കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാദിലെ സ്വകാര്യമേഖലയില്‍ 10,000 സൗദി യുവതീയുവാക്കള്‍ക്ക് ജോലി നല്‍കാന്‍ പദ്ധതി

Google Oneindia Malayalam News

റിയാദ്: സൗദിയിലെ തൊഴില്‍ രഹിതരമായ യുവതീയുവാക്കള്‍ക്ക് തലസ്ഥാന നഗരിയായ റിയാദിലെ സ്വകാര്യ മേഖലയില്‍ നല്ല ജോലികള്‍ കണ്ടെത്തി നല്‍കാന്‍ റിയാദ് ഭരണകൂടം പദ്ധതി ആവിഷ്‌ക്കരിച്ചു. 10,000 പേര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നേടിക്കൊടുക്കുന്നതിനുള്ള പദ്ധതി റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ആണ് പ്രഖ്യാപിച്ചത്. റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, യുവാക്കളുടെ ക്ഷേമ ഉറപ്പുവരുത്തുന്നതിനുള്ള സമിതി ചെയര്‍മാന്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് എന്നിവരും ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്നു.

സൗദി സഖ്യത്തിനെതിരേ യുഎന്‍ റിപ്പോര്‍ട്ട്; മൂന്ന് മാസത്തിനകം കൊല്ലപ്പെട്ടത് 68 കുട്ടികള്‍സൗദി സഖ്യത്തിനെതിരേ യുഎന്‍ റിപ്പോര്‍ട്ട്; മൂന്ന് മാസത്തിനകം കൊല്ലപ്പെട്ടത് 68 കുട്ടികള്‍

തൊഴില്‍ദാന പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനികളുമായി 27 കരാറുകളില്‍ ഒപ്പുവച്ചതായി ഗവര്‍ണര്‍ പറഞ്ഞു. തൊഴില്‍ രഹിതരായ യുവതീയുവാക്കള്‍ക്ക് സ്വന്തമായി തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 11 ദശലക്ഷം റിയാലിന്റെ വായ്പാപദ്ധതിയും ഭരണകൂടം ആവിഷ്‌ക്കരിച്ചിട്ടുണ്ട്. വ്യത്യസ്ത മേഖലകളിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്കാവശ്യമായ തൊഴില്‍ വൈദഗ്ധ്യം ലഭ്യമാക്കുന്നതിന് പ്രിന്‍സ് അബ്ദുര്‍റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സെന്റര്‍ എന്ന പേരില്‍ പരിശീലന കേന്ദ്രവും ആരംഭിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. പ്രാദേശിക തൊഴില്‍ കമ്പോളത്തിന് അനുസൃതമായ രീതിയില്‍ നൈപുണ്യ വികസനത്തിനായി ഇജ്ദ എന്ന പേരില്‍ പ്രത്യേക പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ പദ്ധതിക്കു കീഴില്‍ ആറായിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് നൈപുണ്യ വികസനം ലഭ്യമാക്കും.

saudieducation

ഇതിനു പുറമെ, ആയിരത്തിലേറെ പേര്‍ക്ക് പരിശീലനം നല്‍കുന്നതിനും അതിനു ശേഷം അവരെ ജോലിയില്‍ നിയമിക്കുന്നതിനുമായി ഡോ. സുലൈമാന്‍ അല്‍ ഹബീബ് ആശുപത്രി, റിയാദ് യുനൈറ്റഡ് ഫാക്ടറി, ഇനൊവേറ്റീവ് ഫുഡ്‌സ് കമ്പനി തുടങ്ങിയ സ്ഥാപനങ്ങളുമായി കരാറില്‍ ഒപ്പുവച്ചതായും രാജകുമാരന്‍ അറിയിച്ചു. അഭ്യസ്തവിദ്യരായ സൗദി യുവാക്കള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ സ്വകാര്യമേഖലയുമായുള്ള ഈ സഹകരണത്തിലൂടെ സാധിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
English summary
project to employ 10000 in riyad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X