കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമീം രാജ: ഖത്തര്‍ അമീറിന് മലയാളികളുടെ സ്‌നേഹ സമ്മാനം, കുളിരാണ്... ഖമറാണ്.... കേള്‍ക്കേണ്ടതാണിത്

യൂട്യൂബില്‍ വന്‍ തരംഗമാണ് ഗാനം. ഇപ്പോള്‍ തന്നെ ആയിരങ്ങള്‍ വീഡിയോ കണ്ടുകഴിഞ്ഞു. ആഘോഷങ്ങളില്‍ മുങ്ങിയ ഖത്തറിന്റെ ശോഭയ്ക്ക് മാറ്റ് കൂട്ടുന്നതാണ് മലയാളികളുടെ സ്‌നേഹ സമ്മാനമെന്ന് പറയാതെ വയ്യ.

  • By Ashif
Google Oneindia Malayalam News

ദോഹ: മരുഭൂവില്‍ വീശുന്ന കുളിരാണ് രാജ... മഹനീയ ഭരണത്തില്‍ ഖമറാണ് ഹോജ... ഖത്തര്‍ ഡെയോട് അനുബന്ധിച്ച് ഖത്തറിലെ ഒരുകൂട്ടം കലാമൂല്യമുള്ള മലയാളികള്‍ ഒരുക്കിയ കിടിലന്‍ ഗാനം തരംഗമാകുകയാണ്. ഖത്തര്‍ ഭരണാധികാരിയോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുകയാണ് ഇതിലൂടെ.

പ്രതിസന്ധി ഘട്ടത്തിലും പിടിച്ചുനിന്ന് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ കഴിവ് തെളിയിച്ച ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് മലയാളി സമൂഹം നല്‍കുന്ന ആദരത്തിന്റെ സൂചകം കൂടിയാണിത്. എന്നും മലയാളികളെ നെഞ്ചോട് ചേര്‍ക്കുന്ന കൊച്ചു ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഉപരോധം മൂലമുള്ള പ്രതിസന്ധി തുടങ്ങിയപ്പോള്‍ തന്നെ മലയാളികള്‍ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ഖത്തര്‍ ഭരണകൂടത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.

പുതിയ ഗാനം ഇറക്കി

പുതിയ ഗാനം ഇറക്കി

ഖത്തര്‍ ഡേ ആഘോഷങ്ങളില്‍ സ്വദേശികളും പ്രവാസികളും ഒരുപോലെ പങ്കാളികളാണ്. ഈ സാഹചര്യത്തിലാണ് ആഘോഷത്തിന്റെ ഭാഗമായി പുതിയ ഗാനം ഇറക്കി മലയാളികള്‍ വ്യത്യസ്തമായിരിക്കുന്നത്. മുനീര്‍ ചോറ്റൂര്‍ രചന നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചത് സൈനുദ്ദീന്‍ മച്ചിഞ്ചേരിയാണ്.

ആകര്‍ഷകം തന്നെ

ആകര്‍ഷകം തന്നെ

മന്‍സൂര്‍ സികെ നിര്‍മാണവും സകീര്‍ സരിഗ റെക്കോര്‍ഡിങും നിര്‍വഹിച്ചു. ജംഷീര്‍ ചിറയിലാണ് കോഓര്‍ഡിനേറ്റര്‍. മാര്‍ക്കറ്റിങ് നിര്‍വഹിക്കുന്നത് എസ്സാര്‍ മീഡിയയാണ്. ദേശീയ ദിനാഘോഷത്തിന്റെയും അമീര്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെയും പ്രസംഗിക്കുന്നതിന്റെയും രംഗങ്ങളും വീഡിയോ ഏറെ ആകര്‍ഷകമാക്കിയിട്ടുണ്ട്.

സ്റ്റേഡിയങ്ങളും

സ്റ്റേഡിയങ്ങളും

ഖത്തറില്‍ 2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം നടക്കുകയാണ്. ഇതിന്റെ എല്ലാ ഒരുക്കങ്ങളും നടത്തുകയാണ് ഭരണകൂടം. സ്‌റ്റേഡിയങ്ങള്‍ ഏറെ കുറെ ഒരുങ്ങികൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ ഗാനത്തിനൊപ്പം ചേര്‍ത്തത് മനോഹാരിത വര്‍ധിപ്പിച്ചിരിക്കുന്നു.

