കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും അധികം ഇന്ത്യന്‍ തടവുകാരുള്ളത് സൗദിയില്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഏറ്റവും അധികം ഇന്ത്യക്കാര്‍ തടവുകാരായി കഴിയുന്നത് സൗദി അറേബ്യയിലെ ജയിലുകളിലെന്ന് കേന്ദ്രമന്ത്രി വികെ സിംഗ്. 1400 ഓളം ഇന്ത്യക്കാരാണ് സൗദിയിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്നത്. 985 ഓളം ഇന്ത്യക്കാര്‍ യുഎഇയിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്നതായും വികെ സിംഗ് പറഞ്ഞു.

മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തടവില്‍ കഴിയുന്നുണ്ട്. അയല്‍ രാജ്യമായ പാകിസ്താനില്‍ 468 ഇന്ത്യക്കാരാണ് തടവില്‍ കഴിയുന്നത്. നേപ്പാളില്‍ 377 പേരും ബംഗ്ളാദേശില്‍ 128 ഇന്ത്യക്കാരും ജയില്‍ ശിക്ഷ അനുഭവിയ്ക്കുന്നവരായിട്ടുണ്ട്.

Saudi Map

ബംഗഌദേശിലെ തടവുകാരില്‍ 37 പേര്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയവരാണ്. ശിക്ഷയ്ക്ക് ശേഷം നാടുകടത്താന്‍ വിധിയ്ക്കപ്പെട്ടവരാണ് 37 പേരും. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി തടവുകാരെപ്പറ്റിയുള്‌ള ചര്‍ച്ച വികെ സിംഗ് നടത്തി. എന്നാല്‍ മലയാളികള്‍ ഉള്‍പ്പടെ ഒട്ടേറെ ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്ന സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടില്ല.

ശിക്ഷാ കാലാവധി നാട്ടില്‍ പൂര്‍ത്തിയാക്കാന്‍ തടവുകാരില്‍ പലര്‍ക്കും അവസരമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍ ലഭ്യമല്ലാത്തതിനാല്‍ പലപ്പോഴും ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ ശിക്ഷ അനുഭവിയ്ക്കാന്‍ കഴിയുന്നില്ല.

English summary
Most Indians imprisoned abroad are in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X