Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യവംശം പരസ്പരം ഭീഷണിയാവും; 2023ല്‍ അവിശ്വസനീയമായ പലതും നടക്കുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനം

ലണ്ടന്‍: ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയും, ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസുമാണ് പ്രവചനങ്ങളില്‍ എക്കാലവും ചര്‍ച്ചയാവുന്നവര്‍. ഇവരുടെ പ്രവചനങ്ങളെല്ലാം ശരിയാവുന്നത് കൊണ്ടാണ് ലോകപ്രശസ്ത ജ്യോതിഷിമാരായി ഇവരെ കാണുന്നത്. ഓരോ വര്‍ഷവും എന്തൊക്കെ നടക്കുമെന്ന കാര്യങ്ങള്‍ ഇവര്‍ കൃത്യമായി പ്രവചിക്കാറുണ്ട്. ഇതില്‍ തന്നെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.

അദ്ദേഹം 467 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ പുസ്തകത്തില്‍ ഈ പ്രവചനങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ ഫ്രാന്‍സിലാണ് നോസ്ട്രഡാമസ് ജനിച്ചത്. അതേസമയം നോസ്ട്രഡാമസ് 2023ല്‍ നടക്കുമെന്ന് പ്രവചിച്ചിരിക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പലതും ലോകത്തെ പിടിച്ചുകുലുക്കുന്നതാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ 3797 വരെയുള്ള കാര്യങ്ങള്‍ പ്രവചിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഒരുപാട് കാര്യങ്ങള്‍ നേരത്തെ അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍ ഫലിച്ചിട്ടുണ്ട്. ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ അധികാരത്തിലെത്തുമെന്നും, യുഎസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വധവും, സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണവും, ഇതില്‍ വരുന്നതാണ്. അതുകൊണ്ട് തന്നെ ഓരോ വര്‍ഷവും അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ ആളുകള്‍ ഉറ്റുനോക്കാറുണ്ട്. ഒരല്‍പ്പം ഭയത്തോടെയാണ് പലരും ഈ പ്രവചനങ്ങളെ കാണാറുള്ളത്.

2

നോസ്ട്രഡാമസിന്റെ അടുത്ത വര്‍ഷത്തെ പ്രവചനങ്ങളില്‍ മനുഷ്യന്റെ മാറ്റത്തെ കുറിച്ച് ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് പറയുന്നത്. ലോകത്താകെ വിലക്കയറ്റം അതിരൂക്ഷമാകും. പിടിവിട്ട് അത് കുതിക്കുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനങ്ങളിലൊന്ന്. എന്നാല്‍ ഭക്ഷണത്തിന്റെ വില കുതിച്ച് കയറുന്നത് ലോകത്തെ വിറപ്പിക്കുന്ന മറ്റൊരു ദുരന്തത്തിലേക്ക് നയിക്കുമെന്നാണ് മുന്നറിയിപ്പ്. മനുഷ്യന്‍ സ്വന്തം വംശത്തിന് തന്നെ ഭീഷണിയായി മാറുമെന്നാണ് മുന്നറിയിപ്പ്. മനുഷ്യര്‍ നരഭോജികളായി മാറുമെന്നും, പരസ്പരം കൊന്നു തിന്നുന്ന തലത്തിലേക്ക് മാറുമെന്നുമാണ് പ്രവചനം.

3

ലോകത്ത് ആകെ വിലക്കയറ്റം കൊണ്ട് മനുഷ്യന്‍ വല്ലാത്തൊരു തരം ഭക്ഷ്യ സമ്പ്രദായത്തിലേക്ക് മാറും. സൗജന്യമായി ലഭിക്കുന്ന ഭക്ഷണമെന്ന നിലയില്‍ പരസ്പരം ഭക്ഷിക്കുന്ന തലത്തിലേക്ക് മനുഷ്യര്‍ മാറുമെന്നും പ്രവചനത്തിലുണ്ട്. ഗോതമ്പ് ധാന്യങ്ങളുടെ വില പിടിവിട്ട് വര്‍ധിക്കും. മനുഷ്യര്‍ പരസ്പരം കൊന്ന് തിന്നാന്‍ തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഇത് നടക്കാന്‍ സാധ്യതയുള്ളതാവാമെന്ന് നിഗമനമുണ്ട്. കാരണം ബ്രിട്ടനില്‍ വിലക്കയറ്റം അതിരൂക്ഷമാണ്. അത് 2023ലും തുടരുമെന്നാണ് വ്യക്തമാകുന്നത്.

