കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ താത്ക്കാലിക വിസയ്ക്ക് ആയിരം റിയാല്‍ ലെവി ചുമത്തുന്നു

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ താത്ക്കാലിക വീസയ്ക്ക് ആയിരം റിയാല്‍ ലെവി ചുമത്തുന്നു. വിസയ്ക്ക് ലെവി ചുമത്തണമെന്ന് നിര്‍ദ്ദേശിയ്ക്കുന്ന ഭേദഗതിയ്ക്ക് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഷെയ്ഖ് അബ്ദുള്ള അല്‍ ഷെയ്ഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശൂറ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം .

ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതോടെ സബ്‌സിഡികള്‍ പിന്‍വലിയ്ക്കുകയും നികുതി ഏര്‍പ്പെടുത്തുകയും അടക്കമുള്ള കടുത്ത നിലപാടുകളിലേയ്ക്കാണ് ഗള്‍ഫ് രാജ്യങ്ങള്‍ നീങ്ങുന്നത് . സീസണല്‍ വീസ , താത്ക്കാലിക വീസ എന്നി വയ്ക്കാണ് ലെവി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച കരട് നിയമമാണ് ശൂറ കൗണ്‍സില്‍ അംഗീകരിച്ചത് .

Saudi

ഭരണ , മാനവ വിഭവശേഷി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് ലെവി ഏര്‍പ്പെടുത്തുന്നത് . പത്തൊന്‍പത് ആര്‍ട്ടിക്കിളുകള്‍ അടങ്ങിയ കരട് നിയമം കമ്മിറ്റി ചെയര്‍മാന്‍ ദലാല്‍ അല്‍ഹര്‍ബി വായിച്ചു . പുതിയ നിയമം അനുസരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ താത്ക്കാലിക ജോലികള്‍ക്കായി ഒറ്റത്തവണയോ അതിലധികമോ രാജ്യം സന്ദര്‍ശിയ്ക്കാം . ചില പ്രത്യേക ജോലികള്‍ക്ക് മാത്രമാണ് ഇത്തരം വീസ അനുവദിയ്ക്കുക .

English summary
Saudi authorities ready to impose levy on temporary visa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X