കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ തീരുമാനത്തിനെതിരായ പ്രതിഷേധം പലസ്തീന് പുറത്തേക്കും; ലബനാനില്‍ സംഘര്‍ഷം

  • By Desk
Google Oneindia Malayalam News

ബെയ്‌റൂത്ത്: ഇസ്രായേല്‍ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരായ പ്രതിഷേധം ഫലസ്തീന് പുറത്തേക്ക്. ലബനാന്‍, സിറിയ, യമന്‍, ഈജിപ്ത്, തുര്‍ക്കി, ഇന്തോനീഷ്യ, മലേഷ്യ, ഇന്ത്യ, പാകിസ്താന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഞായറാഴ്ച ജനലക്ഷങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ലബനാനില്‍ സംഘര്‍ഷം

ലബനാനില്‍ സംഘര്‍ഷം

ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ യു.എസ് എംബസിക്ക് പുറത്ത് പ്രതിഷേധക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ റോഡുകളില്‍ തീയിടുകയും അമേരിക്കന്‍, ഇസ്രായേലി പതാകകള്‍ കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

ഇന്തോനീഷ്യയില്‍ കൂറ്റന്‍ പ്രകടനം

ഇന്തോനീഷ്യയില്‍ കൂറ്റന്‍ പ്രകടനം

ജക്കാര്‍ത്തയിലെ യു.എസ് എംബസിക്ക് മുമ്പില്‍ അയ്യാരത്തിലേറെ പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. ഫലസ്തീന്‍ പതാകയും ഫലസ്തീനു വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഇന്തോനീഷ്യന്‍ സര്‍ക്കാര്‍ ട്രംപിന്റെ നടപടിയെ അപലപിച്ചത് കൊണ്ട് മാത്രമായില്ലെന്നും തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

തുര്‍ക്കിയിലും പ്രതിഷേധം

തുര്‍ക്കിയിലും പ്രതിഷേധം

ഫലസ്തീന്‍, തുര്‍ക്കി പതാകകളുമേന്തിയായിരുന്നു ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇസ്താംബൂള്‍ തെരുവുകള്‍ കീഴടക്കിയത്. ഫലസ്തീന് വേണ്ടി ശബ്ദിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നതിനാലാണ് തങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത അനന്ദ സെരീക പറഞ്ഞു. ഫലസ്തീനിന് വേണ്ടി ഇതെങ്കിലും ചെയ്യാതിരിക്കുന്നതെങ്ങനെയെന്നും അവര്‍ ചോദിച്ചു. അമേരിക്കയുടെ തീരുമാനം അസാധുവാണെന്നും അതിനെതിരേ പൊരുതുമെന്നും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു.

 ട്രംപിനെ തെറിവിളിച്ച് മൊറോക്കോയിലെ പ്രകടനക്കാര്‍

ട്രംപിനെ തെറിവിളിച്ച് മൊറോക്കോയിലെ പ്രകടനക്കാര്‍

മൊറോക്കോ തലസ്ഥാനമായ റബാത്തില്‍ നടന്ന പ്രതിഷേധത്തില്‍ ട്രംപിനെതിരേ രൂക്ഷമായ മുദ്രാവാക്യങ്ങളാണുയര്‍ന്നത്. ഭരണ-പ്രതിപക്ഷ ഭേദമന്യേ സമൂഹത്തിന്റെ നാനാ തുറകളിലുള്ള ആളുകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ട്രംപിന്റെ തീരുമാനത്തില്‍ തങ്ങള്‍ക്കും നീരസവും പ്രതിഷേധവും പ്രകടിപ്പിക്കാനാണ് പ്രതിഷേധ പ്രകടനമെന്ന് മൊറോക്കോ വിദേശകാര്യമന്ത്രി മുഹമ്മദ് ബൂസയീദ് പറഞ്ഞു.

കശ്മീരില്‍ കടകളടച്ച് പ്രതിഷേധം

കശ്മീരില്‍ കടകളടച്ച് പ്രതിഷേധം

കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ വേറിട്ട രീതിയിലായിരുന്നു ട്രംപിന്റെ ജെറൂസലേം തീരുമാനത്തിനെതിരേ ജനങ്ങള്‍ പ്രതിഷേധിച്ചത്. നഗരത്തിലെ കടകളെല്ലാം പ്രതിഷേധസൂചകമായി അടഞ്ഞുകിടന്നു. ട്രംപിന്റെ തീരുമാനം അനീതിയാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത സല്‍മാന്‍ ഖാന്‍ പറഞ്ഞു.

ഇതിനു പുറമെ പാകിസ്താന്‍, യമന്‍, സിറിയ എന്നിവിടങ്ങളിലും ഞായറാഴ്ച പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ഫലസ്തീനിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ ഇരുന്നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്.

English summary
A wave of anger against a US decision to recognise Jerusalem as Israel's capital has spread from Asia, through the Middle East, to North Africa, with tens of thousands of people taking to the streets to denounce the controversial move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X