കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യവിമാനം പറന്നുയര്‍ന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ജിദ്ദയിൽ ഇന്ന് ആദ്യ വിമാനം പറന്നുയർന്നു | Oneindia Malayalam

ജിദ്ദ: ജിദ്ദയില്‍ പുതുതായി നിര്‍മിച്ച കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി. വടക്കന്‍ സൗദിയിലെ ഖുറയ്യാത്ത് വിമാനത്താവളത്തിലേക്ക് 137 യാത്രക്കാരുമായി എയര്‍ബസ് എ320ന്റെ എസ്.വി 1291ാം നമ്പര്‍ വിമാനം പറന്നുയര്‍ന്നതോടെയായിരുന്നു ഏറെ കാത്തിരുന്ന വിമാനത്താവളത്തിന്റെ ഉദ്ഘാടനം. നാല് ഘട്ടങ്ങളിലായാണ് വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാവുക. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ രണ്ട് ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ് പുതിയ എയര്‍പോര്‍ട്ടില്‍ നിന്ന് നടത്തുക. ഇതിനു ശേഷം സര്‍വീസുകളുടെ എണ്ണം പടിപടിയായി ഉയര്‍ത്തുമെന്ന് സൗദിയ വക്താവ് എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ത്വയ്യിബ് അറിയിച്ചു.

jidha


പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങിയ എയര്‍പോര്‍ട്ടില്‍ ആറു ആഗമന, നിര്‍ഗമന ഗെയിറ്റുകളാണ് ആദ്യ ദിവസം തുറന്നത്. പടിപടിയായി ഗെയിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം അല്‍തമീമി പറഞ്ഞു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം ഘട്ടത്തില്‍ മുഴുവന്‍ ആഭ്യന്തര സര്‍വീസുകളും ഇവിടേക്ക് മാറ്റും. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം ഘട്ടത്തിലാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുകയെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. അപ്പോഴേക്കും ഗെയിറ്റുകളുടെ എണ്ണം 46 ആയി വര്‍ധിക്കും.

വിമാനത്താവളത്തിന്റെ ഭാഗികമായ ഉദ്ഘാടനം സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നാഴികക്കല്ലാണെന്നും വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും അല്‍ തമീമി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ വലിയ തോതില്‍ ശക്തിപ്പെടുത്താന്‍ പുതിയ വിമാനത്താവളം സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച വിമാനത്താവളം ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളിലൊന്നായി വളരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

English summary
new airport in jeddah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X