ദുബായിയില്‍ എട്ട് വയസ്സുകാരനെ പീഡിപ്പിച്ചുകൊന്ന ജോര്‍ദാന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: എട്ടുവയസ്സുകാരനായ ജോര്‍ദാന്‍ ബാലന്‍ ഉബൈദ സിദ്ഖിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേ്ഷം കൊലപ്പെടുത്തിയ കേസിലെ പ്രതി 49കാരനായ നിദാല്‍ ഈസ അബ്ദുല്ലയുടെ വധശിക്ഷ ദുബയ് ഭരണകൂടം നടപ്പാക്കി. വ്യാഴാഴ്ച രാവിലെ ഫയറിംഗ് സ്‌ക്വാഡാണ് വധശിക്ഷ നടപ്പിലാക്കിയത്. കോടതിവിധി നടപ്പാക്കാന്‍ ദുബയ് ഭരണാധികാരി അനുവാദം നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ വെടിവച്ച് കൊല്ലുകയായിരുന്നു.

പലസ്തീന്‍ പൊതു തെരഞ്ഞെടുപ്പ് 2018 അവസാനത്തോടെ

2016 മെയ് 20നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നു വൈകിട്ട് ആറിന് ഷാര്‍ജ വ്യവസായമേഖലയിലെ പിതാവിന്റെ ഗ്യാരേജിനടുത്ത് നിന്ന് കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. മകനെ കാണാനില്ലെന്ന് കാണിച്ച് ഉബൈദയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ദുബയ് അല്‍ വര്‍ഖ ഏരിയയില്‍ നിന്ന് രണ്ടു ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് കൂടിയായ ജോര്‍ദാന്‍ സ്വദേശി നിദാല്‍ ഈസയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

jail12

ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കഴിഞ്ഞ വര്‍ഷം ആഗസ്ത് 15നാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബയ് ഹൈക്കോടതി വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. മദ്യപിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക പീഡനം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്ക് മേല്‍ ചുമത്തിയിരുന്നത്. ദുബയിലെ അല്‍റുവയ്യ ഏരിയയില്‍ വച്ച് വധശിക്ഷ നടപ്പാക്കിയ കാര്യം പ്രതിഭാഗം അഭിഭാഷകന്‍ അലി മുസാബിഹ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

ഉബൈദയെ ലൈംഗികമായി ഉപയോഗിച്ച ശേഷം കൊലപ്പെടുത്തിയതായി പ്രതി കോടതിയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍, മദ്യലഹരിയിലാണ് പ്രതി കുറ്റം ചെയ്തതെന്നും തന്റെ ചെയ്തികളില്‍ അദ്ദേഹത്തിന് പശ്ചാത്താപമുണ്ടെന്നും ആയതിനാല്‍ പ്രതിയോട് ദയ കാണിക്കണമെന്നും അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രതി മദ്യത്തിന് അടിമയായിരുന്നുവെന്നും അഭിഭാഷന്‍ വാദിച്ചു. എന്നാല്‍ ഇയാളുടെ മാനസികാരോഗ്യത്തെക്കുറിച്ച് നടത്തിയ പരിശോധനയില്‍ പൂര്‍ണ ബോധത്തോടെയാണ് പ്രതി കൃത്യം ചെയ്തതെന്ന് ബോധ്യപ്പെട്ടതായി വ്യക്തമായ കാര്യം കോടതി ചൂണ്ടിക്കാട്ടി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Man who sexually assaulted, killed 8-year-old Obaida executed, Nidal Eissa Abdullah was killed by Duabi firing squad, Dubai court had upheld the death sentence

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്