ദുബായിയില്‍ ത്രിദിന ഷോപ്പിംഗ് ഉല്‍സവം രണ്ടാം ദിവസത്തിലേക്ക്; കടകളില്‍ വന്‍ തിരക്ക്

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: വിസ്മയകരായ ഓഫറുകളുമായി നവംബര്‍ 23 മുതല്‍ 25 വരെ ദുബൈയില്‍ നടക്കുന്ന ഷോപ്പിംഗ് വിസ്മയത്തിന്റെ ആദ്യദിനം ആദായ വിലയില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ഷോപ്പിംഗ് മാളുകളില്‍ പൂരത്തിരക്ക്. ആളുകള്‍ കൂട്ടത്തോടെ വാഹനവുമായി ഷോപ്പിനിറംഗിയതോടെ ദുബയിലെ ഏതാണ്ടെല്ലാ വഴികളിലും വന്‍ ട്രാഫിക് ബ്ലോക്കാണ് അനുഭവപ്പെട്ടത്. യു.എ.ഇ ദേശീയ ദിനം, നബിദിനം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സമയത്ത് വസ്ത്രങ്ങളും ചെരിപ്പുകളും മറ്റും വാങ്ങാനുള്ള തിരക്കിലാണ് ദുബയ് സ്വദേശികളും പ്രവാസികളും. ദുബയ്ക്ക് പുറത്തുള്ള മറ്റ് എമിറേറ്റുകളിലെയും ഷോപ്പിംഗ് കമ്പക്കാരും ദുബയിലേക്ക് കൂട്ടത്തോടെ വരുന്നുണ്ട്.

എട്ട് വയസ്സുകാരനെ പീഡിപ്പിച്ചുകൊന്ന ജോര്‍ദാന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സൂപ്പര്‍ സെയിലിന്റെ രണ്ടാം എഡിഷനില്‍ സാധനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 90 ശതമാനം വരെ ഇളവാണ് ലഭിക്കുക. മികച്ച് ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ വിലക്കുറവാണ് കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പാദരക്ഷകള്‍, ബാഗുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ തുടങ്ങി മിക്കവാറും എല്ലാ സാധനങ്ങള്‍ക്കും ഓഫര്‍ ലഭ്യമാകുന്നുണ്ട്. ഏറ്റവും മികച്ച കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 414 ബ്രാന്റുകളാണ് ഡിസ്‌ക്കൗണ്ട് സെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദുബയിലെ 1500 ഷോപ്പുകള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.

shopping

ആറു മാസത്തിനു ശേഷമാണ് മൂന്നു ദിവസത്തെ സൂപ്പര്‍ സെയില്‍ ദുബയില്‍ വീണ്ടും വരുന്നത്. ലോകത്തിന്റെ ഷോപ്പിങ് ഉല്‍സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ വരുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ആദായ വില്‍പ്പനയുടെ വമ്പന്‍ ഉല്‍സവം വരുന്നതെന്നതും ശ്രദ്ധേയമാണ്. രണ്ടു മാസം കഴിഞ്ഞാല്‍ യു.എ.ഇയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുന്നതിന് മുന്നോടിയായി വരുന്ന മെഗാ സെയില്‍ എന്ന സവിശേഷതയും ഇതിനുണ്ട്. അതിനാല്‍ അധിക നികുതി നല്‍കാതെ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള അവസരമായാണ് ഉപഭോക്താക്കള്‍ സൂപ്പര്‍ സെയിലിനെ കാണുന്നത്.

ദുബയ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റാണ് മൂന്നു ദിവസത്തെ സൂപ്പര്‍ സെയിലിന്റെ സംഘാടകര്‍. ഉപഭോക്താക്കള്‍ക്ക് നേരിട്ടെത്തി വലിയ ഇളവോടെ തങ്ങള്‍ക്കിഷ്ടപ്പെട്ട എല്ലാ സാധനങ്ങളും വാങ്ങിക്കാനുള്ള അവസരമാണിതെന്ന് ഡി.എഫ്.ആര്‍.ഇ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സയീദ് അല്‍ ഫല്‍സി പറഞ്ഞു. ഫ്രഞ്ച് ഹൈപ്പര്‍ മാര്‍ക്കറ്റ് ബ്രാന്റായ കാരിഫോര്‍ തങ്ങളുടെ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ 90 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്നുണ്ടെന്ന് മാജിദ് അല്‍ ഫുത്തൈം പറഞ്ഞു. മാള്‍ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ ദേര, സിറ്റി സെന്റര്‍ മിര്‍ദിഫ് തുടങ്ങിയ സ്ഥലങ്ങളില്‍ ഓഫര്‍ ലഭിക്കും.

English summary
UAE consumers are headed for a full weekend of mega shopping frenzy, as hundreds of retailers across the city's shopping malls begin marking down their prices by up to 90 per cent today, Thursday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്