Get Updates
Get notified of breaking news, exclusive insights, and must-see stories!

4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി

ഒന്താരിയോ: ഭാഗ്യം എന്ന് പറഞ്ഞാല്‍, ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം. കനേഡിയന്‍ യുവാവിന് ചെറിയ നിരാശ തോന്നിയ ലോട്ടറിയില്‍, അതേ വ്യക്തിയുടെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. കിട്ടിയത് വെറും നാല് ലക്ഷം മാത്രമാണെന്ന് കരുതിയിരുന്ന യുവാവിനെ തിരുത്തിയത് ഭാര്യയാണ്.

നമ്പറുകള്‍ ശരിക്കുമൊന്ന് നോക്കിയപ്പോള്‍ ഭാഗ്യദേവത വീടിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നത് പോലെയായിരുന്നു. കിട്ടിയത് നാല്‍പ്പത് കോടി രൂപയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു അനുഭവമാണ് ഇയാള്‍ക്ക് ഈ ടിക്കറ്റിലൂടെ ലഭിച്ചിരിക്കുന്നത്. ഒറ്റരാത്രി കൊണ്ട് കോടീശ്വരനായിരിക്കുകയാണ് ഈ കനേഡിയക്കാരന്‍. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കാം....

1

സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത ഒരു തുകയാണ് മഹാഭാഗ്യം പോലെ മര്‍ലിന്‍ ലിഡോ എന്ന ഒന്താരിയോ യുവാവിന് കിട്ടിയിരിക്കുന്നത്. ഒന്താരിയോയിലെ നോര്‍ത്ത് യോര്‍ക്കിലാണ് ഈ 43കാരന്‍ താമസിക്കുന്നത്. ആരും കൊതിച്ചുപോകുന്ന ഒരു ത്രില്ലടിപ്പിക്കുന്ന നേട്ടമാണ് മര്‍ലിന്‍ സ്വന്തമാക്കിയത്. ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം സാധാരണ ജീവിതം നയിക്കുകയായിരുന്നു ലോജിസ്റ്റിക് ജീവനക്കാരനായ മാര്‍ട്ടിന്‍.

2

IMAGE CREDIT:Marlon Llido/OLG

പന്ത്രണ്ട് വര്‍ഷം മുമ്പാണ് താന്‍ കാനഡയിലെത്തിയതെന്ന് മര്‍ലിന്‍ പറയുന്നു. അന്ന് മുതല്‍ താന്‍ ഈ ലോട്ടറി ടിക്കറ്റ് എടുക്കുന്നുണ്ട്. കോമ്പിനേഷന്‍ സ്‌പെഷ്യല്‍ നമ്പറുകളാണ് താന്‍ മത്സരത്തിനായി ഉപയോഗിക്കുന്നതെന്ന് മര്‍ലിന്‍ ലിഡോ വെളിപ്പെടുത്തി. കുടുംബത്തിലെ ചില കാര്യങ്ങള്‍ നടക്കുന്ന തിയതികളുമായി സാമ്യം ഉള്ളതാണ് ഈ സ്ഥിരം നമ്പറുകളെന്നും ലിഡോ പറഞ്ഞു. താന്‍ ലോട്ടറി അടിച്ച ദിവസം വീട്ടിലേക്ക് പോവുകയായിരുന്നു. ഒരു അവധി ദിനം മുന്നിലുണ്ടായിരുന്നു.

3

ഈ സമയത്താണ് തന്റെ ടിക്കറ്റ് ഒഎല്‍ജി ആപ്പില്‍ സ്‌കാന്‍ ചെയ്ത് നോക്കിയത്. തനിക്ക് ലോട്ടറിയടിച്ചെന്ന് കണ്ടപ്പോള്‍ അമ്പരന്ന് പോയെന്നും യുവാവ് പറയുന്നു. വെറും അയ്യായിരം ഡോളറാണ് തനിക്ക് അടിച്ചതെന്നാണ് കരുതിയത്. അത് ഏകദേശം നാല് ലക്ഷത്തോളം രൂപ വരും. ആകെ നാല് ലക്ഷമാണ് കിട്ടിയതെങ്കിലും ഞാന്‍ നിരാശപ്പെട്ടില്ല. വലിയ സന്തോഷമായിരുന്നു എനിക്കുണ്ടായത്. എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ മാറി മറിഞ്ഞതെന്ന് മര്‍ലിന്‍ പറഞ്ഞു.

