മനുഷ്യര്‍ സോംബികളായി മാറും, ഒരു രാജ്യം വെള്ളത്തിലാവും; ഞെട്ടിച്ച പ്രവചനവുമായി ആധുനിക നോസ്ട്രഡാമസ്
റിയോ ഡി ജനീറോ: ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങള്‍ രണ്ട് പേരിലൂടെയാണ് ലോകത്തെ പ്രശസ്തമായത്. അതിലൊന്ന് നോസ്ട്രഡാമസും മറ്റൊന്ന് ബാബ വംഗയുമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നോസ്ട്രഡാമസ് മരിച്ചതാണ്. അതുപോലെ ബാബ വംഗ വിടപറഞ്ഞിട്ട് 25 വര്‍ഷത്തിലേറെയായി. ഇവരുടെ പ്രവചനങ്ങള്‍ക്ക് ഇപ്പോഴും ജനപ്രീതിയുണ്ട്.
ഇതില്‍ നോസ്ട്രഡാമസിന്റെ പിന്തുടര്‍ച്ചക്കാരന്‍ എന്ന് അവകാശപ്പെടുന്ന ഒരു ബ്രസീലിയന്‍ യുവാവുണ്ട്. ഇയാളുടെ പ്രവചനങ്ങളെല്ലാം ശരിയായി കൊണ്ടിരിക്കുകയാണ്. ഭൂമിക്ക് ഭയപ്പെടുത്തുന്ന കാലമാണ് വരാന്‍ പോകുന്നതെന്നാണ് ഇയാളുടെ പുതിയ പ്രവചനം. ലോകത്തെ മുഴുവന്‍ പിടിച്ച് കുലുക്കുന്ന പ്രവചനമാണിത്. വിശദമായ വിവരങ്ങളിലേക്ക്....

അഥോസ് സലോമിയെന്ന ബ്രസീലിയന്‍ യുവാവാണ് പ്രവചനങ്ങളിലൂടെ ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. സന്തോഷം നിറഞ്ഞൊരു ഭാവിയല്ല നമുക്ക് വരാനിരിക്കുന്നതെന്ന് സലോമി പ്രവചിക്കുന്നത്. താന്‍ കണ്ട ഭാവിയില്‍ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് ഉള്ളത്. മൂന്നാം ലോക മഹായുദ്ധം നമ്മളെ തേടിയെത്തുമെന്നും ജ്യോതിഷി പറയുന്നു. മനുഷ്യവംശത്തിന് തന്നെ വലിയ തകര്‍ച്ച സംഭവിക്കുമെന്നാണ് അഥോസിന്റെ പ്രവചനം. സോംബികളായി മനുഷ്യര്‍ മാറുമെന്നും അഥോസിന്റെ പ്രവചനത്തില്‍ പറയുന്നു.

മഞ്ഞുമൂടിയ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്: വിദേശത്തേക്കൊന്നും പോകേണ്ട, ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ
ഭൂമിയെ സോംബികള്‍ ആക്രമിക്കാന്‍ തുടങ്ങും. ഇതൊരു തരം മഹാമാരി പോലെയായിരിക്കും. അതിഭീകരമായിരിക്കും ഈ ആക്രമണം. 2023, 2024, 2026 വര്‍ഷങ്ങളില്‍ നടക്കുമെന്ന് കരുതുന്ന കാര്യങ്ങളാണ് ഇയാള്‍ കുറിച്ചിരിക്കുന്നത്. 2021 മാര്‍ച്ചില്‍ കുറിച്ച പ്രവചനത്തിലാണ് സോംബികളെ കുറിച്ച് സലോമി പറഞ്ഞു. ഒരുപാട് തലകള്‍ ഉരുളും. രക്തവും പീഡനങ്ങളും ധാരാളമായി സംഭവിക്കും. മനുഷ്യവംശമാകെ ദുരിതത്തിലാക്കും. സോംബികളെ പോലെ നമ്മളും ജീവിക്കേണ്ടി വരുമെന്നും അഥോസ് വ്യക്തമാക്കി.

