മുകേഷ് അംബാനിയുടെ 100 കൊല്ലം പഴക്കമുള്ള തറവാട്: ഗുജറാത്തിലെ ഈ വീടിന്റെ മൂല്യമറിയുമോ?
മുംബൈ: മുകേഷ് അംബാനിക്ക് ഇല്ലാത്ത ബിസിനസുകളില്ല. അതുപോലെ അദ്ദേഹത്തിന്റെ കൈയ്യില്‍ ഇല്ലാത്ത സാധനങ്ങളുമില്ല. വീട് മുതല്‍ കാര്‍ വരെ അടിമുടി ആഡംബരത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് അദ്ദേഹം. അതുകൊണ്ട് ആഡംബരത്തിന്റെ കാര്യത്തില്‍ അദ്ദേഹം മുമ്പനാണ്.
മുകേഷ് അംബാനിയുടെ ഭാര്യയും മക്കളുമെല്ലാം അതുപോലെ ആഡംബര പ്രിയരാണ്. മുംബൈയിലെ ആന്റില എന്ന അദ്ദേഹത്തിന്റെ വീട് വളരെ പ്രശസ്തമാണ്. എന്നാല്‍ മുകേഷ് അംബാനിക്ക് മറ്റൊരു വീട് കൂടി ഇന്ത്യയിലുണ്ട്. അധികം ആര്‍ക്കും അറിയാത്തൊരു രഹസ്യമാണത്. എന്താണ് അതിന്റെ പ്രത്യേകതകള്‍ എന്ന് പരിശോധിക്കാം.

അംബാനിയുടെ പരമ്പരാഗത കുടുംബ വീട്
മുകേഷ് അംബാനിക്ക് പല ആഡംബര വസ്തുക്കളും കൈയ്യിലുള്ളതായി നമുക്ക് അറിയാം. എന്നാല്‍ നൂറ് വര്‍ഷത്തെ പഴക്കമുള്ള പരമ്പരാഗത കുടുംബ വീട് കൈവശമുള്ളതായി അറിയുമോ? 100 കോടിയിലേറെ വിലയുണ്ട് ഇതിന്. ആ വീട് ഗുജറാത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചോര്‍വാഡ് ഗ്രാമത്തിലാണ് വീടുള്ളത്.
മുകേഷിന്റെ പിതാവ് ധീരുഭായ് അംബാനി തന്റെ കുട്ടിക്കാലം ചെലവിട്ടത് ഇവിടെയാണ്. അതിന് ശേഷമാണ് അദ്ദേഹം മുംബൈയിലേക്ക് മാറിയത്. അതിന് ശേഷം ഈഡനിലായിരുന്നു അദ്ദേഹം താമസിച്ചത്. പിന്നീടാണ് ഇന്ത്യന്‍ വസ്ത്ര വ്യാപാര മേഖലയെ ഒന്നാകെ ധീരുഭായ് അംബാനി മാറ്റി മറിക്കുന്നത്.
ഈ വീടിന്റെ ഇപ്പോള്‍ എങ്ങനെ
ഈ വീട് ഇപ്പോള്‍ ഒരു സ്മാരകമാണ്. ധീരുഭായ് അംബാനി മെമ്മോറിയല്‍ ഹൗസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവരുടെ വെബ്‌സൈറ്റില്‍ നിര്‍ണായക വിവരങ്ങളും നല്‍കിയിട്ടുണ്ട. ധീരുബായ് അംബാനി ഇവിടെ മുമ്പ് സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നാണ് പറയുന്നത്.
അതായത് ബിസിനസ് ലോകത്ത് അറിയപ്പെടുന്ന വ്യക്തിയായിട്ടും ധീരുഭായ് ഇവിടെ എത്താറുണ്ടായിരുന്നു. മുകേഷിന്റെ അമ്മ കോകിലാബെന്‍ അംബാനിയും ഇവിടെ വരാറുണ്ടായിരുന്നു. ജീവിതത്തില്‍ ഉടനീളം അവരും ഈ വീടും തമ്മില്‍ വലിയ ബന്ധമുണ്ടായിരുന്നു.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
കുടുംബം മൊത്തം ഇവിടെയെത്തി
2011ല്‍ അംബാനി കുടുംബം മൊത്തം ഈ മെമ്മോറിയല്‍ ഹൗസിന്റെ ഉദ്ഘാടനത്തിനായി ഇവിടെ എത്തിയിരുന്നു. മക്കള്‍ തമ്മിലുള്ള ശത്രുതയെ ഇവിടെ വെച്ചാണ് കോകിലാ ബെന്‍ തള്ളിക്കളഞ്ഞത്. അംബാനി കുടുംബത്തിന്റെ ആത്മീയ ഗുരു രമേശ് ഭായ് ഓസയാണ് ഈ വീട് ഉദ്ഘാടനം ചെയ്തത്.
ഇപ്പോള്‍ ടൂറിസ്റ്റുകള്‍ക്കായി ഈ വീട് തുറന്നിട്ടിരിക്കുകയാണ്. തിങ്കള്‍ ഒഴിച്ച് ബാക്കിയെല്ലാ ദിവസവും ഇവിടെ സന്ദര്‍ശിക്കാം. രാവിലെ ഒന്‍പതര മുതല്‍ അഞ്ച് മണി വരെയാണ് സന്ദര്‍ശന സമയം.
ഡിസൈന്‍ ചെയ്തത് ആരാണ്
ഈ മെമ്മോറിയല്‍ ഡിസൈന്‍ ചെയ്തത് അമിത് തിയോട്ടിയ ഡിസൈന്‍സ് ആണ്. കെട്ടിട പുനര്‍ നിര്‍മാണം അബിക്രാമാണ് ചെയ്തത്. രണ്ട് ഭാഗമായി ഈ സ്മാരകത്തെ തരംതിരിച്ചിട്ടുണ്ട്. അതിലൊന്ന് സ്വകാര്യ ഇടമാണ്. മറ്റൊന്ന് പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാനുള്ളതാണ്.
ഇവിടെയുള്ള പൂന്തോട്ടം മൂന്ന് ഭാഗമായിട്ടാണ് വേര്‍തിരിച്ചിരിക്കുന്നത്. ഒരു സ്വകാര്യ തെങ്ങിന്‍ തോപ്പുണ്ട് ഇതില്‍. പൊതുജനങ്ങള്‍ക്കായി ഒരു പൂന്തോട്ടം വേറെയുണ്ട്. സ്വകാര്യ കോര്‍ട്ട് യാര്‍ഡും വേറെയുണ്ട്. കോടിക്കണക്കിന് രൂപ ഇതിന് വില വരും. എന്നാല്‍ കൃത്യമായ വില കണക്കാക്കിയിട്ടില്ല.












Click it and Unblock the Notifications