കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Viral Video: ഐ ഫോണ്‍ 14ലെ ക്രാഷ് ഡിറ്റക്ഷന്‍ ചുമ്മാതാണോ, കണ്ണുതള്ളി യൂട്യൂബര്‍, കാര്‍ ഇടിപ്പിച്ചു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ടെക്റാക്സ് എന്ന പേരില്‍ അറിയപ്പെടുന്ന അമേരിക്കയിലെ ഒരു ജനപ്രിയ യൂട്യൂബര്‍ അടുത്തിടെ ഏറ്റവും പുതിയ ഐഫോണുമായി ഒരു പരീക്ഷണം നടത്തിയതിന്റെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ 14 പ്രോയുടെ ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഫോണ്‍ കാര്‍ സീറ്റില്‍ ഘടിപ്പിച്ച് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.

1

image credit: TechRax Youtube Channel

ആപ്പിളിന്റെ ഏറ്റവും പുതിയ ശ്രേണിയിലുള്ള ഫോണുകളും വാച്ചുകളും ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ അലര്‍ട്ട് സന്ദേശം അയക്കാന്‍ സജ്ജമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണ് യൂട്യൂബര്‍ ഇത്തരത്തിലുള്ള പരീക്ഷണം നടത്തിയത്.

2

ഇത് പരീക്ഷിക്കുന്നതിനായി, യൂട്യൂബര്‍ ഐഫോണിനെമെര്‍ക്കുറി ഗ്രാന്‍ഡ് മാര്‍ക്വിസ് സെഡാന്റെ ഫ്രണ്ട് പാസഞ്ചര്‍ സീറ്റില്‍ ഘടിപ്പിച്ചു, എന്നിട്ട് റിമോട്ട് കണ്‍ട്രോള്‍ സിസ്റ്റം സജ്ജീകരിച്ചാണ് വാഹനത്തെ ഇടിപ്പിച്ചത്. ഈ പരീക്ഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറവലാകുകയാണ്.

3

വാഹനം ഇടിച്ച് പത്ത് സെക്കന്‍ഡുകള്‍ക്ക് ശേഷം ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഐഫോണുകളിലെയും ആപ്പിള്‍ വാച്ചുകളിലെയും ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍ മുന്നിലും വശത്തും പിന്നിലും കൂട്ടിയിടികളും കാറുകള്‍, മിനിവാനുകള്‍, പിക്കപ്പ് ട്രക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന റോള്‍ഓവറുകളും തിരിച്ചറിയും.

4

നടിയുടെ ആശങ്ക ഇത്... പിന്നെന്താണ് ഹൈക്കോടതിയെ സമീപിക്കാത്തത്? ജഡ്ജിയെ ആക്രമിക്കരുത്: അഡ്വ. ആസഫ് അലിനടിയുടെ ആശങ്ക ഇത്... പിന്നെന്താണ് ഹൈക്കോടതിയെ സമീപിക്കാത്തത്? ജഡ്ജിയെ ആക്രമിക്കരുത്: അഡ്വ. ആസഫ് അലി

ഗുരുതരമായ കാര്‍ അപകടം സംഭവിക്കുമ്പോള്‍, ഉപകരണങ്ങള്‍ അലാറം മുഴക്കുകയും ഒരു അലേര്‍ട്ട് ഫ്‌ലാഷ് ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന്, ഒരു എമര്‍ജന്‍സി കോള്‍ സ്ലൈഡര്‍ സ്‌ക്രീനില്‍ ദൃശ്യമാകുന്നു, അത് ഉപയോക്താവിനെ എമര്‍ജന്‍സി സേവനങ്ങളെ വിളിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യും.

5

അപകടത്തില്‍പ്പെട്ട് 20 സെക്കന്‍ഡിനുള്ളില്‍ ഉപയോക്താവ് പ്രതികരിക്കുന്നില്ലെങ്കില്‍, അവരുടെ ഐഫോണ്‍ സ്വയം അടിയന്തര സേവനങ്ങളെ വിളിക്കാനും സജ്ജമാണ്. കൂടാതെ ഉപയോക്താവിന്റെ എമര്‍ജന്‍സി കോണ്‍ടാക്റ്റുകള്‍ക്ക് അപകടത്തെക്കുറിച്ച് അറിയിക്കാനും അവര്‍ ഏത് സ്ഥലത്താണുള്ളതെന്ന് തിരിച്ചറിയാനും ഐ ഫോണ്‍ സഹായിക്കും. ആപ്പിളിന്റെ വാച്ചുകളില്‍ ഈ സംവിധാനമുണ്ട്.

6

വേണമെങ്കില്‍ തന്തക്കും വിളിച്ചോളു എന്ന് നികേഷ്: ദിലീപിനെ പിന്തുണച്ച് സജി നന്ത്യാട്ടിന്റെ വിചിത്ര വാദംവേണമെങ്കില്‍ തന്തക്കും വിളിച്ചോളു എന്ന് നികേഷ്: ദിലീപിനെ പിന്തുണച്ച് സജി നന്ത്യാട്ടിന്റെ വിചിത്ര വാദം

അതേസമയം, യൂട്യൂബര്‍ പങ്കുവച്ച വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. ഒട്ടേരെ പേര്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

എന്ത് മനസ്സിൽ കണ്ടോ അത് നടന്നിരിക്കും, ഈ രാശിക്കാർക്ക് ഭാഗ്യദിനം, നിങ്ങളുടെ ഇന്നത്തെ നാൾഫലംഎന്ത് മനസ്സിൽ കണ്ടോ അത് നടന്നിരിക്കും, ഈ രാശിക്കാർക്ക് ഭാഗ്യദിനം, നിങ്ങളുടെ ഇന്നത്തെ നാൾഫലം

English summary
Crash detection in iPhone 14 is Working; Know what happened YouTuber who experimented with car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X