കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാലോവീന്‍ മാസ്‌കും അണിഞ്ഞ് യുവതി ക്ലാസില്‍; അലറി കരഞ്ഞ് കുട്ടികള്‍, സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ്സില്‍ ഒരു യുവതിയുടെ തലതിരിഞ്ഞ പെരുമാറ്റത്തെ തുടര്‍ന്ന് കുടുങ്ങിയത് പിഞ്ച് കുഞ്ഞുങ്ങള്‍. സ്‌കൂളില്‍ കുട്ടികളെ ഭയപ്പെടുത്തുന്ന ഹാലോവീന്‍ മാസ്‌ക് അണിഞ്ഞ് ഇവര്‍ എത്തുന്നതും കുട്ടികള്‍ ഭയന്ന് വിറയ്ക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഇവര്‍ക്കെതിരെ വ്യാപുകമായ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവതി തന്നെ പറയുന്നത്. എന്തായാലും ഇവര്‍ക്കെതിരെ നടപടിയും പിന്നാലെ വന്നിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

മിസിസ്സിപ്പിയിലെ ഒരു ഡേ കെയറിലാണ് സംഭവം നടന്നിരിക്കുന്നത്. യുവതി അടക്കം നാല് ജീവനക്കാരെ ലിറ്റില്‍ ബ്ലെസ്സിംഗ് ചൈല്‍ഡ് കെയറില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഹാലോവീന്‍ സിനിമകളിലെ പോലെ ഭയപ്പെടുത്തുന്ന മാസ്‌ക് അണിഞ്ഞാണ് യുവതി ക്ലാസ് മുറിയിലേക്ക് എത്തിയത്. കുട്ടികള്‍ ഭയന്ന് വിറയ്ക്കുന്നതും ഉച്ചത്തില്‍ കരയുന്നതും വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇങ്ങനൊരു ശ്രമം നടത്തിയ യുവതി മാത്രമല്ല, അതിന് സൗകര്യമൊരുക്കിയവരും കുറ്റക്കാരാവുകയായിരുന്നു.

2

60 ദിവസത്തിനുള്ളില്‍ ഭൂമിയില്‍ അവരെത്തും; ട്രൈം ട്രാവലറുടെ പ്രവചനം, 5 കാര്യങ്ങള്‍ സംഭവിച്ചിരിക്കും!!60 ദിവസത്തിനുള്ളില്‍ ഭൂമിയില്‍ അവരെത്തും; ട്രൈം ട്രാവലറുടെ പ്രവചനം, 5 കാര്യങ്ങള്‍ സംഭവിച്ചിരിക്കും!!

നേരത്തെ ഈ വിഷയത്തില്‍ മിസിസ്സിപ്പി അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നടപടി നേരിട്ടതിന് പിന്നാലെ സീസീ എന്ന യുവതി വിശദീകരണവുമായി രംഗത്ത് വന്നു. താന്‍ കുട്ടികളെ പീഡിപ്പിക്കുന്നയാളല്ലെന്നും, ഇങ്ങനൊരു കാര്യം ചെയ്യാന്‍ നിര്‍ബന്ധിതയായതാണെന്നും യുവതി പറഞ്ഞു. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തി. മേശയോ പാത്രങ്ങളോ വൃത്തിയാക്കാത്തതിനാണ് കുട്ടികളെ ഭയപ്പെടുത്താനായി ഹാലോവീന്‍ വേഷമണിഞ്ഞ് ഇവര്‍ എത്തിയത്. കുട്ടികള്‍ ശരിക്കും പേടിച്ച് പോയി എന്ന് വീഡിയോയില്‍ വ്യക്തമാണ്.

