ഇരുള വിഭാഗത്തില്‍ നിന്നുള്ള കാളിയമ്മാള്‍ ഇനി അഭിഭാഷക; ആരെയും അത്ഭുതപ്പെടുത്തും കടന്നുവന്ന വഴികള്‍
കോയമ്പത്തൂര്‍: എം കാളിയമ്മാള്‍ക്ക് ഇത് അഭിമാനനേട്ടമാണ്..കാളിയമ്മാള്‍ക്ക് മാത്രമല്ല ഇരുള ആദിവാസി വിഭാഗത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ 30 കാരി. ഈ വര്‍ഷം ഓഗസ്റ്റ് 30-ന് തമിഴ്നാട് ബാര്‍ അസോസിയേഷന്‍ പുതിയ എന്റോള്‍മെന്റ് ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍, കോയമ്പത്തൂര്‍ ആനക്കട്ടി ഹില്‍സിലെ കൊപ്പനാരി സെറ്റില്‍മെന്റില്‍ നിന്നുള്ള ഇരുള ആദിവാസി സ്ത്രീയായ എം കാളിയമ്മാളും എന്റോള്‍ ചെയ്തു.
ഏറ്റവും പിന്നാക്ക സമുദായങ്ങളിലൊന്നില്‍ ജനിച്ചതിന്റെ പ്രതിബന്ധങ്ങള്‍ക്കെതിരെ പോരാട്ടം നടത്തിയ ശേഷം ആണ് കാളിയമ്മാള്‍, ആനക്കട്ടിയില്‍ നിന്നുള്ള ആദ്യത്തെയും തന്റെ സമുദായത്തില്‍ നിന്ന് അഭിഭാഷകയാവുന്ന രണ്ടാമത്തെയും ആദിവാസി സ്ത്രീയായി മാറിയത്.
അതുകൊണ്ട് തന്നെ കാളിയമ്മാളിന്റെ ഈ നേട്ടം വളരെ അഭിമാനം ഉള്ളതുതന്നെയാണ്..

കൂലിപ്പണിക്കാരായ മരുതന്റെയും ആന്റിച്ചിയുടെയും മകളായി ജനിച്ച കാളിയമ്മാളിന് വിദ്യാഭ്യാസം ഒരിക്കലും എളുപ്പമായിരുന്നില്ല. സെറ്റില്‍മെന്റിലെ അഞ്ചാം ക്ലാസ് വരെ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആനക്കട്ടിയിലെ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പോയ അവള്‍ക്ക് പത്താം ക്ലാസ് വരെ ദിവസേന 4 കിലോമീറ്റര്‍ നടന്ന് സ്‌കൂളില്‍ പോകേണ്ടിവന്നു.

പിന്നീട് അവളുടെ കുഗ്രാമത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ തോലംപാളയത്തിനടുത്തുള്ള സീലിയൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പഠനകാലത്ത് യാത്ര കൂടുതല്‍ ദുഷ്‌കരമായി. പണവും ഒരു തടസ്സമായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി നിരവധി നല്ല മനസ്സുകളുടെ പിന്തുണയോടൈ കോയമ്പത്തൂരിലെ ഗവണ്‍മെന്റ് ആര്‍ട്സ് കോളേജില്‍ ബിഎ ഇക്കണോമിക്സിന് ചേരാനും 2014-ല്‍ എല്‍എല്‍ബിക്ക് അപേക്ഷിക്കാനും സാധിച്ചു..

'ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍, ഒരു അഭിഭാഷകന്‍ ഞങ്ങളുടെ കുഗ്രാമത്തില്‍ വരുകയും ഞങ്ങളുമായി ഇടപഴകുകയും ചെയ്യുമായിരുന്നു. അദ്ദേഹം ഞങ്ങള്‍ക്ക് നിയമസഹായം നല്‍കി. എന്റെ ആളുകളെ നയിക്കാനും അവര്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ നേടാനും വേണ്ടി ഞാന്‍ നിയമം പിന്തുടരുമെന്ന് അപ്പോഴാണ് ഞാന്‍ തീരുമാനിച്ചത്,'' കാളിയമ്മാള്‍ ടിഎന്‍ഐഇയോട് പറഞ്ഞു. എന്നിരുന്നാലും, അവള്‍ എല്‍എല്‍ബിക്ക് ചേര്‍ന്നയുടനെ അവളുടെ പിതാവിന് പക്ഷാഘാതം വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

' പിന്നെ അദ്ദേഹത്തിന് ജോലിക്ക പോകാന്‍ സാധിച്ചിട്ടില്ല. എനിക്കും വര്‍ഷങ്ങളായി അപസ്മാരം പിടിപെടുന്നു. എന്റെ അമ്മയുടെ കൂലിയും സന്നദ്ധപ്രവര്‍ത്തകരുടെ പിന്തുണയും കൊണ്ടാണ് ഞങ്ങള്‍ അതിജീവിച്ചത്, ''അവര്‍ പറഞ്ഞു. കാളിയമ്മാള്‍ തന്റെ ഗ്രാമത്തിലെ നഴ്സായ ജയലക്ഷ്മിക്ക് നന്ദി പറഞ്ഞു; സന്നദ്ധപ്രവര്‍ത്തകരായ സമ്പത്ത്കുമാര്‍, എ.എം.സുധാഗര്‍; ഒപ്പം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജിലെ അധ്യാപകര്‍ക്കും നന്ദി പറയുന്നു..കോയമ്പത്തൂർ ബാർ അസോസിയേഷൻ സെക്രട്ടറി കെ കലൈയരശൻ കാളിയമ്മാളിന്റെ നേട്ടത്തെ അഭിനന്ദിച്ചു...












Click it and Unblock the Notifications