വിലക്കുറവും സമ്മാനപ്പെരുമഴയുമായി ഷോപ്പ് ഖത്തര്‍ വ്യാപാരോല്‍സവം

  • Posted By:
Subscribe to Oneindia Malayalam

ദോഹ: ഖത്തര്‍ സാമ്പത്തിക വാണിജ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യുടിഎ) സംഘടിപ്പിക്കുന്ന രണ്ടാമത് ഷോപ് ഖത്തര്‍ വ്യാപാരോത്സവത്തിനു വര്‍ണാഭമായ തുടക്കം. ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ക്കുള്‍പ്പെടെ 50 ശതമാനം വരെ വിലക്കുറവും വിലപിടിപ്പുള്ള നറുക്കെടുപ്പ് സമ്മാനങ്ങളുമായാണ് ഷോപ് ഖത്തര്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. വ്യാപാരോല്‍സവത്തില്‍ പങ്കെടുക്കുന്ന മാളുകളില്‍നിന്ന് ഓരോ 200 റിയാലിന്റെ ഇടപാടിനും ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 40 ലക്ഷം റിയാലിനുള്ള സമ്മാനങ്ങളും എട്ട് ബിഎംഡബ്ല്യു കാറുകളുമാണ് ഷോപ് ഖത്തര്‍ വച്ചുനീട്ടുന്നത്. ഈ മാസം 11, 18, 25, ഫെബ്രുവരി എട്ട് തീയതികളില്‍ മാള്‍ ഓഫ് ഖത്തര്‍, ഹയാത്ത് പ്ലാസ, തവാര്‍ മാള്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളിലാണു കൂപ്പണ്‍ നറുക്കെടുപ്പ്.

സിറിയന്‍ സൈനിക കേന്ദ്രത്തിനെതിരേ ഇസ്രായേലി വ്യോമാക്രമണം

അല്‍ ഖോര്‍ മാള്‍, സിറ്റി സെന്റര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി, ഗള്‍ഫ് മാള്‍, ഹയാത്ത് പ്ലാസ, ലഗൂണ മാള്‍, ലാന്റ്മാര്‍ക് മാള്‍, മാള്‍ ഓഫ് ഖത്തര്‍, തവാര്‍ മാള്‍, ദി ഗേറ്റ് മാള്‍, വില്ലേജിയോ, എസ്ദാന്‍ മാള്‍, ദാര്‍ അല്‍ സലാം എന്നീ മാളുകളിലാണ് വ്യാപാരോല്‍സവം പൊടിപൊടിക്കുന്നത്. ഈ മാളുകളില്‍ നിന്ന് ഫെബ്രുവരി ഏഴുവരെ വാങ്ങുന്ന തുണിത്തരങ്ങള്‍, സൗന്ദര്യവര്‍ധക സാധനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് 50% വരെ വിലക്കുറവു ലഭിക്കും. സന്ദര്‍ശകരെ മാളുകളിലേക്ക് ആകര്‍ഷിക്കാന്‍ കലാ, സാംസ്‌കാരിക പ്രകടനങ്ങളും, അറബിക്, ബോളിവുഡ്, രാജ്യാന്തര സംഗീതമേളകളും ശില്‍പശാലകളും ഉല്ലാസയാത്രകളും ഷോപ്ഖത്തറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

qatar

അറബിക് സംഗീത താരങ്ങളായ യാര-ജോസഫ് അത്തിയ്യ, ബോളിവുഡ് ഗായകന്‍ സോനു നിഗം, ദ് ചെയ്ന്‍ സ്മോക്കേഴ്സ് മ്യൂസിക് ബാന്‍ഡ് എന്നിവരാണു വിവിധ ദിവസങ്ങളിലായി സംഗീതപരിപാടികള്‍ അവതരിപ്പിക്കുക. ഷോപ് ഖത്തര്‍ വെബ്സൈറ്റിലൂടെ ഓണ്‍ലൈനില്‍ പാസുകള്‍ വാങ്ങാം. ഖത്തര്‍ സാമ്പത്തിക വാണിജ്യമന്ത്രി ഷെയ്ഖ് അഹ്മദ് ബിന്‍ ജാസിം അല്‍ ഥാനിയാണ് അല്‍ഹസം മാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഷോപ് ഖത്തര്‍ വ്യാപാരോല്‍സവം ഉദ്ഘാടനം ചെയ്തത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Shop Qatar 2018, the biggest shopping festival in the country

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്