3

വലിച്ചെറിഞ്ഞ ലോട്ടറിക്ക് അടിച്ചത് കോടികള്‍; യുവതിയെ ഭാഗ്യം കൈവിട്ടില്ല, പണം കിട്ടിയത് ഇങ്ങനെവലിച്ചെറിഞ്ഞ ലോട്ടറിക്ക് അടിച്ചത് കോടികള്‍; യുവതിയെ ഭാഗ്യം കൈവിട്ടില്ല, പണം കിട്ടിയത് ഇങ്ങനെ

ആരെയും വേദനിപ്പിക്കാനോ അതല്ലെങ്കില്‍ മോശം ഉദ്ദേശത്തിലോ ഉള്ള ഒരു കാര്യമായിരുന്നില്ല ചെയ്തത്. ഡേ കെയറിലെ അധ്യാപകര്‍ ഈ മാസ്‌കും ധരിച്ച് കുട്ടികളെ ഭയപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നു. അവരുടെ ക്ലാസില്‍ ശ്രദ്ധിക്കുന്നതിനും, ക്ലീന്‍ ചെയ്യുന്നതിനുമൊക്കെയായിട്ടായിരുന്നു അവര്‍ അങ്ങനെ ചെയ്യാന്‍ പറഞ്ഞത്. അല്ലാതെ താനൊരു കുട്ടികളെ പീഡിപ്പിക്കുന്നയാളല്ലെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ് നാല് വര്‍ഷമായി ഈ ഡേ കെയറിലാണ് അവര്‍ ജോലി ചെയ്യുന്നത്.

4

യുവതിയെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. കുട്ടികളെ ക്ലാസിലേക്ക് പോയി ഞെട്ടിക്കാന്‍ വേണ്ടി പോയതല്ല. അങ്ങനൊരു പ്രതികരണം കുട്ടികളില്‍ നിന്ന് പ്രതീക്ഷിച്ചതുമാണ്. എന്നാല്‍ ആ റൂമില്‍ നിന്ന് ഞാന്‍ പോയ ശേഷം സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടില്ല. ആ വസ്ത്രങ്ങള്‍ ഊരിവെച്ച് തിരിച്ചുവന്നിരുന്നു. താന്‍ ആ ഭീകര ജീവിയെ പിടിച്ചുവെന്നും, അത് തിരിച്ചുവരില്ലെന്നും ആ കുട്ടികളോടും പറഞ്ഞിരുന്നു. അവര്‍ എന്നെ കെട്ടിപ്പിടിച്ചു. ഈ കുട്ടികളെ എനിക്ക് വളരെ നാളായിട്ട് അറിയാമെന്നും യുവതി പറഞ്ഞു.

5

Aloe vera: അലോവെറ ഉപയോഗിച്ച് തുടങ്ങിക്കോളൂ; മാറ്റങ്ങള്‍ ഉടന്‍ അറിയാം, ഗുണങ്ങള്‍ ഇങ്ങനെ

ആ മുഖംമൂടി താന്‍ സഹപ്രവര്‍ത്തകനെ ഭയപ്പെടുത്താന്‍ വേണ്ടി വാങ്ങിയതാണ്. എന്നാല്‍ അത് എന്റെ ജോലി തന്നെ ഇല്ലാതാക്കിയെന്നും ഇവര്‍ പറഞ്ഞു. അവിടെയുള്ള ക്രിസ്മസ് കുറ്റിച്ചെടിക്ക് പിന്നിലായിട്ടാണ് ഇവര്‍ ഒളിച്ചിരുന്നത്. തുടര്‍ന്നാണ് മുഖംമൂടി ധരിച്ചെത്തി. ഇതൊരു തമാശയായിട്ടാണ് കണ്ടത്. സിനിമകളിലെ ഹാലോവീന്‍ രൂപത്തെ കണ്ടത് പോലെയായിരുന്നു കുട്ടികളുടെ പ്രതികരണമെന്നും വീഡിയോയില്‍ നിന്ന് മനസ്സിലാവും. അതേസമയം ഇവരുടെ ക്ഷമാപണം ഇതിനോടകം വൈറലായിട്ടുണ്ട്. ചില രക്ഷിതാക്കള്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.

English summary
daycare worker scared kids with halloween mask but she lost the job here is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X