4

മനുഷ്യന്‍ ലഹളയിലേക്ക് മറ്റ് അക്രമങ്ങളിലേക്കും വിലക്കയറ്റം കാരണം നീങ്ങാമെന്നാണ് പ്രവചനത്തില്‍ പറയുന്നത്. ചൊവ്വയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മനുഷ്യവംശത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കുമെന്നും പ്രവചനത്തില്‍ പറയുന്നു. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനി ഇത്തരമൊരു ശ്രമങ്ങള്‍ നടത്തുന്നതിന് തിരിച്ചടി നേരിടുമെന്നാണ് പ്രവചനത്തിലുള്ളത്. അടുത്ത പന്ത്രണ്ട് മാസത്തോളം ഈ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുമെന്നാണ് നോസ്ട്രഡാമസ് പറയുന്നത്. ഇലോണ്‍ മസ്‌കിന് മറ്റൊരു തിരിച്ചടി കൂടി വരുന്നു എന്ന് ഇതോടെ വ്യക്തമാണ്.

5

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

ചൊവ്വയിലെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കിയെന്ന് നേരത്തെ മസ്‌ക് വെളിപ്പെടുത്തിയിരുന്നു. ഏഴ് മാസം നീണ്ട് നില്‍ക്കുന്ന യുദ്ധമാണ് നോസ്ട്രഡാമസ് പ്രവചിക്കുന്നത്. യുക്രൈനിലെ യുദ്ധമാണ് പ്രവചിച്ചതെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇതില്‍ പൈശാചികമായ കാര്യങ്ങളെന്ന് നോസ്ട്രഡാമസ് പറയുന്നുണ്ട്. ഇത് റഷ്യ യുക്രൈനില്‍ നടത്തിയ യുദ്ധക്കുറ്റങ്ങളാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അത്തരം കാര്യങ്ങള്‍ കൂടുതലായി 2023ല്‍ പുറത്തുവരുമെന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നു.

6

അതേസമയം പ്രകൃതിക്കും 2023 മോശം സമയമായിരിക്കും. വരണ്ട ഭൂമി വീണ്ടും തരിശായി മാറുമെന്നാണ് പ്രവചനം. വന്‍ പ്രളയങ്ങള്‍ തന്നെ സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഇക്കാലത്ത് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമെന്ന് ആര്‍ക്കും ഉറപ്പിക്കാം. വലിയ മാറ്റങ്ങളും ലോകത്ത് സംഭവിക്കും. ഭീകരമായ സംഭവങ്ങളും, പകവീട്ടലുമൊക്കെ തെരുവുകളില്‍ കാണാനാവുമെന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നു.

7

ആഭ്യന്തര കലാപങ്ങളും, സൈന്യവുമായുള്ള ഏറ്റുമുട്ടലുമൊക്കെയാണ് 2023ല്‍ നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ ഉള്ളത്. വലിയ വിപ്ലവം ഏതെങ്കിലും രാജ്യത്ത് നടക്കാമെന്നാണ് മുന്നറിയിപ്പ്. 2022ല്‍ ഇത്തരം സംഭവങ്ങള്‍ നടന്നിരുന്നു. ഇറാനില്‍ ആഴ്ച്ചകളോളം നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്നു. ഹിജാബിനെതിരെയുള്ള പോരാട്ടംകൂടിയായിരുന്നു ഇത്. ചൈനയില്‍ കൊവിഡ് നയത്തിനെതിരെ പ്രക്ഷോഭമുണ്ടായി. അതുകൊണ്ട് കൂടുതല്‍ ജനകീയ പ്രക്ഷോഭങ്ങള്‍ 2023ലും പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+