കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാം ദിവസവും പലസ്തീനില്‍ പ്രതിഷേധങ്ങള്‍ക്ക് ശമനമില്ല; നിരവധി പേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

റാമല്ല: ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിക്കെതിരേ ഫലസ്തീനിന്റെ വിവിധ പ്രദേശങ്ങളില്‍ നാലാം ദിവസവും പ്രതിഷേധമിരമ്പി. വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജെറൂസലേം, ഗസ തുടങ്ങിയ പ്രദേശങ്ങളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുത്തു. ഇതിനിടെ, ട്രംപിന്റെ നടപടിക്കെതിരായ പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചാലോചിക്കാന്‍ ഫലസ്തീന്‍ നേതാക്കള്‍ റാമല്ലയില്‍ പ്രത്യേക യോഗം ചേര്‍ന്നു.

നാലാം തോല്‍വി, കിരീടം ചെല്‍സിയില്‍ നിന്നകലുന്നു... ഡബിളടിച്ച് ക്രിസ്റ്റിയുടെ ആഘോഷം
കിഴക്കന്‍ ജെറൂസലേമിലെ വ്യാപാര കേന്ദ്രമായ സലാഹുദ്ദീനില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനെതിരേ ഇസ്രായേലി പോലിസ് സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പ്രകോപനമൊന്നുമില്ലാതെ ഇസ്രായേല്‍ സൈന്യം കുതിരകളെ ഓടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫലസ്തീന്‍ നിയമനിര്‍മാണ സഭാംഗം ജിഹാദ് അബൂ സനൈദ് ഉള്‍പ്പെടെ 13 പേരെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. ഇസ്രായേലിനെതിരായ പോരാട്ടത്തില്‍ നിന്ന് ഒരിക്കലും പിറകോട്ടില്ലെന്നും ജെറൂസലേം തന്നെയായിരിക്കും ഫലസ്തീന്റെ തലസ്ഥാനമെന്നും പ്രഖ്യാപിച്ചതിന് തൊട്ടുടനെയാണ് ജിഹാദ് അറസ്റ്റ് ചെയ്യപ്പെട്ടത്. സമാധാനപരമായി പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയായിരുന്ന ഫലസ്തീനികള്‍ക്കു നേരെ പ്രകോപനപരമായ നടപടികളാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.

palestine

ഖാന്‍ യൂനിസ്, ബെത്‌ലെഹെം എന്നിവിടങ്ങളിലടക്കം പ്രതിഷേധക്കാര്‍ ഇസ്രായേല്‍ സൈനികരുമായി ഏറ്റമുട്ടി. ഇതുവരെ എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റെഡ് ക്രെസന്റിന്റെ റിപ്പോര്‍ട്ട്. ഇസ്രായേല്‍ സൈനികര്‍ കടകളില്‍ റെയ്ഡ് നടത്തി ഫലസ്തീന്‍ പതാകകള്‍ പിടിച്ചെടുത്തതായും പ്രതിഷേധക്കാരുടെ കൈകളിലുണ്ടായിരുന്ന പതാകകള്‍ പിടിച്ചുവാങ്ങിയതായും ചെറുത്തുനിന്നവരെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം നാലായി. രണ്ട് ഹമാസ് പോരാളികളും രണ്ട് പ്രതിഷേധക്കാരുമാണ് ഇസ്രായേലി വ്യോമാക്രമണത്തിലും വെടിവയ്പ്പിലുമായി കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു.
English summary
Protests against Trump's Jerusalem decision turn deadly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X