ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോ ദുബായില്‍ സംഘടിപ്പിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ക്രെഡായ് പങ്കാളിത്തത്തിലുള്ള ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോ 21-ാം എഡിഷന്‍ ഇന്ന് (വ്യാഴം) മുതല്‍ 9 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ 7, 8 ഹാളുകളില്‍ നടക്കും. 26 ലക്ഷം ഇന്ത്യക്കാര്‍ വസിക്കുന്ന യുഎഇയില്‍ ഇത്തരമൊരു ഷോ ഏറെ ശ്രദ്ധേയമായതാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. വില്ലകള്‍, റോ ഹൗസുകള്‍, പ്ളോട്ടുകള്‍, വാണിജ്യ-റീടെയില്‍ എന്നിങ്ങനെ ആവശ്യാനുസൃതമുള്ള പ്രോപര്‍ട്ടികള്‍ ഇവിടെ നിന്ന് പരിചയപ്പെടാം.

റേറ, ജിഎസ്ടി എന്നീ നടപടികള്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ സുതാര്യതയും താങ്ങാവുന്ന വില സാഹചര്യവും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട്, ഈയവസരം നിക്ഷേപത്തിന് മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

show

സൗജന്യ പാര്‍ക്കിംഗ് സൗകര്യവും ലഭ്യമായിരിക്കും. 60 സുപ്രധാന നഗരങ്ങളില്‍ നിന്നുള്ള 14 സവിശേഷ സ്റ്ററ്റ് പവലിയനുകള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തരമൊരു ഷോയിലൂടെ നിരവധി പ്രവാസി ഇന്ത്യക്കാര്‍ക്ക് സഹായകമായി വര്‍ത്തിക്കാനാകുന്നതില്‍ ആഹ്ളാദമുണ്ടെന്ന് ക്രെഡായ് ചെയര്‍മാന്‍ ഗീതാംബര്‍ ആനന്ദ് പറഞ്ഞു.

ഇന്ത്യയല്ല ഡിജിറ്റല്‍ ഇന്ത്യ: ക്രെഡിറ്റ് കാര്‍ഡ് നിരക്കുകള്‍ കുറച്ച് ആര്‍ബിഐ

English summary
Indian property show in Dubai
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്