ഷാര്‍ജ ഇങ്ങനേയും മരമണ്ടനായ കള്ളനോ? പ്രവാസിയെ കൊള്ളയടിച്ച കള്ളന് പറ്റിയത്
ഷാര്‍ജ: മോഷണത്തിനിടെ പറ്റിയ അബദ്ധം കള്ളനെ ജയിയിലാക്കി. ഏഷ്യക്കാരനായ പ്രവാസിയെ കൊള്ളയടിച്ച കള്ളന്‍മാരില്‍ ഒരാളാണ് പൊലീസ് പിടിയിലായത്. വൈകാതെ ഇയാളുടെ കൂട്ടാളിയും പിടിയിലായി.
ഷാര്‍ജയില്‍ നിന്നും അജ്മനിലേയ്ക്ക് ടാക്‌സിയില്‍ യാത്ര ചെയ്യുകയായിരുന്നു കള്ളന്‍മാര്‍. ഒരാള്‍ യാത്രയ്ക്കിടെ ഡ്രൈവറുടെ മുഖത്തേയ്ക്ക് ബോധം കെടുത്തുന്ന സ്‌പ്രേ പ്രയോഗിച്ചു. മറ്റേയാള്‍ ഡ്രൈവറുടെ പഴ്‌സും മറ്റും മോഷ്ടിച്ചു.
മോഷണത്തിന് ശേഷം രക്ഷപ്പെടുന്നതിനിടെ ഒരു കള്ളന്‍ തന്റെ ഫോണ്‍ ടാക്‌സിയില്‍ വച്ച് മറന്നു. ഈ ഫോണ്‍ പിന്നീട് ഡ്രൈവര്‍ക്ക് ലഭിച്ചു. ഇയാള്‍ പൊലീസിന് കൈമാറുകയും പൊലീസ് കള്ളന്‍മാരെ കണ്ടെത്തുകയുമായിരുന്നു. 900 ദിര്‍ഹമാണ് ഡ്രൈവറില്‍ നിന്നും കള്ളന്‍മാര്‍ മോഷ്ടിച്ചത്. അറബിക് പത്രമായ അല്‍ ബയാന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കള്ളന്‍മാരെ ജൂലൈ 31 വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.