കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയോ ഒളിംപിക്സ്: ട്രാക്കില്‍ പെണ്‍കരുത്തുമായി സൗദി

  • By Sandra
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ ഒളിംപിക്‌സില്‍ ചരിത്രം രചിക്കാന്‍ ഇത്തവണ എത്തുന്നത് നാല് വനിതാ താരങ്ങളാണ്. സൗദി ഒളിംപിക്‌സ് കമ്മറ്റിയാണ് നാല് വനിതാ താരങ്ങള്‍ക്ക് ഒളിംപിക്‌സില്‍ മത്സരിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. ഒളിംപിക്‌സ് കമ്മറ്റി വക്താവാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

വിവാദ മതപ്രഭാഷണം: സാക്കിര്‍ നായിക്കിനെതിരെ യുഎപിഎ!!! വിവാദ മതപ്രഭാഷണം: സാക്കിര്‍ നായിക്കിനെതിരെ യുഎപിഎ!!!

കടുത്ത യാഥാസ്ഥിതിക നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന സൗദിയില്‍ നിന്ന് സറാ അത്താര്‍, ലുബ്‌ന അല്‍ ഒമെയര്‍, കാരിമാന്‍ അല്‍ ജദൈല്‍, വുജൂദ് ഫഹ്മി എന്നിവരാണ് ഒളിംപിക്‌സിന് മുന്നോടിയായി റിയോയിലേക്ക് പറക്കാനൊരുങ്ങുന്നത്. ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുത്തിട്ടുള്ള അത്താര്‍ 800 മീറ്ററിലും അബു അല്‍ ജദൈയ്‌ലിനൊപ്പം നൂറ്റ് മീറ്ററിലും മത്സരിക്കും. ഒമെയര്‍ ഫെന്‍സിംഗിലും ഫഹ്മി 52 കിലോക്ക് താഴെയുള്ള ജുഡോയിലുമാണ് പങ്കെടുക്കുക. ഡ്രൈവിംഗില്‍ നിന്നുപോലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന രാജ്യത്തുനിന്നാണ് ഒളിംപിക്‌സില്‍ ചരിത്രം കുറിക്കാനുള്ള പെണ്‍കരുത്തിന്റെ പോരാട്ടം. പത്തുപേരുള്‍പ്പെട്ട ടീമില്‍ ആറ് പുരുഷന്മാരാണ് ഇടം പിടിച്ചിട്ടുള്ളത്.

saudi

ഒളിംപിക്‌സിലെ യോഗ്യതാ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വനിതകള്‍ക്ക് വൈല്‍ഡ് കര്‍ഡ് എന്‍ട്രി വഴിയാണ് ഒളിംപിക്‌സിന് അനുമതി നല്‍കിയിട്ടുള്ളത്. ഇതിന് മുമ്പ് ആദ്യമായി 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലാണ് രണ്ട് വനിതകള്‍ ട്രാക്കിലിറങ്ങിയത്. 2020ലെ ഒളിംപിക്‌സ് ലക്ഷ്യമിട്ട് വനിതകള്‍ക്കായി സ്‌പോര്‍ട്‌സ് ഹാള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്കായി സൗദി ആലോചിക്കുന്നതും സ്ത്രീകള്‍ക്ക് കായികരംഗത്ത് ശുഭ പ്രതീക്ഷകളാണ് നല്‍കുന്നത്.

English summary
Saudi Arabia marks histrory with four women athlets in Rio olympics after London Olympics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X