ശ്രദ്ധേയം ഖത്തറിന്റെ ഈ നടപടി

ശ്രദ്ധേയം ഖത്തറിന്റെ ഈ നടപടി

വിദേശികളെ എന്നും സ്വീകിരിച്ച ചരിത്രമാണ് ഖത്തറിനുള്ളത്. പ്രത്യേകിച്ചും മലയാളികളെ. ഖത്തര്‍ സ്റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ജോലികളിലും നിരവധി ഇന്ത്യക്കാര്‍ മുഴുകിയിട്ടുണ്ട്. ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് ഖത്തര്‍ അടുത്തിടെ വിസാരഹിത സന്ദര്‍ശനത്തിനുള്ള ഇളവുകള്‍ പ്രഖ്യാപിച്ചത് ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അവസാന വരികള്‍

അവസാന വരികള്‍

അയല്‍രാജ്യങ്ങളില്‍ നിന്ന് ഉപരോധം തുടങ്ങിയ ശേഷമുള്ള ആദ്യ ദേശീയ ദിനാഘോഷത്തിലാണ് ഖത്തറില്‍. കഴിഞ്ഞ ജൂണ്‍ അഞ്ചിന് പ്രഖ്യാപിച്ച ഉപരോധം ഖത്തറിന് തുടക്കത്തില്‍ കനത്ത അടിയായെങ്കിലും പിന്നീട് ആ രാജ്യം ഗംഭീരമായ തിരിച്ചുവരവ് നടത്തുന്നതാണ് കണ്ടത്. പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ച് ഇന്ന് ഖത്തര്‍ തലയെടുപ്പോടെ നില്‍ക്കുന്നു. പ്രപഞ്ച നാഥനോട് ഈ നാടിനെ കാക്കണേ എന്ന അപേക്ഷിച്ചാണ് ഗാനത്തിന്റെ അവസാന വരികള്‍.

ആയിരങ്ങള്‍ കണ്ടു

ആയിരങ്ങള്‍ കണ്ടു

യൂട്യൂബില്‍ വന്‍ തരംഗമാണ് ഗാനം. ഇപ്പോള്‍ തന്നെ ആയിരങ്ങള്‍ വീഡിയോ കണ്ടുകഴിഞ്ഞു. ആഘോഷങ്ങളില്‍ മുങ്ങിയ ഖത്തറിന്റെ ശോഭയ്ക്ക് മാറ്റ് കൂട്ടുന്നതാണ് മലയാളികളുടെ സ്‌നേഹ സമ്മാനമെന്ന് പറയാതെ വയ്യ. ആഘോഷങ്ങളുടെ മുന്നോടിയായി കോടിതോരണങ്ങളും ലൈറ്റുകളും കൊണ്ട് നഗരവിഥികള്‍ അലങ്കരിച്ചിട്ടുണ്ട്. അമീറിന്റെ കൂറ്റന്‍ കട്ടൗട്ടുകള്‍ എവിടെയും തലയുയര്‍ത്തി നില്‍ക്കുന്നു. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ അമീറിന്റെ ധീരമായ നിലപാടുകള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നവയാണ് അവയിലേറെയും.

 ഒപ്പം പ്രവാസികള്‍ക്കും

ഒപ്പം പ്രവാസികള്‍ക്കും

ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദേശീയ ദിനാഘോഷ സംഘാടക സമിതി പ്രവാസികള്‍ക്കായി വിവിധ കേന്ദ്രങ്ങളില്‍ വന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടര മുതല്‍ ഏഴു വേദികളിലായാണു പ്രവാസികളുടെ ദേശീയ ദിനാഘോഷ പരിപാടികള്‍. ക്രിക്കറ്റ് സ്റ്റേഡിയം, ലേബര്‍ സിറ്റി, ഏഷ്യന്‍ ടൗണ്‍, ബര്‍വ ബറാഹ, റയ്യാന്‍ സ്പോര്‍ട്സ് ക്ലബ്, അല്‍ വക്റ സ്പോര്‍ട്സ് ക്ലബ്, അല്‍ഖോര്‍ എന്നിവിടങ്ങളിലാണു പരിപാടികള്‍ നടക്കുക.

English summary
Tamim Raja: Malayalam Song Dedicated to Qatar National Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X