കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിര്‍ഹത്തിനെതിരെ രൂപ 17 ലെത്തി?നാട്ടിലേയ്ക്ക് പണമയക്കാന്‍ ശുഭദിനം

  • By Meera Balan
Google Oneindia Malayalam News

ദുബായ്: പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണമയക്കാന്‍ ഏറ്റവും മികച്ച ദിനമാണ് ഇന്ന് (നവംബര്‍ 21). ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് പ്രവാസികള്‍ക്ക് ഗുണകരമാകുന്നത്. ഒരു ദിര്‍ഹത്തിന് 16. 92 എന്ന നിലയിലായിരുന്നു ഇന്നലെ (നവംബര്‍ 20 വ്യാഴം) രൂപ. വെള്ളിയാഴ്ചയോടെ രൂപയുടെ മൂല്യം 17 ല്‍ എത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. പ്രവസാകളെ സംബന്ധിച്ചിടത്തോളം നാട്ടിലേയ്ക്ക് പണമയക്കാന്‍ ഇതിലും നല്ല അവസരം ഇല്ല.

ആഗോള വിപണിയില്‍ രൂപയ്ക്ക് നേരിട്ട ഇടിവാണ് ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതിനും കാരണമായത്. ഫെബ്രുവരി 20 ന് ശേഷം ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതിനാണ് അടുത്തിടെ വിപണി സാക്ഷ്യം വഹിച്ചത്. ഇത് തുടരാനാണ് സാധ്യതയെന്ന് യുഎഇയിലെ സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നു.

Money

രൂപയുടെ മൂല്യം ഇടിയുന്ന അവസരത്തിലാണ് പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണമയക്കുന്നത് ഏറെ ലാഭകരമായി മാറുന്നത്. ഇടയ്ക്ക് മൂല്യം ഉയര്‍ന്നത് തിരിച്ചടിയായിരുന്നു. ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ് 19രൂപവരെയാകാമെന്ന് ചില വിദഗ്ദര്‍ വിലയിരുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് മൂല്യം ഇടിയുന്നത് തുടരുന്നത്. കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങളില്‍ നിന്ന് ഒട്ടേറെപ്പേരാണ് യുഎഇയില്‍ ജോലിചെയ്യുന്നത്. സ്വാഭാവികമായും രൂപ ഇടിവ് നേരിടുന്ന സമയത്ത് കേരളത്തിലേയ്ക്ക് ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് ഉണ്ടാകാറുണ്ട്. വെള്ളിയാഴ്ച പ്രവാസികള്‍ക്ക് പണമയക്കാന്‍ നല്ല ദിവസമാണെന്നും സമ്പത്തിക ഗവേഷകര്‍ പറയുന്നു. രൂപയ്ക്ക് പുറമെ ഫിലിപ്പീന്‍സ് പെസോയുടെയും മൂല്യം ഇടിഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ ഫിലിപ്പീന്‍സുകാര്‍ക്കും ഒരു നല്ല വെള്ളിയാഴ്ചയാണ് ലഭിയ്ക്കുന്നത്.

English summary
Will Indian rupee touch Rs17 against UAE dirham on Friday?Weakness in rupee and Philippines peso is good news for millions of foreign workers in UAE.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X