പലസ്തീന്‍ പൊതു തെരഞ്ഞെടുപ്പ് 2018 അവസാനത്തോടെ

  • Posted By:
Subscribe to Oneindia Malayalam

കെയ്റോ: ഫലസ്തീനില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള പൊതു തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം അവാസാനത്തോടെ നടത്താന്‍ ഹമാസ്-ഫത്ഹ് ധാരണ. ഇരുവിഭാഗം നേതാക്കള്‍ ഈജിപ്ത് തലസ്ഥാനമായ കെയ്റോവില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്. പ്രസിഡന്റ്, നിയമനിര്‍മാണ സഭ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ അടുത്ത വര്‍ഷം അവസാനത്തോടെ നടത്തുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ ഇരുവിഭാഗവും ഫലസ്തീനിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചു.

ഖത്തര്‍ ഉപരോധം: ഭീകരപ്പട്ടിക വിപുലീകരിച്ച് അറബ് സഖ്യം

ഐക്യസര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി, ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ച ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) സജീവമാക്കാനും ഗസയ്‌ക്കെതിരേ 10 വര്‍ഷമായി നിലനില്‍ക്കുന്ന എല്ലാവിധ ഉപരോധങ്ങളും അവസാനിപ്പിക്കാനും യോഗത്തില്‍ ധാരണയായി. ഹമാസ്- ഫത്ഹ് പാര്‍ട്ടികള്‍ക്ക് പുറമെ ഫലസ്തീനിലെ സംഘടകളായ ഇസ്ലാമിക് ജിഹാദ്, പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പി.എഫ്.എല്‍.പി), ഡമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ എന്നിവയുടെ പ്രതിനിധികളും രണ്ടു ദിവസമായി നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.

cairo

വര്‍ഷങ്ങളായി ചിരവൈരികളായിരുന്ന ഹമാസ്- ഫത്ഹ് എന്നീ സംഘടനകള്‍ ഐക്യ ഫലസ്തീന്‍ എന്ന ലക്ഷ്യത്തിനായി ഒക്ടോബര്‍ 12 ആണ് അനുരഞ്ജന കരാറില്‍ ഒപ്പവച്ചത്. ഏകീകൃത സര്‍ക്കാര്‍ എന്നതിന്ന് പുറമെ ഗസ്സയില്‍ വര്‍ഷങ്ങളായി തുടരുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കാനും കരാറില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഹമാസിന്റെ സൈന്യത്തെ നിലനിര്‍ത്തല്‍, നിരായുധീകരണം തുടങ്ങിയ വിഷയങ്ങളില്‍ കൃത്യമായ തീരുമാനത്തിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അനുരഞ്ജനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ ഈജിപ്തിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയുണ്ടാക്കാനും യോഗം തീരുമാനിച്ചു. അനുരഞ്ജന കരാറിന്റെ ഭാഗമായി ഗസയുടെ ഭരണം ഫലസ്തീന്‍ അതോറിറ്റിക്ക് വിട്ടുനല്‍കാന്‍ ഹമാസ് നേരത്തേ തീരുമാനിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Palestinian factions led by Fatah and Hamas have agreed to hold general elections no later than at the end of 2018, as part of the latest round of reconciliation talks held in Cairo

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്