ഇറ്റലിക്കാര്‍ കട്ടക്കലിപ്പില്‍, ആനന്ദിന്റെ പ്രീവെഡ്ഡിംഗ് ശല്യമായി; സംഭവിച്ചത് ഇക്കാര്യങ്ങള്‍
ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് നടന്നതിന് പിന്നാലെ ഇറ്റലിക്കാര്‍ ആകെ കലിപ്പില്‍. നാല് ദിവസത്തെ ക്രൂയിസ് ഷിപ്പ് പരിപാടികളാണ് അംബാനി കുടുംബം ഇവിടെ നടത്തിയത്. ഇറ്റലിയിലെ പാലര്‍മോ മുതല്‍ ദക്ഷിണ ഫ്രാന്‍സ് വരെയാണ് ഈ പാര്‍ട്ടി നീണ്ടത്. റോം, പോര്‍ട്ടോഫിനി, ജെനോവ, കാന്‍സ് എന്നിവിടങ്ങളില്‍ എല്ലാം ഈ ക്രൂയിസ് ഷിപ്പിന് സ്റ്റോപ്പുകളുണ്ടായിരുന്നു.
അവിടെയെല്ലാം നിരവധി ആഘോഷപരിപാടികള്‍ നടത്തിയാണ് അംബാനി കുടുംബവും അതിഥികളും മടങ്ങിയത്. ജാംനഗറിലായിരുന്നു ആദ്യ പ്രീവെഡ്ഡിംഗ്. ഇതും അത്യാഡംബരത്തിലുള്ളതായിരുന്നു. എന്നാല്‍ അംബാനി കുടുംബം ചടങ്ങുകള്‍ നടത്തിയതോടെ ഇറ്റലിക്കാര്‍ ആകെ വലഞ്ഞിരിക്കുകയാണ്.

പ്രധാന കാരണം പോര്‍ഫോട്ടിഫനയിലെ എല്ലാ കടകളും അടിച്ചതാണ്. എല്ലാ ബിസിനസുകളും ഈ ദിവസങ്ങളില്‍ അടച്ചിട്ടു. അത് മാത്രമല്ല പോര്‍ട്ടോഫിനയുടെ തുറമുഖ മേഖല ഒന്നാകെ അടച്ചിടുകയും ചെയ്തു. സന്ദര്‍ശകര്‍ക്കോ അതുപോലെ ഈ മേഖലയിലുള്ള നാട്ടുകാര്‍ക്കോ പോലും ഇവിടേക്ക് വരാന്‍ സാധിച്ചില്ല. ഇതിന് മുമ്പ് മറ്റൊരു ചടങ്ങിനും പോര്‍ട്ടോഫിനോ തീരം ഇങ്ങനെ അടച്ചിട്ടിട്ടില്ല.
സെലിബ്രിറ്റികള്‍ അടക്കമുള്ളവരുടെ പ്രിയപ്പെട്ട ഇറ്റാലിയന്‍ പട്ടണമാണിത്. അതിമനോഹരമാണ് ഇവിടത്തെ കാഴ്ച്ചകള്‍. ചിത്രങ്ങളെടുക്കാന്‍ വലിയ തിരക്ക് തന്നെ ഇവിടെയുണ്ടാവാറുണ്ട്. എന്നിട്ടും വിനോദ സഞ്ചാരികളെ ഇവിടേക്ക് ആ സമയം ആരും അടുപ്പിച്ചില്ല. ഇതോടെ പോര്‍ട്ടോഫിനക്കാര്‍ മുകേഷ് അംബാനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
പ്രമുഖ സംഗീതജ്ഞയും ടിവി താരവുമായ കോര്‍ട്‌നി കര്‍ദാഷിയാന്‍ ഇവിടെ വെച്ചാണ് നേരത്തെ വിവാഹിതയായത്. ഫോക്കേഷ്യ, പനീര്‍ ടിക്ക, ബീട്രൂട്ട് ഗോട്ട് ചീസ് കെബാബ്, എന്നിവയടക്കം വിളമ്പാന്‍ നിരവധി റെസ്റ്റോറന്റുകളെ അംബാനി കുടുംബം സമീപിച്ചിരുന്നു. ഓരോ വിഭവത്തിനും ഏഴായിരം മുതല്‍ പതിനായിരം രൂപ വരെ വിലയുള്ളതാണ്. ആന്ദ്രേ മിറോലിയുടെ രേഖകള്‍ പ്രകാരമാണ് ഈ വിവരങ്ങളുള്ളത്.
ഇവര്‍ വളരെ പ്രശസ്തമായ ആളുകള്‍ക്ക് ഭക്ഷണം വിളമ്പിയിട്ടുണ്ട്. സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, സര്‍ എല്‍ട്ടന്‍ ജോണ്‍, ഡെന്‍ല്‍ വാഷിംഗ്ടണ്‍, സില്‍വിയോ ബെര്‍ലുസ്‌കോണി എന്നിവര്‍ അതില്‍ ചിലതാണ്. ലോബ്‌സ്റ്റര്‍ സാന്‍ഡ് വിച്ചുകള്‍ ഉണ്ടാക്കാനാണ് ഇവരോട് അംബാനി കുടുംബം നിര്‍ദേശിച്ചിരുന്നത്. പ്രീവെഡ്ഡിംഗിന് വെറും ഇരുപത് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ ഓര്‍ഡറുകള്‍ റെസ്റ്റോറന്റിന് ലഭിച്ചത്. എന്നാല്‍ ഈ റെസ്‌റ്റോറന്റിന്റെ മാനേജര്‍ ആന്‍ഡ്രിയ മിറോളിയാണ് അതൃപ്തി ആദ്യം അറിയിച്ചത്.
പതിനായിരം രൂപ വരെ ഓഫര്‍ ചെയ്തുള്ള അംബാനി കുടുംബത്തിന്റെ നീക്കം അപമാനകരമാണെന്ന് മിറോലി പറഞ്ഞു. തന്റെ സ്ഥിരം ഉപയോക്താക്കളെയും അതുപോലെ റെസ്‌റ്റോറന്റിന്റെ പ്രതിച്ഛായയും സംരക്ഷിക്കുകയായിരുന്നു ഇവരുടെ പ്രഥമലക്ഷ്യം. എന്ക്ക് എന്റേതായ കസ്റ്റമേഴ്‌സ് ഉണ്ട്. വലിയൊരു ചരിത്രം ഞങ്ങള്‍ക്കുണ്ട്. അത് സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications