മഹാഭാരതത്തിന് മോദിയുടെ പിന്തുണ; ആദ്യ ലൊക്കേഷന്‍ അബുദാബി

  • Posted By:
Subscribe to Oneindia Malayalam

അബുദാബി: എംടി വാസുദേവന്‍ നായരുടെ പ്രശസ്തമായ നോവല്‍ രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അനാവശ്യ വിവാദങ്ങള്‍ക്ക് ചിലര്‍ കോപ്പുകൂട്ടുകയാണെന്ന് സിനിമയുടെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ അഭിപ്രായപ്പെട്ടു. സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ വിശദീകരിക്കാന്‍ അബുദാബിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സിനിമ ഏത് രീതിയിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് എന്ന് അറിയാത്ത ചിലരാണ് എതിര്‍പ്പുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

മലയാളികള്‍ക്ക് പ്രിയങ്കരമായ നോവലിനെ ആസ്പദമാക്കിയുള്ള സിനിമ മലയാളത്തില്‍ എത്തുമ്പോള്‍ അത് രണ്ടാമൂഴം എന്ന പേരില്‍ തന്നെയായിരിക്കും പുറത്തിറക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആരെയും ത്യപ്തിപ്പെടുത്താനോ ആരുടെയെങ്കിലും ഭീഷണിക്ക് വഴങ്ങിയോ അല്ല സിനിമയുടെ പേര് രണ്ടാമൂഴമെന്നാക്കിയത്.

mpodi support

തുടക്കത്തില്‍ തന്നെ ഇതു തങ്ങള്‍ നിശ്ചയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മലയാളം ഒഴികെയുള്ള ഭാഷകളില്‍ എത്തുമ്പോള്‍ അത് മഹാഭാരത് എന്ന പേരില്‍ തന്നെയായിരിക്കും പുറത്തിറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. ആറ് മണിക്കുര്‍ ദൈര്‍ഘ്യമുള്ള സിനിമ രണ്ട് ഭാഗങ്ങളായിട്ടായിരിക്കും റിലീസ് ചെയ്യുക.

narendramodi

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ അബുദാബിയും ശ്രീലങ്കയുമായിരിക്കും പ്രധാന ലൊക്കേഷന്‍. ഇന്ത്യയുടെ ആത്മാവ് തൊട്ടറിയുന്ന സിനിമ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കുമെന്ന് സിനിമയുടെ നിര്‍മ്മാതാവ് ബി.ആര്‍ ഷെട്ടി അവകാശപ്പെട്ടു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഏഴാം തിയ്യതി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെന്നും സിനിമയ്ക്ക് പൂര്‍ണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തതായും ബിആര്‍ ഷെട്ടി വ്യക്തമാക്കി.

randamoozham

ആയിരം കോടി മുതല്‍ മുടക്കിലുള്ള സിനിമ മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കി പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംങ് 2018 ല്‍ അബുദാബിയില്‍ ആരംഭിക്കും. രണ്ട് വര്‍ഷം കൊണ്ടായിരിക്കും ചിത്രീകരണം പൂര്‍ത്തിയാക്കുക.

English summary
Modi's support for Mahabharatham; Abhudhabi is first location
Please Wait while comments are loading...