അംബാനി കുടുംബം തോറ്റുപോകും, ഈ ദക്ഷിണേന്ത്യന്‍ വിവാഹത്തിന് ചെലവിട്ട തുക ആരെയും ഞെട്ടിക്കും
ബെംഗളൂരു: ഇന്ത്യയില്‍ പലപ്പോഴായി ആഡംബര വിവാഹങ്ങള്‍ ഒരുപാട് നടക്കാറുണ്ട്. ഇക്കാര്യത്തില്‍ മുകേഷ് അംബാനിയും കുടുംബവും ഒരുപടി മുന്നിലാണ്. പ്രീ വെഡ്ഡിംഗ് അടക്കം അംബാനി കുടുംബം വന്‍ ആഡംബരത്തിലാണ് നടത്താറുള്ളത്. ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് അത്തരത്തിലുള്ളതായിരുന്നു. എന്നാല്‍ വിവാഹത്തിന്റെ ആഡംബരം അതിന് മുകളില്‍ പോകുമെന്ന് ഉറപ്പാണ്.
എന്നാല്‍ കുടുംബം പോലും തോറ്റുപോകുന്ന തരത്തില്‍ രാജ്യത്ത് വലിയൊരു വിവാഹം നടന്നിട്ടുണ്ട്. അത് പലര്‍ക്കും ഇപ്പോള്‍ ഓര്‍മയുണ്ടാവാന്‍ ഇടയില്ല. ബ്രാഹ്‌മണി റെഡ്ഡിയുടേതായിരുന്നു രാജ്യം കണ്ട ഏറ്റവും ആഡംബരം നിറഞ്ഞ വിവാഹങ്ങളിലൊന്ന്. ഇനി ആരാണ് ബ്രാഹ്‌മണി റെഡ്ഡിയെന്ന് പറഞ്ഞ് തരാം.

ഖനി മുതലാളിയും മുന്‍ കര്‍ണാടക മന്ത്രിയുമായ ജി ജനാര്‍ദന റെഡ്ഡിയുടെ മകളാണ് ബ്രാഹ്‌മണി റെഡ്ഡി. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ വിക്രം ദേവ റെഡ്ഡിയുടെ മകന്‍ രാജീവ് റെഡ്ഡിയെയാണ് ബ്രാഹ്‌മണി വിവാഹം ചെയ്തത്. വലിയ ആഡംബരമായിരുന്നു വിവാഹത്തിലെ എല്ലാ കാര്യങ്ങളിലും നിറഞ്ഞുനിന്നത്.
2016 നവംബര്‍ ആറിനായിരുന്നു വിവാഹം. 500 കോടിയാണ് ജനാര്‍ധന്‍ റെഡ്ഡി ഈ വിവാഹത്തിനായി ചെലവിട്ടത്. എക്കാലവും ഓര്‍ത്തുവെക്കാവുന്ന ആഘോഷമാക്കി വിവാഹത്തെ മാറ്റുകയായിരുന്നു ജനാര്‍ധന റെഡ്ഡി. അഞ്ച് ദിവസം നീളുന്നതായിരുന്നു ചടങ്ങുകള്‍. 50000 അതിഥികളാണ് ഈ വിവാഹത്തിനെത്തിയത്.
ഈ ചടങ്ങിലെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു ബ്രാഹ്‌മണി റെഡ്ഡിയുടെ വിവാഹ വസ്ത്രം. ചുവന്ന നിറത്തിലുള്ള കാഞ്ചീവരം സാരിയായിരുന്നു അവര്‍ ധരിച്ചത്. അതില്‍ സ്വര്‍ണം കൊണ്ട് ഇഴ നെയ്തിരുന്നു. പ്രമുഖ ഫാഷന്‍ ഡിസൈനറായ നീത ലുല്ലയാണ് ഈ സാരി ഡിസൈന്‍ ചെയ്തത്. ആഡംബരത്തില്‍ നിറഞ്ഞ് നില്‍ക്കുന്നതായിരുന്നു ഈ സാരീ.
അന്ന് രാജ്യമാകെ ബ്രാഹ്‌മണിയുടെ വസ്ത്രം തരംഗമായിരുന്നു. ഇതിന്റെ വില കേട്ടാല്‍ തന്നെ ആരും ഞെട്ടിപ്പോകും. 17 കോടിയാണ് ഈ സാരിക്കുള്ള വില. ആരും ഇത്രയും വിലയേറിയ സാരി വിവാഹത്തിന് ധരിച്ചിട്ടുണ്ടാവില്ല. ഒരേസമയം പാരമ്പര്യവും അതുപോലെ ആഡംബരവും നിറഞ്ഞുനില്‍ക്കുന്നതായിരുന്നു വിവാഹ വസ്ത്രം.
ബ്രാഹ്‌മണിയുടെ ആഭരണങ്ങളും അതുപോലെ ചര്‍ച്ചാവിഷയമായിരുന്നു. താലികെട്ട് ചടങ്ങിന്റെ സമയത്ത് 25 കോടിയുടെ വജ്രങ്ങള്‍ പതിപ്പിച്ച ചോക്കര്‍ നെക്ലേസാണ് അവര്‍ ധരിച്ചിരുന്നത്. വിവാഹത്തിന് ധരിച്ച മൊത്തം ആഭരണങ്ങലില്‍ മാങ്ക് ടിക്ക, പഞ്ച്ഡാല തുടങ്ങിയ അത്യാഡംബര ആഭരണങ്ങളുണ്ടായിരുന്നു.
എല്ലാത്തിനും കൂടി 90 കോടിയാണ് വില വരുന്നത്. അതുപോലെ അതിഥികള്‍ക്കായും വലിയ സൗകര്യങ്ങളാണ് ജനാര്‍ധന റെഡ്ഡി ഒരുക്കിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അടക്കം 1500 മുറികളാണ് റിസര്‍വ് ചെയ്തിരുന്നത്.
പല കലാരൂപങ്ങളും ഇവിടെ ഉണ്ടായിരുന്നു. അതിനായി ബോളിവുഡില്‍ നിന്ന് ആര്‍ട്ട് ഡയറക്ടര്‍മാരെ വരെ കൊണ്ടുവന്നു. വിജയവിട്ടാല ക്ഷേത്രം, ലോട്ടസ് മഹല്‍, മഹാനവബി ദിബ്ബ, കൃഷ്ണദേവരായരുടെ കൊട്ടാരം എന്നിവയുടെ എല്ലാം പ്രതിരൂപങ്ങള്‍ ഇവിടെയുണ്ടായിരുന്നു. രഥങ്ങള്‍ വരെ അതിഥികളെ കൊണ്ടുവരാനായി ഉപയോഗിച്ചിരുന്നു.
അതിന് പുറമേ 2000 ടാക്‌സികളും, 15 ഹെലികോപ്ടറുകളും അതിഥികളെ കൊണ്ടുവരാനായി ജനാര്‍ധന റെഡ്ഡി ഉപയോഗിച്ചിട്ടുണ്ട്. 16 തരം മിഠായികളാണ് അതിഥികള്‍ക്കായി പ്ലേറ്റില്‍ വിളമ്പിയത്. ക്ഷണപത്രത്തിന് മാത്രമായി അഞ്ച് കോടിയാണ് ചെലവിട്ടത്.












Click it and Unblock the Notifications