കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐബിഎംസി യുഎഇ - ഇന്ത്യ ബിസിനസ് ഫെസ്റ്റിന് തുടക്കമായി

  • By തൻവീർ
Google Oneindia Malayalam News

കൊച്ചി: ഐ ബി എം സി സംഘടിപ്പിക്കുന്ന യു എ ഇ - ഇന്ത്യ ബിസിനസ് ഫെസ്റ്റ് രണ്ടാം പതിപ്പിന് ദുബായ് എമിറേറ്റ്സിൽ തുടക്കമായി. പത്ത് മാസം നീളുന്ന ബിസിനസ് ഫെസ്റ്റിൽ എണ്ണയിതര വ്യവസായ മേഖലയിലെ നിക്ഷേപക, പങ്കാളിത്ത സാധ്യതകൾ വിശദമായി ചർച്ച ചെയ്യും. യു എ ഇ യിലെ എല്ലാ എമിറേറ്റ്സുകളിലും നടക്കുന്ന പരിപാടി ഡിസംബറിൽ അബുദാബിയിൽ സമാപിക്കും.ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഐ ഒ ടി, ഫിൻറ്റെക് എന്നിവയാണ് ഇത്തവണത്തെ മുഖ്യ ചർച്ചാ വിഷയം.

സൗദി അറേബ്യയെ ഞെട്ടിച്ച് ഏഴ് മിസൈലുകള്‍!! ശക്തമായ ആക്രമണം, റിയാദ് നടുങ്ങി, മരണം, പരിക്ക്...സൗദി അറേബ്യയെ ഞെട്ടിച്ച് ഏഴ് മിസൈലുകള്‍!! ശക്തമായ ആക്രമണം, റിയാദ് നടുങ്ങി, മരണം, പരിക്ക്...

പുതിയ ട്രെൻഡുകൾ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനായി മുംബൈ ബി എസ് ഇ ഇൻസ്റ്റിറ്റ്യൂട്ടും ഐ ബി എം സിയും ചേർന്ന് ബി ഐ എൽ- ഐ ബി എം സി യു എ ഇ ബ്ളോക് ചെയിൻ ലാബിന് രൂപം നൽകിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹത്തെ കൂടുതൽ അടുപ്പിക്കുന്നതിനായി ഐ ബിഎംസി എമിറേറ്റി ബിസിനസ് സപ്പോർട്ട് സെൻററും ഐ ബി എം സി എമിറേറ്റി ബിസിനസ് കോൺക്ലേവും ആരംഭിച്ചിട്ടുണ്ട്.

 photoforpress

ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ നടന്ന ചടങ്ങിൽ ബിസിനസ് ഫെസ്റ്റ് രണ്ടാം പതിപ്പ് റാഷിദ് അൽ നൂറി, ഐ ബി എം സി ഗ്ലോബൽ നെറ്റ് വർക്ക് സി ഇ ഒയും മാനേജിങ് ഡയറക്ടറുമായ പി. കെ സജിത്കുമാറും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എം ഡി അംബരീഷ് ദത്ത, പി എസ് അനൂപ്, തനി അബ്ദുള്ള അൽ തനി അൽ ഫലാസി, മിഷാൽ അൽ മർസൂഖി, റാഷിദ് ഖൽഫാൻ അൽ ബ്ലൗഷ്മി, സമീർ പാട്ടീൽ, ഡോ. ഗ്രേസ് എസ് തോമസ്, അദ്നാൻ മുഹമ്മദ് ബിൻ അബ്ദുള്ള, ഡോ. മുഹമ്മദ് ഖാൻ, ബിനോയ് ശശി, മോണിക്ക അഗർവാൾ, ശശി കുമാർ എന്നിവർ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

ബി ഐ എൽ - ഐ ബി എം സി യു എ ഇ ബ്ലോക്ക് ചെയിൻ ലാബ് അംബരീഷ് ദത്തയും സജിത്ത്കുമാറും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ഐ ബി എം സി എമിറേറ്റി ബിസിനസ് സപ്പോർട്ട് സെൻറർ പി. കെ സജിത്ത്കുമാറും ചീഫ് ഇൻഡസ്ട്രി അഡ്വൈസർ അദ്നാൻ മുഹമ്മദ് ബിൻ അബ്ദുള്ളയും ചേർന്ന് ഉദ്‌ഘാടനം ചെയ്തു.

പ്രഥമ ഐ ബി എം സി എമിറേറ്റി ബിസിനസ് കോൺക്ലെവും ഇതോടൊപ്പം സംഘടിപ്പിച്ചു. ആദ്യ ദിനം തന്നെ പന്ത്രണ്ടോളം ബിസിനസ് സെഷനുകൾ, വ്യവസായ സെമിനാറുകൾ, ശിൽപശാലകൾ എന്നിവ സംഘടിപ്പിച്ചു. യു എ ഇ യിലും ഇന്ത്യയിലുമുള്ള ബിസിനസ്, നിക്ഷേപ മേഖലകളിൽ ശ്രദ്ധയൂന്നി ചർച്ചകളും നടന്നു. യു എ ഇ യിലെ ബിസിനസ് സാധ്യതകൾ അടുത്തറിയാനും വിദഗ്ധ ഉപദേശങ്ങൾ ലഭിക്കാനും അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും സഹായകരമാകുന്ന വേദിയാണ് ഐ ബി എം സി യു എ ഇ- ദുബായ് ബിസിനസ് ഫെസ്റ്റ്.

ബിസിനസ് ഫെസ്റ്റിൻറെ ആദ്യ പതിപ്പ് വിജയകരമായി പൂർത്തിയാക്കിയതിന് തുടർന്നാണ് രണ്ടാം പതിപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്. ബിസിനസ് മേഖലയിലെ നിർണായക ഇടപെടൽ പരിഗണിച്ച് യു എൻ ഗ്ലോബൽ കോംപാക്ട് യു എ ഇ നെറ്റ്‌വർക്ക് ഐ ബി എം സി യെ യു എ ഇ എസ് ഡി ജി പയനീർ അവാർഡിനായുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു എ ഇ യിലെ ഏഴ് എമിറേറ്റുകളിലും ബിസിനസ് ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നുണ്ട്.

പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ്; കോഴിക്കോട്ട് ആഡംബരകാറുകള്‍ പിടിച്ചെടുത്തുപോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ്; കോഴിക്കോട്ട് ആഡംബരകാറുകള്‍ പിടിച്ചെടുത്തു

English summary
IBMC UAE India business fest started in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X