Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദിനും രാധികയ്ക്കും മുകേഷ് അംബാനിയുടെ സ്‌നേഹം സമ്മാനം; വില കേട്ടാല്‍ ഞെട്ടും

മുംബെെ: മുകേഷ് അംബാനിയുടെയും നിത അംബാനിയുടെ ഇളയ മകനായ ആനന്ദ് അംബാനിയുടെയും വിവാഹമാണ് വരാന്‍ പോകുന്നത്. രാജ്യം ഇതുവരെ കാണാത്ത വിവാഹാഘോഷമായി ഇതിനെ മാറ്റാന്‍ ഒരുങ്ങുകയാണ് അംബാനി കുടുംബം. രാഷ്ട്രീയ മേഖലയില്‍ നിന്നും ബിസിനസ്-സിനിമാ മേഖലയില്‍ നിന്നും അടക്കം നിരവധി പേരെയാണ് വിവാഹത്തിനായി ക്ഷണിച്ചിരിക്കുന്നത്.

അംബാനി കുടുംബത്തില്‍ ഇപ്പോഴേ ചടങ്ങുകള്‍ പലതും ആരംഭിച്ച് കഴിഞ്ഞു. പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ അടക്കം ആനന്ദിന്റെ വിവാഹത്തിന് സംഗീത നിശ അവതരിപ്പിക്കാനായി എത്തുന്നുണ്ട്. ആഡംബരം എല്ലാ കാര്യത്തിലും നിറഞ്ഞുനില്‍ക്കണമെന്ന് അംബാനി കുടുംബത്തിന് നിര്‍ബന്ധമാണ്.

anant-ambani

അതേസമയം മുകേഷ് അംബാനി ഇപ്പോള്‍ ആനന്ദിനും രാധികയ്ക്കുമായി നല്‍കിയ സമ്മാനമാണ് ഏറെ ചര്‍ച്ചയാവുന്നത്. ഇവര്‍ക്ക് വിവാഹ സമ്മാനമായി മുകേഷ് അംബാനി നല്‍കിയതാണിത്. ഒരു ആഡംബര കാറാണ് നല്‍കിയിരിക്കുന്നത്. ബെന്റ്‌ലിയുടെ കോണ്ടിനെന്റല്‍ ജിടിസി സ്പീഡ്ഡാണ് മുകേഷ് അംബാനി സ്‌നേഹസമ്മാനമായി നല്‍കിയിരിക്കുന്നത്.

ഇതിന്റെ വില കേട്ടാല്‍ ആരും ഞെട്ടിപ്പോകും. 4.5 കോടിയാണ് ഈ കാറിന്റെ വില. 2023ലെ വിവാഹ നിശ്ചയസമയത്ത് തന്നെ ഇത് കൈമാറിയിരുന്നു. അതായത് പൂജ്യത്തില്‍ അറുപതില്‍ എത്താന്‍ 3.6 സെക്കന്‍ഡുകള്‍ മാത്രം മതി. കാറിന്റെ വിലയെ പോലെ തന്നെ പെര്‍ഫോമന്‍സും എടുത്ത് പറയേണ്ടതാണ്.

ആനന്ദിന്റെ വിവാഹത്തിന് മുന്നോടിയായി നിത അംബാനി നേരത്തെ വാരണാസി സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ സാരി വാങ്ങാനുള്ള ഷോപ്പിംഗിനും അവര്‍ സമയം കണ്ടെത്തി. ജൂലായ് പന്ത്രണ്ടിനാണ് വിവാഹം മുംബൈയില്‍ നടക്കുന്നത്. അതേമയം ബനാറസ് സന്ദര്‍ശനത്തില്‍ ബുട്ടി സാരി അവര്‍ വാങ്ങുകയും ചെയ്തു.

1,80000 രൂപയാണ് ഈ സാരിക്ക് ചെലവായത്. അത് മാത്രമല്ല ലക്ഷത്തില്‍ അധികം വില വരുന്ന 60 സാരികളാണ് നിത അംബാനി ഇവിടെ നിന്ന് വാങ്ങിയത്. അതിന് മാത്രമായി അപ്പോള്‍ നിത അംബാനി ചെലവിട്ടിരിക്കുന്നത് ലക്ഷങ്ങളാണ്. ബനാറസിലെ നെയ്ത്തുകാര്‍ തുന്നിയുണ്ടാക്കിയതാണ് ഈ സാരികള്‍.

വസ്ത്ര വ്യാപാരിയായ ആംറേഷ് കുശ്വാഹയുമായി നിത അംബാനി കാറുകളെ കുറിച്ച് ചോദിച്ചറിയുന്നുണ്ട്. നിത അംബാന താമസിക്കുന്ന ഹോട്ടലിലേക്കാണ് ആംറേഷ് നിരവധി സാരികളുമായ ിഎത്തിയത്. ഇതില്‍ ഒരു ചുവപ്പ് നിറത്തിലുള്ള സാരിയാണ് അവര്‍വാങ്ങിയത്. സ്വര്‍ണ-വെള്ളി നിറത്തിലുള്ള നൂഴിലകളാണ് ഇതിനുണ്ടായിരുന്നത്.

ഇതിനാണ് രണ്ട് ലക്ഷത്തിന് അടുത്ത് ചെലവായത്. നിത അംബാനിയുടെ പ്രത്യേക ടീം തന്നെ വിളിച്ചുവെന്നും, അതാണ് ഹോട്ടലില്‍ സാരി എത്തിക്കാന്‍ കാരണമെന്ന് ആംറേഷ് കുശ്വാഹ പറഞ്ഞു. പട്ടില്‍ നിര്‍മിച്ച സാരിയാണ് നിതയ്ക്ക് ഇഷ്ടപ്പെട്ടതെന്നും ആംറേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+