ഡ്രൈവിംഗ് ടെസ്റ്റ് തോറ്റതിന് ആര്‍ടിഎക്ക് പഴി; ഇന്ത്യക്കാരന് കിട്ടിയത് എട്ടിന്റെ പണി

  • Posted By: Desk
Subscribe to Oneindia Malayalam

ദുബായ്: ഡ്രൈവിങ് ടെസ്റ്റ് തോറ്റത്തിന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യെ കുറ്റപ്പെടുത്തിയും മോശമായി ചിത്രീകരിച്ചും ഇ-മെയില്‍ സന്ദേശമയച്ച ഇന്ത്യന്‍ യുവാവിന് ലഭിച്ചത് മുട്ടന്‍ പണി. 500,000 ദിര്‍ഹം (87 ലക്ഷത്തോളം രൂപ) പിഴയും മൂന്നു മാസം ജയില്‍ ശിക്ഷയും. അതുകഴിഞ്ഞാല്‍ നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്യും. ആര്‍ടിഎയെ മോശമായ പദപ്രയോഗങ്ങളിലൂടെ അവമതിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് 25 വയസുള്ള ഇന്ത്യന്‍ യുവാവിന് ശിക്ഷ.

ഇസ്രായേല്‍ ബന്ധത്തെ വിമര്‍ശിച്ച സൗദി വനിതാ ആക്ടിവിസ്റ്റ് അറസ്റ്റില്‍

ഡ്രൈവിങ് ടെസ്റ്റിനെത്തുന്ന പാവങ്ങളെ അധികൃതകര്‍ മനപ്പൂര്‍വം തോല്‍പ്പിക്കുകയും വീണ്ടും ടെസ്റ്റിനിരുത്തി പണം തട്ടിയെടുക്കുകയുമാണെന്നാണ് യുവാവ് ആര്‍ടിഎക്കയച്ച ഇ മെയിലില്‍ ആരോപിച്ചത്. താന്‍ തന്നെ ഇത്തരം പകല്‍ക്കൊള്ളയുടെ ഇരയാണെന്നും അദ്ദേഹം ഇ മെയിലില്‍ വ്യക്തമാക്കി. ഗവണ്‍മെന്റ് വകുപ്പിനെതിരേ ഇ മെയില്‍ വഴി അപവാദം പ്രചരിച്ച കാര്യം ആര്‍ടിഎ ദുബയ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് കേസെടുത്ത് അന്വേഷണം നടത്തി.

drive

ഡ്രൈവിങ് ടെസ്റ്റില്‍ തോറ്റതിന്റെ നിരാശയിലാണ് താന്‍ ഇത്തരമൊരു സന്ദേശം അയച്ചതെന്നും ആര്‍.ടി.എ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കേസ് പരിഗണിച്ച ദുബയ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ യുവാവ് പറഞ്ഞു. എന്നാല്‍ ഇയാളുടെ വാദം കോടതി തള്ളുകയായിരുന്നു. സൈബര്‍ കുറ്റകൃത്യം, സര്‍ക്കാര്‍ വകുപ്പിനെതിരായ പരിഹാസം, ഇ-മെയില്‍ ദുരുപയോഗം എന്നീ കുറ്റങ്ങളാരോപിച്ചാണ് കോടതി യുവാവിന് ഇത്ര കടുത്ത ശിക്ഷ നല്‍കിയത്.

യുവാവിന്റെ സ്വകാര്യ ഇമെയില്‍ ഐഡി വഴി ഐഫോണ്‍ ഉപയോഗിച്ചാണ് അപകീര്‍ത്തികരമായ സന്ദേശം അയച്ചതെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി പോലിസ് കോടതിയെ അറിയിച്ചു. അയച്ച ഇമെയിലിന്റെ പകര്‍പ്പും കോടതിക്ക് നല്‍കി. ഇതേത്തുടര്‍ന്നായിരുന്നു പ്രതിയുടെ അഭാവത്തില്‍ കോടതി ശിക്ഷ വിധിച്ചത്. കോടതി വിധിക്കെതിരെ 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ കോടതിയെ സമീപിക്കാന്‍ പ്രതിക്ക് അധികാരമുണ്ട്.

English summary
indian worker punished for insulting rta

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്