യുഎഇയിലെ പ്രവാസികള്‍ക്ക് ഇരുട്ടടി; വാറ്റ് നടപ്പാക്കുന്നതോടെ വാടകയും കൂടും!

  • By: Akshay
Subscribe to Oneindia Malayalam

ദുബായ്: പ്രവാസികള്‍ക്ക് ഇരുട്ടടി. ജിസിസി രാജ്യങ്ങളില്‍ അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ വാറ്റ് നികുതി ചുമത്തും. യുഎഇ ഉള്‍പ്പെടെയുളള ആറ് ജിസിസി രാജ്യങ്ങളിലാണ് വാറ്റ് ചുമത്തുവാന്‍ തീരുമാനമായത്. അഞ്ച് ശതമാനം നികുതിയാണ് ചുമത്തുക.

3.7 ലക്ഷം ദിര്‍ഹവും അതിന് മുകളിലും വാര്‍ഷിക വരുമാനമുള്ള എല്ലാ സ്വകാര്യ കമ്പനികളും വാറ്റ് അടക്കേണ്ടിവരും. കെട്ടിടങ്ങള്‍ വാടകക്ക് കൊടുക്കുന്നവരും വാറ്റിന്റെ പരിധിയില്‍ വരും. അതിനാല്‍, രാജ്യത്തെ കെട്ടിട വാടക 2018 ജനുവരി മുതല്‍ വര്‍ധിക്കാന്‍ ഇടയാകും. ഇതോടെ വാടകയ്ക്ക് താമസിക്കുന്ന പ്രവാസികള്‍ കൂടുതല്‍ തുക നല്‍കേണ്ടിവരും.

 വാറ്റ് ചുമത്തുന്ന മറ്റ് രാജ്യങ്ങളുമുണ്ട്

വാറ്റ് ചുമത്തുന്ന മറ്റ് രാജ്യങ്ങളുമുണ്ട്

യുഎഇക്ക് പുറമെ സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്‌റിന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലാണ് നികുതി ചുമത്തുന്നത്.

 മുല്യവര്‍ധിത നികുതി

മുല്യവര്‍ധിത നികുതി

ആദ്യഘട്ടത്തില്‍ ഒരുലക്ഷം ഡോളര്‍ വാര്‍ഷിക വരുമാനമുളള സ്ഥാപനങ്ങളാണ് മുല്യവര്‍ധിത നികുതി അടക്കേണ്ടത്. വിദ്യാഭ്യാസം, ആരോഗ്യം, പുനരുത്പാദന ഊര്‍ജം, വെളളം, ഗതാഗതം, സാങ്കേതികം, ബഹിരാകാശ ഗവേഷണം എന്നിങ്ങനെയുള്ള മേഖലകളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 1200 കോടി ദിര്‍ഹം

1200 കോടി ദിര്‍ഹം

1200 കോടി ദിര്‍ഹത്തിന്റെ വരുമാനമാണ് നികുതിയിനത്തില്‍ യുഎഇ പ്രതീക്ഷിക്കുന്നത്. നികുതി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് വര്‍ധിപ്പിക്കില്ല. 2015ലെ യുഎഇയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.9 ശതമാനമാണിത്.

 ലക്ഷ്യം

ലക്ഷ്യം

നിലവില്‍ നാലര ലക്ഷം സ്വകാര്യ കമ്പനികളാണ്? യുഎഇയിലുള്ളത്. ഇത് അധികം വൈകാതെ ആറ് ലക്ഷം ആകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ കൂടുതല്‍ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയുണ്ടാകുമെന്ന് സാമ്പത്തിക കാര്യ സഹമന്ത്രി ഉബൈദ് ബിന്‍ ഹുമൈദ് ആല്‍ തായിര്‍ വ്യക്തമാക്കി.

 കരാര്‍ നടപ്പാക്കാന്‍

കരാര്‍ നടപ്പാക്കാന്‍

കരാര്‍ പ്രകാരം വാറ്റ് നടപ്പാക്കാന്‍ ഓരോ രാജ്യങ്ങള്‍ക്കും 2019 ജനുവരി ഒന്ന് വരെ സാവകാശമുണ്ട്. പുകയില, ശീതളപാനീയങ്ങള്‍, ഊര്‍ജ പാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക ഉല്‍പന്ന നികുതി ഏര്‍പ്പെടുത്താനും ജിസിസി രാജ്യങ്ങള്‍ ധാരണയിലെത്തിയിരുന്നു.

 ജിസിസി അംഗരാജ്യങ്ങള്‍

ജിസിസി അംഗരാജ്യങ്ങള്‍

കഴിഞ്ഞ വര്‍ഷമാണ് ജിസിസി അംഗരാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നിവ വാറ്റ് നടപ്പാക്കാനുള്ള കരാറില്‍ ഒപ്പുവെച്ചത്.

 പുകയില, ശീതള, ഊര്‍ജ്ജ പാനീയങ്ങള്‍

പുകയില, ശീതള, ഊര്‍ജ്ജ പാനീയങ്ങള്‍

പുകയില, ശീതളപാനീയങ്ങള്‍, ഊര്‍ജ പാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനം വരെ നികുതി ഏര്‍പ്പെടുത്താമെന്നും കരാറില്‍ ധാരണയിലെത്തിയിരുന്നു.

 യുഎഇ

യുഎഇ

പുകയില ഉല്‍പന്നങ്ങളില്‍നിന്നുള്ള നികുതിയായി മാത്രം വര്‍ഷത്തില്‍ 200 കോടി ദിര്‍ഹം സമാഹരിക്കാനാകുമെന്നാണ് യുഎഇ പ്രതീക്ഷിക്കുന്നത്.

 സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് വാറ്റ് നികുതി ചുമത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനമെടുത്തത്. പ്രതിസന്ധി തരണം ചെയ്യാന്‍ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കണമെന്ന് വേള്‍ഡ് ബാങ്ക് ഗള്‍ഫ് രാജ്യങ്ങളോട് നിര്‍ദേശിച്ചിരുന്നു.

English summary
Six Gulf nations aiming for simultaneous VAT adoption in January
Please Wait while comments are loading...