മാനസിക നില തെറ്റുന്നത് വര്‍ധിക്കും. വേദനയും ദു:ഖവും മാത്രം ബാക്കിയാവും. വിഷാദത്തിലേക്ക് മനുഷ്യ മനസ്സ് വീഴും. ഇത് കാരണം ആത്മഹത്യകള്‍ പെരുകും. ഈ നിരക്ക് മൂന്നിരട്ടിയാകും. വൈറസ് മാത്രമല്ല നമ്മളെ കൊല്ലുകയെന്നും അഥോസ് മുന്നറിയിപ്പ് നല്‍കുന്നു. അതായത് സോംബികളെ ഭൂമിയില്‍ താണ്ഡവാടുമ്പോഴും, അതിന്റെ പ്രതിഫലനങ്ങള്‍ മനുഷ്യരെ ഏറ്റവും കഠിനമായി ബാധിക്കാമെന്നാണ് അഥോസിന്റെ പ്രവചനത്തില്‍ പറയുന്നത്. മനുഷ്യവംശം നരകയാതന അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നല്‍കുന്നത്.

ഒരു നഗരം വന്‍ ദുരന്തം നേരിടുമെന്നും ഇയാളുടെ പ്രവചനത്തിലുണ്ട്. ആകാശത്തില്‍ നിന്ന് ഈ നഗരത്തിലേക്ക് തീതുപ്പുമെന്നും, ഒന്നും ബാക്കിയുണ്ടാവില്ലെന്നുമാണ് സലോമിയുടെ പ്രവചനം. ഇത് യുദ്ധം തുടങ്ങുമെന്നതിന്റെ സൂചനയാണ്. അമേരിക്കയായിരിക്കും ഈ രാജ്യമെന്നാണ് സൂചന. അതേസമയം ഒരു രാജ്യം വെള്ളത്തില്‍ മുങ്ങുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ രാജ്യത്തിന്റെ തന്നെ അഹങ്കാരവും കരുതലില്ലായ്മയും കൊണ്ട് പ്രളയം എത്തുമെന്നും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായിരിക്കും ഇതെന്നും സലോമി പറയുന്നു.

ആകാശത്ത് ഇരുണ്ട മേഘങ്ങള്‍ തിങ്ങിനിറയും. അത് ഭീതിയുടെയും പ്രതിസന്ധിയുടെയും ദിനങ്ങള്‍ ലോകത്തിന് സമ്മാനിക്കുമെന്നും സലോമി പ്രവചിക്കുന്നു. ഒരു ചൂടേറിയ ദിനത്തില്‍ കാലാവസ്ഥ വരണ്ടതാകും. കാറ്റ് വലിയൊരു ചുഴലി കൊടുങ്കാറ്റായി മാറും. ചന്ദ്രനെ ഇത് മറയ്ക്കും. ആ പകല്‍ നേരം രാത്രിയായി നമുക്ക് അനുഭവപ്പെടുമെന്നും സലോമി പറയുന്നു. അതില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല. വിശ്വസിക്കുന്നവരും, അറിയേണ്ടവരും, ദൈവത്തിന്റെ കോപമാണിതെന്ന് അറിയില്ല. മിന്നല്‍ കണങ്ങള്‍ അതിശക്തമായി ഭൂമിയില്‍ പതിക്കും. വലിയ സുനാമിക്ക് അത് കാരണമാകും. ഭൂമി വെള്ളത്തിലാകുമെന്നും സലോമി പറഞ്ഞു. ഈ പ്രവചനം ആരെയും ഭയപ്പെടുത്താനല്ല, മറിച്ച് മുന്നറിയിപ്പാണെന്നും സലോമി പറഞ്ഞു.












Click it and Unblock the Notifications