കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടന്‍ കലാകാരന്മാര്‍ക്ക് പ്രവാസ ലോകത്തിന്റെ ആദരം

Google Oneindia Malayalam News

ദുബായ്: ഒരു പതിറ്റാണ്ട് കാലം തനത് നാടന്‍ കലാരുപങ്ങളുടെ പ്രചരണത്തിന് വേണ്ടി പ്രവര്‍ത്തിച്ച എടരിക്കോട്ട് മാപ്പിള കലാ അംഗങ്ങളെയും ഗള്‍ഫ് നാടുകളില്‍ തനത് മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതില്‍ ഏറെ സംഭാവനങ്ങള്‍ നല്‍കിയ ഗായകന്‍ യുസഫ് കരാക്കാടിനെയും യുഎയി ലെ പ്രവാസലോകം ആദരിച്ചു. ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ദുബായ് റഫി ഹോട്ടലില്‍ ചടങ്ങ് സംഘടിപ്പിച്ചത്.

മണ്‍മറഞ്ഞ് കൊണ്ടിരിക്കുന്ന നാടന്‍ കലകളെ തനിമയോടെ ഗള്‍ഫ് നാട്ടില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ തുടക്കം കുറിച്ച നാടന്‍ കലാ വിഭാഗത്തിലെ അംഗങ്ങളാണ് മാപ്പിള പെരുമ 2015 എന്ന പരിപാടിയില്‍ ആദരവ് ഏറ്റുവാങ്ങിയത്. കേരള സംസഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ തുടര്‍ച്ചയായി 18 വര്‍ഷം കോല്‍കളിയിലും 14 വര്‍ഷം വട്ടപ്പാട്ട് (ആണ്‍ കുട്ടികളുടെ ഒപ്പന) യിലും ഒന്നാം സ്ഥാനം നേടിയ വിജയികളാണ് ഇവര്‍.

uae-folk

ഉപജീവന മാര്‍ഗം തേടി യുഎഇയില്‍ എത്തിയ മലപ്പുറം ജില്ലയിലെ എടരിക്കോട്ടിലെ 20 ലധികം കലാകാരന്മാരാണ് ഒരു പതിറ്റാണ്ട് കാലം മാപ്പിളകലാരൂപത്തിന്റെ പ്രചരണത്തിന് വേണ്ടി പ്രവര്‍ത്തിച്ച് വരുന്നത്. എഞ്ചിനീയര്‍മാര്‍, അക്കൗണ്ട്, ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് ബോയികള്‍ ഡ്രൈവര്‍മാര്‍, ഡെലിവറി ബോയികള്‍ തുടങ്ങിയ വിവിധ ജോലികള്‍ ചെയ്യൂന്ന ആളുകളാണ് സംഘത്തിലുള്ളത്. ആഴ്ചയില്‍ ലഭിക്കുന്ന ഒഴിവു ദിവസങ്ങളിലാണ് ഇത്തരം കലാ കൂട്ടായ്മകള്‍ക്ക് ഇവര്‍ സമയം കണ്ടെത്തുന്നത്. ദുബൈ, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ തുടങ്ങിയ വിവിധ എമിറേറ്റുകളില്‍ ജോലി ചെയൂന്ന ഇവര്‍ ദുബായില്‍ ഒത്തുകൂടിയാണ് പരിശിലങ്ങള്‍ നടത്തുന്നത്

തനത് മാപ്പിളപ്പാട്ട്, കോല്‍ക്കളി, വട്ടപ്പാട്ട്, ദഫ്മൂട്ട്, അറബനമൂട്ട് തുടങ്ങിയ മാപ്പിള കലാ രൂപങ്ങളാണ് സംഘം യുഎഇ യില്‍ അവതരിപ്പിച്ച് വരൂന്നത് കേരളത്തിലെ കോല്‍കളിയുടെ ആചാര്യനായ അന്തരിച്ച എടരിക്കോട്ട് ടി പി ആലിക്കുട്ടി ഗുരുക്കളുടെ ശിക്ഷ്യന്‍മാരാണ് സംഘത്തിലുള്ളവര്‍. ഇവരുടെ പ്രവര്‍ത്തനത്തിനുള്ള അംഗികാരം ദുബൈ കെ എം സി സി പ്രസിഡന്റ്‌റ് അന്‍വര്‍ നാഹയാണ് സമ്മാനിച്ചു.

മാപ്പിളപാട്ടു ലോകത്ത് ഏറെ സംഭാവങ്ങള്‍ നല്‍കിയ പ്രവാസ ഗായകനായ യുസഫ് കരാക്കാട് പാലക്കാട് ജില്ലയിലെ കാരക്കാടാണ് സ്വദേശിയാണ്. 2000 ലധികം മാപ്പിളപാട്ടുകള്‍ മനപ്പാഠമുള്ള ഈ ഗായകന്‍ നിരവധി ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. സാധാരണ ഒരു പ്രവാസിയായി വന്ന് ജോലിക്കൊപ്പം കലയെ പുരോഗതിപ്പെടുത്താനും ശ്രമിച്ചു. മാപ്പിളപാട്ട് ശാഖയിലെ പഠന ആലാപന മേഖലയ്ക്ക് ഏറെ വെളിച്ചം വീശുന്ന മാപ്പിളപ്പാട്ട് അന്താക്ഷരി മത്സരത്തിലുടെ യൂസഫ് കുടുതല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ചടങ്ങില്‍ യൂസഫിനുള്ള ഉപഹാരം അല്‍ സലാമ അക്കൗണ്ട് മാനേജര്‍ ബാബു നല്‍കി. അന്‍വര്‍ നാഹ യുസഫിനെ പൊന്നാട അണിയിച്ചു ആദരിച്ചു

ദുബൈ കെഎംസിസി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് സുലൈമാന്‍ വെന്നിയൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് അന്‍വര്‍ നാഹ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പട്ടാമ്പി, ആര്‍ ഷുക്കൂര്‍, നല്ലറ ഷംസു, കെ ബാബു, അലി മാസ്റ്റര്‍, പി വി നാസര്‍, യുസഫ് കാരക്കാട് റസാക് കെടുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. ടി പി സൈതലവി സ്വാഗതവും ഫൈസല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മാപ്പിള ഗാനമേളയും എടരിക്കോട് ടീമിന്റെ കലാ പ്രദര്‍ശനവും വേദിയില്‍ അരങ്ങേറി.

English summary
Folk artists honoured at UAE Pravasalokam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X