മലയാളി ജീവനക്കാരുടെ കുടുംബ കൂട്ടായ്മ ഷെയ്ഖ് സായിദ് അനുസ്മരണം സംഘടിപ്പിച്ചു.

  • Posted By: Muhammed Thanveer
Subscribe to Oneindia Malayalam

ദുബായ്: ദുബായ് മുനിസിപ്പാലിറ്റി മലയാളി ജീവനക്കാരുടെ കുടുംബ കൂട്ടായ്മ ഷെയ്ഖ് സായിദ് അനുസ്മരണം സംഘടിപ്പിച്ചു. ദുബായ് ഫാൽക്കൺ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ജയ്​ഗോവിന്ദ് അധ്യക്ഷത വഹിച്ചു.

ന​ഗരസഭാ മലയാളി ജീവനക്കാരുടെ കുട്ടികൾ ഷെയ്ഖ് സായിദിന്റെ ജീവിത സന്ദേശത്തിലെ ശകലങ്ങൾ അവതരപ്പിച്ചു. ദുബായ് മുനിസിപ്പാലിറ്റി സീനിയർ മീഡിയ ഓഫീസറും കവിയും അറിയപ്പെടുന്ന പത്ര പ്രവർത്തകനുമായ ഇസ്മായിൽ മേലടി ഷെയ്ഖ് സായിദ് സ്വപ്ന സാക്ഷാത്കാരത്തിന്റെ ശില്പി എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ചടങ്ങിൽ ജോഷി സ്വാ​ഗതവും അബൂബക്കർ നന്ദിയും രേഖപ്പെടുത്തി.

dubai

ചടങ്ങിൽ പങ്കെടുത്ത കുടുംബാം​ഗങ്ങൾക്കും കുട്ടികൾക്കും ആശംസകൾ നേർന്ന് വി.കെ മധുസൂതനൻ നായർ സംസാരിച്ചു. ദുബായ് മുനിസിപ്പാലിറ്റി ​ഗതാ​ഗത വകുപ്പിലെ ജീവനക്കാരനും ചിത്രരചനാ രം​ഗത്ത് അറിയപ്പെടുന്ന വ്യക്തിത്വവുമായ രാജു അവതരിപ്പിച്ച ഷെയ്ഖ് സായിദിന്റെ തത്സമയ ചിത്രരചന ചടങ്ങിൽ വിത്യസ്തമായി.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
shaike sayid remembrance function organised

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X