കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി ഫണ്ട് രൂപീകരിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് വിദേശ ഇന്ത്യന്‍ വ്യവസായി

Google Oneindia Malayalam News

ദുബായ്: പ്രവാസി ഇന്ത്യക്കാര്‍ക്ക് നിക്ഷേപിക്കാന്‍ ആഭ്യന്തര വികസന ഫണ്ട് രൂപീകരിക്കണമെന്ന് പ്രവാസി ഇന്ത്യന്‍ വ്യവസായിയും നികായ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായ പാരസ് ഷാഹ്ദാദ്പുരി ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. റോഡ്, തുറമുഖം, വിമാനത്താവളം, റെയില്‍വേ തുടങ്ങിയവയുള്‍പ്പെടെയുള്ള വന്‍കിട അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് ഈ ഫണ്ടുപയോഗിക്കണമെന്നും അതില്‍ പീപ്പ്ള്‍ ഓഫ് ഇന്ത്യന്‍ ഒറിജിനും (പിഐഒ) നിക്ഷേപിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്താകമാനം 30 മില്യനോളം പ്രവാസി ഇന്ത്യക്കാരും പീപ്പ്ള്‍ ഓഫ് ഇന്ത്യന്‍ ഒറിജിനുമുെന്നാണ് ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ 2015 ജനുവരിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനര്‍ഥം വിദേശത്ത് വസിക്കുന്ന ഓരോ ഇന്ത്യക്കാരന്‍ വീതം 1000 ഡോളര്‍ നിക്ഷേപിച്ചാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് 30 ബില്യന്‍ ഡോളര്‍ ഒറ്റത്തവണ ലഭിക്കുമെന്നാണ്. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ഇത്തരമൊരു ഫണ്ടില്‍ നിക്ഷേപിക്കാന്‍ അതീവ താല്‍പര്യമുണ്ടാകുമെന്ന് മാത്രമല്ല വരും വര്‍ഷങ്ങളില്‍ 8 ശതമാനം വാര്‍ഷിക വളര്‍ച്ച ലക്ഷ്യമിടുന്ന ഇന്ത്യന്‍ സര്‍ക്കാരിന് നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദത്തിന് അയവ് വരുത്താനും ഇത് സഹായകമാകുമെന്നും ഷാഹ്ദാദ്പുരി പറഞ്ഞു.

nikaigroupchairmanparasshahdadpuri01

ഈ സാമ്പത്തിക വര്‍ഷത്തില്‍ 7 മുതല്‍ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 'രാജ്യം മുന്നോട്ടുള്ള കുതിപ്പിലാണ്,' ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ ബോര്‍ഡംഗവും മുന്‍ പ്രസിഡന്റുമായ അദ്ദേഹം പറഞ്ഞു.

ഈ ഫണ്ടിലെ നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശനിരക്ക്അനുവദിക്കുകയോ അല്ലെങ്കില്‍ ഈ തുക ഉപയോഗിച്ച് നിര്‍മിക്കുന്ന അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് സമീപം ഹോട്ടലുകള്‍ പോലുള്ള പദ്ധതികള്‍ വികസിപ്പിക്കുന്നതിന് പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുകയോ ചെയ്യണമെന്നും ഷാഹ്ദാദ്പുരി നിര്‍ദ്ദേശിച്ചു.

nikaigroupchairman-parasshahdadpuri

വിമാനത്താവളങ്ങള്‍ പോലുള്ള വന്‍കിട ആസ്തികള്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനുള്ള പദ്ധതികളും രാജ്യത്തെ പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്(പിപിപി) നിയമത്തില്‍ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നടപടികളും വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നത്തേതിന് വിപരീതമായി പദ്ധതികള്‍ നിര്‍മാണത്തിന് ശേഷം നടത്തിപ്പിനായി ഇന്ത്യാ സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കേണ്ടതാണ്. 'പദ്ധതികളുടെ നടത്തിപ്പില്‍ സര്‍ക്കാരുകള്‍ എന്നും പരാജയമാണ്,' അദ്ദേഹം പറഞ്ഞു.

English summary
Paras Shahdadpuri about Expartiate fund Investment in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X