കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാസല്‍ഖൈമ: ബസുകളിലിരുന്ന് ഇനി സൗജന്യമായി വായിക്കാം

  • By Sandra
Google Oneindia Malayalam News

റാസല്‍ഖൈമ: യാത്രക്കാര്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുമായി റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. റീഡിംഗ് ട്രിപ്പ് എന്ന് പേരിട്ടിട്ടുള്ള പദ്ധതി ഇക്കണോമിക് ഡലവപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്നാണ് നടപ്പിലാക്കുന്നത്.

ബസിലെത്തുന്ന ഓരോ യാത്രക്കാര്‍ക്കും ഓരോ പുസ്തകം വീതമാണ് നല്‍കുക. ഇതിനൊപ്പം പൊതുകാര്യങ്ങളില്‍ അവബോധം നേടുന്നതിനായുള്ള വിവരങ്ങളടങ്ങിയ മൂന്ന് ബ്രോഷറുകളും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തുവരുന്നുണ്ട്. പദ്ധതി വിജയം കാണുന്നതിന് അനുസരിച്ച് കൂടുതല്‍ പുസ്തകങ്ങള്‍ പദ്ധതിയ്ക്ക് വേണ്ടി ശേഖരിയ്ക്കുമെന്ന് റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ അഹ്മദ് ഒബൈദ് അല്‍ ടുനൈജി പറയുന്നു.

ആദ്യഘട്ടത്തില്‍

റീഡിംഗ് ട്രിപ്പ് എന്ന് പേരിട്ടിട്ടുള്ള പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ 180 പുസ്തകങ്ങളാണ് യാത്രക്കാര്‍ക്കായി വിതരണം ചെയ്തിട്ടുള്ളത്.

ബസും കാറുകളും

രണ്ട് പൊതുബസുകളിലും 10 ലിമോസിന്‍ കാറുകളിലുമാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തിട്ടുള്ളത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി. 45 സീറ്റുകളുള്ള ബസുകളാണ് ഇതിനായി പദ്ധതിയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ളത്.

രാജ്യത്ത് ആദ്യത്തെ പദ്ധതി

രാജ്യത്ത് ആളുകള്‍ക്കിടയില്‍ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനായി ആദ്യമായി ആരംഭിച്ച പദ്ധതിയാണ് റാസല്‍ഖൈമയിലേത്. ബസില്‍ ചെലവഴിക്കുന്ന സമയം ഉപയോഗപ്രദമായി ചെലവഴിക്കാനാണ് പദ്ധതി.

മൂന്ന് ഭാഷകളില്‍

വിവിധ വിഷയങ്ങളിലായി അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിലുള്ള പുസ്തകങ്ങളാണ് ബസില്‍ ലഭ്യമായിട്ടുള്ളത്. അടുത്ത വര്‍ഷത്തോടെ കൂടുതല്‍ ലിമോസിന്‍ കാറുകള്‍ വേണ്ടി പദ്ധതിയ്ക്കായി ഒരുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കുന്നു.

ഇന്റര്‍സിറ്റി ബസുകള്‍

വരുന്ന മൂന്ന് വര്‍ഷത്തേക്ക് ഇന്റര്‍സിറ്റി ബസുകളിലും പുസ്തകങ്ങള്‍ ലഭ്യമാകും. കൂടുതല്‍ ഭാഷകളിലുള്ള പുസ്തകങ്ങളും പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തും.

English summary
Rasal Khaima buses free books for reading. The Ras Al Khaimah Transport Authority (RAKTA) has launched a promising drive to promote reading among passengers collaboration with Economic Development Department.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X