4

ഭാര്യയെ വിളിച്ച് താന്‍ ലോട്ടറിയടിച്ച കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഭാര്യക്ക് ഞാന്‍ പറഞ്ഞതില്‍ അത്ര വിശ്വാസമുണ്ടായിരുന്നില്ല. അവര്‍ ഒരു തവണ കൂടി എത്രയാണ് അടിച്ചതെന്ന് പരിശോധിച്ചു. എന്നാല്‍ എനിക്ക് തെറ്റിയെന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ നോക്കിയ ഫലം തെറ്റായിരുന്നു. കാരണം പൂജ്യം കുറച്ചാണ് താന്‍ പറഞ്ഞതെന്ന് മര്‍ലിന്‍ പറഞ്ഞു. ടിക്കറ്റ് ഭാര്യയെ കാണിച്ചപ്പോള്‍ അവള്‍ പറഞ്ഞത് നാല് ലക്ഷമല്ല, നാല്‍പ്പത് കോടിയാണ് തനിക്ക് കിട്ടിയതെന്നാണ്.

5

ഭാര്യ പറഞ്ഞത് കേട്ട് ആദ്യം ഞാനൊന്ന് അമ്പരന്ന് പോയി. തുടര്‍ന്ന് ആ ടിക്കറ്റ് ഒരു തവണ കൂടി സ്‌കാന്‍ ചെയ്ത്. എന്നിട്ട് എല്ലാ പൂജ്യവും എണ്ണി നോക്കി. അപ്പോഴാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്. സന്തോഷം കൊണ്ട് തന്റെ കണ്ണ് നിറഞ്ഞ് പോയെന്ന് ലിഡോ പറഞ്ഞു. ഞങ്ങള്‍ സന്തോഷം കൊണ്ട് പരസ്പരം കെട്ടിപ്പിച്ചിടിച്ചു. ശരിക്കും വിശ്വസിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു ലോട്ടറിയിലൂടെ തനിക്ക് കിട്ടിയതെന്നും യുവാവ് പറഞ്ഞു.

6

ഒക്ടോബര്‍ അഞ്ചിന് ലോട്ടോ ക്ലാസിക് ജാക്‌പോട്ടിനാണ് 40 കോടിയിലധികം മര്‍ലിന്‍ ലിഡോ പഞ്ഞു. ഒരു 30 ഡോളര്‍ അധികമായും ഇയാള്‍ക്ക് കിട്ടിയിട്ടുണ്ട്. താന്‍ ഇപ്പോള്‍ ആകാശത്താണെന്നും, സ്വപ്‌നം കാണുന്നത് പോലെയുണ്ടെന്നും യുവാവ് പറയുന്നു. ശരിക്കും വൈകാരികമായ നിമിഷമായിരുന്നു ഇത്. തന്റെ ജീവിതത്തെ ഈ പണം എത്രത്തോളം മാറ്റി മറിക്കുമെന്ന് പറയാനാവില്ല. അത്രത്തോളം പണം ഞങ്ങള്‍ക്ക് ആവശ്യമായിരുന്നുവെന്നും ലിഡോ വ്യക്തമാക്കി.

7

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

പലപ്പോഴും ഈ ലോട്ടറി അടിക്കുന്നത് സ്വപ്‌നം കാണുമായിരുന്നു. തമാശയായി അഞ്ച് മില്യണ്‍ പെര്‍ഫെക്ടായിട്ടുള്ള തുകയാണെന്ന് ഞങ്ങള്‍ പറയാറുണ്ട്. ഒരുപാട് കാര്യങ്ങളില്‍ സ്വാതന്ത്ര്യം ഈ പണത്തോടെ ലഭിക്കും. പല കാര്യങ്ങളിലും ഫോക്കസ് ചെയ്യാന്‍ സാധിക്കും. ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് തീരുമാനിക്കണം. കുട്ടികളും ഭാവിക്കാണ് മുന്‍ഗണന നല്‍കുന്നത്. അവര്‍ക്കായി കുറച്ച് പണം ചെലവഴിക്കും. കുടുംബത്തോടൊപ്പം ഒരു യാത്ര പ്ലാന്‍ ചെയ്യുമെന്നും ലിഡോ പറഞ്ഞു. നോര്‍ത്ത് യോര്‍ക്കിലെ ഫിഞ്ച് അവന്യൂവിലെ സര്‍ക്കില്‍ കെയില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+