• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടിലം ഫോട്ടോയെടുക്കണം; ശമ്പളമായി വര്‍ഷത്തില്‍ 73.50 ലക്ഷം; ഇപ്പോള്‍ തന്നെ അപേക്ഷിച്ചോ

Google Oneindia Malayalam News

സോഷ്യല്‍ മീഡിയയില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. അടിപൊളി പോസ്റ്റുകള്‍ നോക്കിയും വീഡിയോകള്‍ കണ്ടും സമയം പോകുന്നത് അറിയില്ല. ചിലപ്പോഴൊക്കെ അടിപൊളി ചിത്രങ്ങളും നമ്മളും പങ്കുവയ്ക്കും. ഇതിന് ലഭിക്കുന്ന ലൈക്കുകളും കമന്റുകളും എന്തൊക്കെയാണെന്ന് വീക്ഷിക്കുന്നവരുമുണ്ട്. ചിലരൊക്കെ വലിയ പണം ചെലവാക്കി ഫോട്ടോഷൂട്ടൊക്കെ നടത്തിയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്.

1

ഫോട്ടോ ഒന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി കിട്ടിയാല്‍ പിന്നെ പറയേണ്ട. സന്തോഷം ഇരട്ടിയാണ്. പൊതുവെ നമ്മുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ എപ്പോഴും അടിപൊളിയായി സൂക്ഷിക്കാനാണ് നമ്മള്‍ എല്ലാവരും ശ്രമിക്കുക. എന്നാല്‍ ഇപ്പോഴിതാ ജര്‍മ്മനിയില്‍ നിന്നും വരുന്ന വാര്‍ത്ത എല്ലാവരെയും അത്ഭുതപ്പെടുത്തും.

2

ജര്‍മ്മനിയിലെ ഗ്രീന്‍ പാര്‍ട്ടി നേതാവും സാമ്പത്തികകാര്യ മന്ത്രിയുമായ റോബര്‍ട്ട് ഹാബക്കിന്റെ സോഷ്യല്‍ മീഡിയയിലെ പ്രതിച്ഛായ ഒന്ന് വര്‍ദ്ധിപ്പിക്കണം. തന്റെ സോഷ്യല്‍ മീഡിയയിലെ സാന്നിദ്ധ്യം അത്ര പോരെന്ന ചിന്ത റോബര്‍ട്ട് ഹാബക്കിനെ അലട്ടുന്നുണ്ട്. ഇപ്പോഴിതാ അദ്ദേഹം ഇതിന് വേണ്ടി ചെയ്യാന്‍ പോകുന്ന കാര്യമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.

3

ഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!!ഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!!

തന്റെ അടിപൊളി ചിത്രങ്ങള്‍ എടുക്കുന്നതിന് വേണ്ടി ഒരു ഫോട്ടോഗ്രാഫറെ നിയമിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ഇതാണോ വലിയ കാര്യമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. ഇതൊക്കെ എല്ലാവരും ചെയ്യുന്ന കാര്യമല്ലേ എന്നാകും നിങ്ങളുടെ മനസിലേക്ക് ഓടിയെത്തിയത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല.

4

ഈ ഫോട്ടോഗ്രാഫര്‍ക്ക് അദ്ദേഹം നല്‍കുന്ന ശമ്പളമാണ് ഏവരെയും ഞെട്ടിക്കുന്നത്. വെറും നാല് വര്‍ഷത്തെ ജോലിക്ക് വേണ്ടി മൂന്നര ലക്ഷം യൂറോയാണ് അദ്ദേഹം ശമ്പളമായി നല്‍കുന്നത്. അതായത് ഇന്ത്യന്‍ രൂപവച്ച് കണക്കാക്കിയാല്‍ ഒരു വര്‍ഷം 73.50 ലക്ഷം രൂപ ലഭിക്കും. മന്ത്രിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിന് അടിപൊളി ചിത്രങ്ങള്‍ പകര്‍ത്തണമെന്നതാണ് ഫോട്ടോഗ്രാഫറുടെ ഡ്യൂട്ടി.

5

അന്ന് ദിലീപ് കാണിച്ച അതേ തന്ത്രമാണ് ഇന്ന് ഷോണ്‍ ജോര്‍ജും കാണിക്കുന്നത്: ബൈജു കൊട്ടാരക്കഅന്ന് ദിലീപ് കാണിച്ച അതേ തന്ത്രമാണ് ഇന്ന് ഷോണ്‍ ജോര്‍ജും കാണിക്കുന്നത്: ബൈജു കൊട്ടാരക്ക

ഫോട്ടോ എടുക്കുമ്പോള്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കണം, മന്ത്രിയുടെ ഇമേജിന് ഒരു കോട്ടവും തട്ടരുത്. ഇതുകൂടാതെ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന മറ്റ് ചില ചിത്രങ്ങളും എടുക്കണം. ബെര്‍ലിനിലാണ് ജോലി. എങ്കിലും മന്ത്രി പോകുന്ന സ്ഥലങ്ങളിലൊക്കെ അനുഗമിക്കുകയും വേണം. 20232 ജനുവരി 1 മുതല്‍ 2024 ഡിസംബര്‍ 31 വരെയാണ് ആദ്യ ഘട്ട നിയമനമെങ്കിലും രണ്ട് വര്‍ഷം കൂടി ജോലി നീട്ടിക്കിട്ടിയേക്കും.

6

അതേസമയം, ജര്‍മനിയില്‍ ഇദ്ദേഹം നടത്തിയ സാമ്പത്തിക നയത്തില്‍ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു തന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രി തീരുമാനിച്ചത്. പോളിംഗ് ഡാറ്റ അനുസരിച്ച്, 53 ശതമാനം ജര്‍മ്മന്‍കാരും അദ്ദേഹം തന്റെ റോളിന് അനുയോജ്യനല്ലെന്ന് വിശ്വസിക്കുന്നു, 31 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹം അനുയോജ്യനെന്ന് വിശ്വസിക്കുന്നത്.

7

'അവർ ചോദിച്ചത് കുഴിയിലേക്ക് കാല് നീട്ടി നിക്കുന്ന അമ്മയ്ക്ക് എന്തിന് റേഷൻ കാർഡ് എന്നാണ്'; സീമ ജി നായർ'അവർ ചോദിച്ചത് കുഴിയിലേക്ക് കാല് നീട്ടി നിക്കുന്ന അമ്മയ്ക്ക് എന്തിന് റേഷൻ കാർഡ് എന്നാണ്'; സീമ ജി നായർ

ജര്‍മ്മനിയിലെ മന്ത്രിമാര്‍ക്കായി ഫോട്ടോഗ്രാഫര്‍മാരുടെയും ക്യാമറാമാന്‍മാരുടെയും ഒരു പരിവാരം ഇതിനകം നിലവിലുണ്ട്. ജര്‍മ്മന്‍ വികസന മന്ത്രിയുടെ ഫോട്ടോഗ്രാഫര്‍ക്കും ഇതേ ശമ്പളമാണെന്നാണ് വിവരം. ജര്‍മ്മന്‍ ചാന്‍സലറുടെ ഓഫീലില്‍ നാല് ഫോട്ടോഗ്രാഫര്‍മാരുണ്ട്. എന്നാല്‍ നിര്‍മ്മാണ മന്ത്രിയുടെ ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ഏറ്റവും കുറവ് ശമ്പളം. 17 മാസത്തെ ജോലിക്ക് 20865 യൂറോ മാത്രമാണ് ശമ്പളം.

English summary
German Minister Robert Habeck needs a personal photographers to improve his image
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X