കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തിയെരിഞ്ഞ വിമാനത്തിലെ മലയാളികളുടെ പ്രകടനം; ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് വിമാന ജീവനക്കാരൻ

Google Oneindia Malayalam News

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയ എമിറേറ്റ്‌സ് വിമാനത്തില്‍ മലയാളികള്‍ കാണിച്ചുകൂട്ടിയ കാര്യങ്ങള്‍ ലോകം മുഴുവന്‍ ചര്‍ച്ചയായി. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി. മലയാളികള്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കിയ സംഭവം തന്നെ ആയിരുന്നു അത്.

Read Also: എമിറേറ്റ്‌സ് വിമാനം കത്തിയമരുന്നതിന് മുമ്പ് മലയാളികള്‍ വിമാനത്തിനുള്ളില്‍ ചെയ്തത്- വീഡിയോRead Also: എമിറേറ്റ്‌സ് വിമാനം കത്തിയമരുന്നതിന് മുമ്പ് മലയാളികള്‍ വിമാനത്തിനുള്ളില്‍ ചെയ്തത്- വീഡിയോ

എന്നാല്‍ ഇതിനെ ചൊല്ലി ഇന്ത്യക്കാരെ മൊത്തം വംശീയമായി അധിക്ഷേപിച്ചിരിയ്ക്കുകയാണ് ഒരു വിമാന ജീവനക്കാരന്‍. നല്ല പച്ചത്തെറി തന്നെയാണ് ഈ കക്ഷി ഫേസ്ബുക്കില്‍ കുറിച്ചത്.

ദുബായില്‍ ആര്‍ജെ ആയും ടിവി അവതാരകനായും ജോലി ചെയ്യുന്ന മോഹിത് ദാന്ത്രെയാണ് ഫ്‌ലൈറ്റ് അറ്റന്‍ഡിന്റെ വംശീയ അധിക്ഷേപം ലോകത്തിന് മുന്നില്‍ എത്തിച്ചത്. സംഗതി ചര്‍ച്ചയായപ്പോള്‍ വിമാനജീവനക്കാരന്‍ പോസ്റ്റും ഡിലീറ്റ് ചെയ്ത് മുങ്ങി. എന്നാല്‍ ഇയാള്‍ മാത്രമല്ല, ഇന്ത്യക്കാരെ മൊത്തത്തില്‍ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് ഒരുപാട് പേര്‍ വീണ്ടും രംഗത്തെത്തി.

എങ്ങനെ പ്രതികരിയ്ക്കണം?

എങ്ങനെ പ്രതികരിയ്ക്കണം?

വിമാനം തകരുമ്പോള്‍ യാത്രക്കാര്‍ എങ്ങനെ പ്രതികരിയ്ക്കണം എന്നതിന് കൃത്യമായ നിയമം ഒന്നും ഇല്ലല്ലോ. പരിഭ്രാന്തരായ ആളുകള്‍ എങ്ങനെ വേണമെങ്കിലും പ്രതികരിയ്ക്കാം. അതിപ്പോള്‍ ഏത് രാജ്യക്കാരായാലും.

പരിശീലനമൊന്നും ഇല്ലല്ലോ

പരിശീലനമൊന്നും ഇല്ലല്ലോ

ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിയ്ക്കണം എന്നത് സംബന്ധിച്ച് വിമാന ജീവനക്കാര്‍ക്ക് ചിലപ്പോള്‍ പരിശീലനം ലഭിച്ചിട്ടുണ്ടാകും. എന്നാല്‍ സാധാരണക്കാരായ യാത്രക്കാര്‍ ആദ്യമായിട്ടാകും ഇങ്ങനെ ഒരു അവസ്ഥയെ നേരിടുന്നത്. അവര്‍ ഏത് രീതിയില്‍ വേണമെങ്കിലും പ്രതികരിയ്ക്കും.

പച്ചത്തെറി

പച്ചത്തെറി

'ദീസ് @'£$ക്കിങ് റാറ്റ്‌സ് ഹാവ് നോ ഐഡിയ ദ ഡെയ്ഞ്ചര്‍ ദേ ആര്‍ ഇന്‍' എന്നാണ് ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടത്.

ഇന്ത്യക്കാര്‍

ഇന്ത്യക്കാര്‍

ഒരിക്കലെങ്കിലും ഈ വിഡ്ഢികളായ ഇന്ത്യന്‍ വിഭാഗക്കാരുമായി ഇടപെട്ടാലേ അവര്‍ ആരാണെന്ന് മനസ്സിലാകൂ എന്നും അയാള്‍ എഴുതി വിടുന്നുണ്ട്. അധിക്ഷേപം വംശീയമായിത്തന്നെ.

ഒരുപാട് പേര്‍

ഒരുപാട് പേര്‍

ഈ മനസ്ഥിതി ഈ ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന് മാത്രമല്ല ഉള്ളത്. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നടന്ന ചര്‍ച്ചകള്‍ കണ്ടാല്‍ അത് മനസ്സിലാകും.

മോഹിത് ദാന്ത്രെ

മോഹിത് ദാന്ത്രെ

ദുബായില്‍ റേഡിയോ ജോക്കിയായും ടിവി അവതാരകനായും ജോലി ചെയ്യുന്ന മോഹിത് ദാന്ത്രെ എന്ന ആളാണ് ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന്റെ വംശീയ അധിക്ഷേപം ചര്‍ച്ചയാക്കിയത്.

മോഹിത് ദാന്ത്രെയുടെ പോസ്റ്റ്

ഇതാണ് മോഹിത് ദാന്ത്രെയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ചിരിക്കുന്ന മുഖങ്ങള്‍

ചിരിക്കുന്ന മുഖങ്ങള്‍

വിമാനത്തില്‍ കയറുമ്പോള്‍ തുറന്ന ചിരിയുമായിട്ടാവും ജീവനക്കാര്‍ നിങ്ങളെ സ്വാഗതം ചെയ്യുക. അപ്പോള്‍ ഒരുകാര്യം മനസ്സില്‍ ഓര്‍ത്തോളൂ... ആ ചിരി മുഖത്ത് മാത്രമേ ഉണ്ടാവുകയുള്ളൂ.

English summary
Flight Attendant’s Racist Post About Indian Passengers After The Emirates Crash Is Getting Slammed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X