കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

video:ചീറിപ്പായുന്ന കല്യാണ മണ്ഡപം; അന്തംവിട്ട് ആനന്ദ് മഹീന്ദ്രയും; എന്തൊരു തലയെന്ന് സോഷ്യല്‍മീഡിയ

Google Oneindia Malayalam News

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര എല്ലായ്‌പ്പോഴും സർഗ്ഗാത്മകതമായ കാര്യങ്ങളെ പ്രശംസിക്കാറുണ്ട്. വൈറൽ വീഡിയോകൾ തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ പങ്കുവെയ്ക്കുകയും അതിന് രസകരമായ വിവരണം നൽകുകയും ഒക്കെ അദ്ദേഹം ചെയ്യാറുണ്ട്. ആലപ്പുഴയിലെ പപ്പടത്തിന്റെ പേരിലുള്ള തല്ലിന്റെ വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു.

ഇതിന് എന്ച് പേരാണ് വിളിക്കുക എന്നാണ് അദ്ദേഹം ചോദിച്ചത്. ഇപ്പോേൾ മറ്റൊരു വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
ഇത്തവണത്തെ വീഡിയയോിലെ താരം ഒരു ഷിപ്പിംഗ് കണ്ടെയ്‌നറാണ്. ഒരു ഷിപ്പിം​ഗ് കണ്ടെയ്നനർ വളരെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയിരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. അതിന്റെ ഒരു വീഡിയോ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്.

1

ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്ത വീഡിയോയിൽ 40 അടി നീളമുള്ള ഷിപ്പിംഗ് കണ്ടെയ്‌നർ കാണിക്കുന്നു, അതിൽ മടക്കാവുന്ന ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു, അത് തുറക്കുമ്പോൾ, കണ്ടെയ്‌നറിന്റെ വീതി 30 അടി വരെ വികസിക്കും . മൊത്തം 1,200 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ് കണ്ടെയ്നർ. എന്നാലും ഈ കണ്ടെയ്നർ വൈറൽ ആവാൻ കാരണം എന്താണന്നല്ലേ...ഇത് വെറും കണ്ടെയ്നറല്ല. സ‍ഞ്ചരിക്കുന്ന വിവാഹ ഹാളാണ്.

ആ കണ്ണീരില്‍ നിന്നാണ് കൂലിപ്പണിക്കാരനായ ഈ അച്ഛന്‍ തന്റെ മകള്‍ക്കായി റോബോട്ട് നിര്‍മിച്ചത്ആ കണ്ണീരില്‍ നിന്നാണ് കൂലിപ്പണിക്കാരനായ ഈ അച്ഛന്‍ തന്റെ മകള്‍ക്കായി റോബോട്ട് നിര്‍മിച്ചത്

2

200 പേർക്ക് ആതിഥ്യമരുളാനുള്ള ശേഷി വിവാഹ മണ്ഡപത്തിൽ ഉണ്ടെന്നാണ് വീഡിയോയിലുള്ളത്. മടക്കാവുന്ന രൂപകൽപ്പനയിൽ രണ്ട് ബിൽറ്റ്-ഇൻ എയർ കണ്ടീഷണറുകളും ഉണ്ട്, കൂടാതെ വിവാഹങ്ങൾ ഒഴികെയുള്ള നിരവധി പരിപാടികൾക്ക് ഇത് ഉപയോഗിക്കാനും കഴിയുന്ന രീതിയിലാണ് രൂപ കൽപന. എല്ലാവർക്കും ഈ കല്യാണ വണ്ടിയുടെ ആശയത്തോട് നല്ല അഭിപ്രായമാണ് ഉള്ളത്. വിവിധ സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കാൻ എളുപ്പം മാത്രമല്ല, മൺസൂണിലെ തുറന്ന വേദികൾക്ക് ഇത് ഒരു മികച്ച പകരക്കാരനുമാണെന്നാണ് അഭിപ്രായങ്ങൾ. ആനന്ദ് മഹീന്ദ്ര കൂടി ഈ വീഡിയോ പങ്കുവെച്ചതോടെ വീഡിയോ വൈറലോട് വൈറലായി.

ആപ്പുണ്ടാക്കി ആപ്പിളിനെ ഞെട്ടിച്ച് 8 വയസുകാരി മലയാളി കുട്ടി..ആപ്പിള്‍ പറഞ്ഞത് ഇങ്ങനെആപ്പുണ്ടാക്കി ആപ്പിളിനെ ഞെട്ടിച്ച് 8 വയസുകാരി മലയാളി കുട്ടി..ആപ്പിള്‍ പറഞ്ഞത് ഇങ്ങനെ

3

ഈ സ‍ഞ്ചരിച്ചുകൊണ്ടിരിക്കുന്ന കല്യാണ വണ്ടിയുടെ ആശയത്തിനും രൂപകൽപ്പനയ്ക്കും പിന്നിലുള്ള വ്യക്തിയെ കാണാൻ താൻ ആഗ്രഹിക്കുന്നു എന്നും വളരെ ക്രിയാത്മകമാണ് ഇതെന്നും ഒപ്പം ചിന്തനീയവും. വിദൂര പ്രദേശങ്ങളിലേക്ക് ഒരു സൗകര്യം പ്രദാനം ചെയ്യുക മാത്രമല്ല, ജനസാന്ദ്രതയുള്ള രാജ്യത്ത് സ്ഥിരമായ ഇടം എടുക്കാത്തതിനാൽ പരിസ്ഥിതി സൗഹൃദവുമാണെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു.

4

എന്തായാലും ആന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് താഴെ ഈ ആശയത്തിന് പിന്നിലുള്ള ആളെ തിരഞ്ഞ് എത്തുന്നുണ്ട്. എന്തോരു ബുദ്ധിയാണ് ഈ മനുഷ്യന് എന്നാണ് മിക്കവരും പറയുന്നത്. ക്രിയേറ്റിവിറ്റിയും ബിസിനസ്സും ഒരുമിച്ചെന്ന് മറ്റ് ചിലർ പറഞ്ഞു.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

English summary
Anand Mahindra shared a video of a container converted into a mobile wedding hall, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X