചിത ഇടപെടലും തന്ത്രപരമായ അന്വേഷണവും പ്രതികളെ കുടുക്കി.

ഷാര്‍ജ ഫ്‌ളാറ്റില്‍ തീപ്പിടിത്തം; മരിച്ച അഞ്ചുപേരില്‍ യുപി സ്വദേശിയും, രണ്ട് കുട്ടികള്‍ മരിച്ചത് ശ്വാസംമുട്ടി

യുഎഇക്ക് പുറത്ത് താമസിക്കുന്ന പാകിസ്താനി ഓണ്‍ലൈന്‍ വ്യാപാരിയാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. ബിറ്റ്‌കോയിന്‍ വഴിയുള്ള ഇടപാടില്‍ ആകൃഷ്ടനായ ഇന്ത്യക്കാരന്‍ ഇന്റര്‍നെറ്റ് വഴി ഓണ്‍ലൈന്‍ വ്യാപാരിയെ പരിചയപ്പെടുകയും ബിറ്റ്‌കോയിന്‍ വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. ഇരുപത് ലക്ഷത്തി അഞ്ഞൂറ് ദിര്‍ഹമിന് ബിറ്റകോയിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത പാകിസ്താനി, തന്റെ സുഹൃത്ത് ഷാര്‍ജയിലെ ഒരു കോഫി ഷോപ്പിലെത്തുമെന്നും പണം കൈമാറിയാലുടന്‍ ബിറ്റ്‌കോയിന്‍ ഇയാള്‍ നല്‍കുമെന്നും അറിയിച്ചു. ഇതുപ്രകാരം കോഫി ഷോപ്പിലെത്തിയ ഇയാള്‍, പറഞ്ഞ പണം നല്‍കുകയും തന്റെ ലാപ്‌ടോപ്പിലേക്ക് അത് ബിറ്റ്‌കോയിന്‍ ആയി കണ്‍വേര്‍ട്ട് ചെയ്തുനല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

bitcoine1

അതിനുള്ള ശ്രമത്തിനിടയില്‍ നെറ്റ് കണക്ഷന് വേഗത കുറവാണെന്ന് പറഞ്ഞ പാകിസ്താനിയുടെ സുഹൃത്ത്, പാര്‍ക്കിംഗ് ഏരിയയിലെ തന്റെ വാഹനത്തിലിരിക്കുന്ന ഭാര്യയുമായി സംസാരിച്ചിട്ട് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും ഇയാള്‍ തിരിച്ചുവരുന്നത് കാണാതിരുന്നതിനെ തുടര്‍ന്ന് മൊബൈല്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. താന്‍ പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഇന്ത്യക്കാരന്‍ ഉടന്‍ പോലിസിനെ വിവരമറിയിച്ചു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെ പെട്ടെന്നു തന്നെ പ്രതിയെ കണ്ടെത്തിയ പോലിസ്, നഷ്ടമായ തുക അയാളില്‍ നിന്ന് കണ്ടെടുക്കുകയും ഇന്ത്യക്കാരന് കൈമാറുകയും ചെയ്തു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണെന്നും ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും തട്ടിപ്പ് നടത്താമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും പോലിസ് പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കുകയെന്നതാണ് പരിഹാരമെന്നും അവര്‍ അറിയിച്ചു.

English summary
first bitcoin fraud in sharjah

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്